15 നിന്റെ ദൈവമായ യഹോവ നിന്റെ സഹോദരന്മാർക്കിടയിൽനിന്ന് എന്നെപ്പോലുള്ള ഒരു പ്രവാചകനെ നിനക്കുവേണ്ടി എഴുന്നേൽപ്പിക്കും. ആ പ്രവാചകൻ പറയുന്നതു നീ കേൾക്കണം.+
44 പിന്നെ യേശു അവരോടു പറഞ്ഞു: “നിങ്ങളുടെകൂടെയായിരുന്നപ്പോൾ ഞാൻ പറഞ്ഞ വാക്കുകൾ+ ഓർത്തുനോക്കൂ. മോശയുടെ നിയമത്തിലും പ്രവാചകപുസ്തകങ്ങളിലും സങ്കീർത്തനങ്ങളിലും എന്നെക്കുറിച്ച് പറഞ്ഞിട്ടുള്ളതെല്ലാം നിറവേറണം എന്നു ഞാൻ പറഞ്ഞില്ലേ?”+
45 ഫിലിപ്പോസ് നഥനയേലിനെ+ കണ്ടപ്പോൾ ഇങ്ങനെ പറഞ്ഞു: “മോശയുടെ നിയമത്തിലും പ്രവാചകപുസ്തകങ്ങളിലും എഴുതിയിരിക്കുന്നയാളെ ഞങ്ങൾ കണ്ടെത്തി. യോസേഫിന്റെ മകനായ, നസറെത്തിൽനിന്നുള്ള യേശുവാണ്+ അത്.”