-
എബ്രായർ 9:13, 14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
13 ആടുകളുടെയും കാളകളുടെയും രക്തവും+ അശുദ്ധരായവരുടെ മേൽ തളിച്ചിരുന്ന പശുഭസ്‌മവും* ശരീരത്തെ ശുദ്ധീകരിക്കുന്നെങ്കിൽ+ 14 നിത്യാത്മാവിനാൽ കളങ്കമില്ലാതെ സ്വയം ദൈവത്തിന് അർപ്പിച്ച ക്രിസ്‌തുവിന്റെ രക്തം+ നമ്മുടെ മനസ്സാക്ഷിയെ പ്രയോജനമില്ലാത്ത പ്രവൃത്തികളിൽനിന്ന് എത്രയധികം ശുദ്ധീകരിക്കും!+ ജീവനുള്ള ദൈവത്തിനു വിശുദ്ധസേവനം അർപ്പിക്കാൻ അങ്ങനെ നമുക്കു കഴിയുന്നു.+
-
-
1 പത്രോസ് 1:18, 19വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
18 പൂർവികരിൽനിന്ന്* നിങ്ങൾക്കു കൈമാറിക്കിട്ടിയ പൊള്ളയായ ജീവിതരീതിയിൽനിന്ന് നിങ്ങളെ മോചിപ്പിച്ചിരിക്കുന്നതു* സ്വർണവും വെള്ളിയും പോലെ നശിച്ചുപോകുന്ന വസ്‌തുക്കളാലല്ല+ എന്നു നിങ്ങൾക്ക് അറിയാമല്ലോ. 19 കറയും കളങ്കവും ഇല്ലാത്ത കുഞ്ഞാടിന്റേതുപോലുള്ള+ രക്തത്താൽ, ക്രിസ്‌തുവിന്റെ+ വിലയേറിയ രക്തത്താൽ,+ ആണ് നിങ്ങളെ മോചിപ്പിച്ചിരിക്കുന്നത്.
-