വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • മത്തായി 21:33-41
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 33 “മറ്റൊരു ദൃഷ്ടാന്തം പറയാം: ഒരാൾ സ്വന്തം കൃഷി​യി​ട​ത്തിൽ ഒരു മുന്തിരിത്തോട്ടം+ നട്ടുപി​ടി​പ്പി​ച്ചു. അതിനു ചുറ്റും വേലി കെട്ടി. ഒരു മുന്തി​രി​ച്ചക്ക്‌ ഉണ്ടാക്കി. ഒരു കാവൽഗോ​പു​ര​വും പണിതു.+ എന്നിട്ട്‌ അതു കൃഷി ചെയ്യാൻ പാട്ടത്തി​നു കൊടു​ത്തിട്ട്‌ വിദേ​ശത്തേക്കു പോയി.+ 34 വിളവെടുപ്പിനു സമയമാ​യപ്പോൾ തന്റെ ഓഹരി കിട്ടാൻ അയാൾ അടിമ​കളെ ആ കൃഷി​ക്കാ​രു​ടെ അടു​ത്തേക്ക്‌ അയച്ചു. 35 എന്നാൽ കൃഷി​ക്കാർ അയാളു​ടെ അടിമ​കളെ പിടിച്ച്‌, ഒരാളെ തല്ലുക​യും മറ്റൊ​രാ​ളെ കൊല്ലു​ക​യും വേറൊ​രാ​ളെ കല്ലെറി​യു​ക​യും ചെയ്‌തു.+ 36 വീണ്ടും അയാൾ മുമ്പ​ത്തേ​തി​ലും കൂടുതൽ അടിമ​കളെ അയച്ചു. അവർ അവരോ​ടും അങ്ങനെ​തന്നെ ചെയ്‌തു.+ 37 ഒടുവിൽ, ‘എന്റെ മകനെ അവർ മാനി​ക്കും’ എന്നു പറഞ്ഞ്‌ മകനെ​യും അവി​ടേക്ക്‌ അയച്ചു. 38 അയാളുടെ മകനെ കണ്ടപ്പോൾ കൃഷി​ക്കാർ തമ്മിൽത്ത​മ്മിൽ ഇങ്ങനെ പറഞ്ഞു: ‘ഇവനാണ്‌ അവകാശി.+ വരൂ, നമുക്ക്‌ ഇവനെ കൊന്ന്‌ ഇവന്റെ അവകാശം കൈക്ക​ലാ​ക്കാം.’ 39 അങ്ങനെ, അവർ അവനെ പിടിച്ച്‌ മുന്തി​രിത്തോ​ട്ട​ത്തിൽനിന്ന്‌ പുറത്താ​ക്കി കൊന്നു​ക​ളഞ്ഞു.+ 40 അതുകൊണ്ട്‌ മുന്തി​രിത്തോ​ട്ട​ത്തി​ന്റെ ഉടമ വരു​മ്പോൾ അയാൾ ആ കൃഷി​ക്കാ​രെ എന്തു ചെയ്യും?” 41 അവർ യേശു​വിനോ​ടു പറഞ്ഞു: “അവർ ദുഷ്ടന്മാ​രാ​യ​തുകൊണ്ട്‌ അയാൾ അവരെ കൊന്നു​ക​ള​യും. എന്നിട്ട്‌ കൃത്യ​സ​മ​യത്ത്‌ തന്റെ ഓഹരി തരുന്ന മറ്റു കൃഷി​ക്കാർക്കു മുന്തി​രിത്തോ​ട്ടം പാട്ടത്തി​നു കൊടു​ക്കും.”

  • മർക്കോസ്‌ 12:1-9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 പിന്നെ യേശു അവരോ​ടു ദൃഷ്ടാ​ന്തങ്ങൾ ഉപയോ​ഗിച്ച്‌ സംസാ​രി​ക്കാൻതു​ടങ്ങി: “ഒരാൾ ഒരു മുന്തി​രിത്തോ​ട്ടം നട്ടുപി​ടി​പ്പി​ച്ചു.+ അതിനു ചുറ്റും വേലി കെട്ടി. ഒരു മുന്തി​രി​ച്ചക്കു സ്ഥാപിച്ച്‌ വീഞ്ഞു​സം​ഭ​രണി കുഴി​ച്ചു​ണ്ടാ​ക്കി. ഒരു കാവൽഗോ​പു​ര​വും പണിതു.+ എന്നിട്ട്‌ അതു കൃഷി ചെയ്യാൻ പാട്ടത്തി​നു കൊടു​ത്തിട്ട്‌ വിദേ​ശത്തേക്കു പോയി.+ 2 വിളവെടുപ്പിനു സമയമാ​യപ്പോൾ തോട്ട​ത്തി​ലെ മുന്തി​രി​പ്പ​ഴ​ങ്ങ​ളു​ടെ ഓഹരി വാങ്ങാൻ അദ്ദേഹം ഒരു അടിമയെ ആ കൃഷി​ക്കാ​രു​ടെ അടു​ത്തേക്ക്‌ അയച്ചു. 3 എന്നാൽ അവർ അയാളെ പിടിച്ച്‌ തല്ലി വെറു​ങ്കൈയോ​ടെ തിരി​ച്ച​യച്ചു. 4 വീണ്ടും അദ്ദേഹം മറ്റൊരു അടിമയെ അവരുടെ അടു​ത്തേക്ക്‌ അയച്ചു. അവർ അയാളു​ടെ തലയ്‌ക്ക്‌ അടിച്ച്‌ പരി​ക്കേൽപ്പി​ക്കു​ക​യും അപമാ​നി​ക്കു​ക​യും ചെയ്‌തു.+ 5 അദ്ദേഹം മറ്റൊ​രാളെ​യും അയച്ചു. അവർ അയാളെ കൊന്നു​ക​ളഞ്ഞു. മറ്റു പലരെ​യും അദ്ദേഹം അയച്ചു. ചിലരെ അവർ തല്ലുക​യും ചിലരെ കൊല്ലു​ക​യും ചെയ്‌തു. 6 അയയ്‌ക്കാൻ ഇനി ഒരാൾക്കൂടെ​യു​ണ്ടാ​യി​രു​ന്നു, അദ്ദേഹ​ത്തി​ന്റെ പ്രിയ​പ്പെട്ട മകൻ!+ ‘എന്റെ മകനെ അവർ മാനി​ക്കും’ എന്നു പറഞ്ഞ്‌ ഒടുവിൽ മകനെ​യും അയച്ചു. 7 എന്നാൽ ആ കൃഷി​ക്കാർ തമ്മിൽത്ത​മ്മിൽ ഇങ്ങനെ പറഞ്ഞു: ‘ഇവനാണ്‌ അവകാശി.+ വരൂ, നമുക്ക്‌ ഇവനെ കൊന്നു​ക​ള​യാം. അപ്പോൾ സ്വത്തു നമ്മുടെ കൈയി​ലാ​കും.’ 8 അങ്ങനെ, അവർ അവനെ പിടിച്ച്‌ കൊന്ന്‌ മുന്തി​രിത്തോ​ട്ട​ത്തി​നു വെളി​യിലേക്ക്‌ എറിഞ്ഞു.+ 9 മുന്തിരിത്തോട്ടത്തിന്റെ ഉടമ ഇപ്പോൾ എന്തു ചെയ്യും? അദ്ദേഹം വന്ന്‌ ആ കൃഷി​ക്കാ​രെ കൊന്ന്‌ മുന്തി​രിത്തോ​ട്ടം വേറെ ആരെ​യെ​ങ്കി​ലും ഏൽപ്പി​ക്കും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക