-
മത്തായി 26:6-10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
6 യേശു ബഥാന്യയിൽ കുഷ്ഠരോഗിയായ ശിമോന്റെ വീട്ടിലായിരിക്കുമ്പോൾ,+ 7 ഒരു സ്‌ത്രീ ഒരു വെൺകൽഭരണി നിറയെ വിലപിടിപ്പുള്ള സുഗന്ധതൈലവുമായി യേശുവിന്റെ അടുത്ത് വന്നു. യേശു ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ ആ സ്‌ത്രീ അതു യേശുവിന്റെ തലയിൽ ഒഴിച്ചു. 8 ഇതു കണ്ട് ശിഷ്യന്മാർ അമർഷത്തോടെ ചോദിച്ചു: “എന്തിനാണ് ഈ പാഴ്ചെലവ്? 9 ഇതു നല്ല വിലയ്‌ക്കു വിറ്റ് ദരിദ്രർക്കു കൊടുക്കാമായിരുന്നല്ലോ.” 10 ഇതു മനസ്സിലാക്കി യേശു അവരോടു പറഞ്ഞു: “നിങ്ങൾ എന്തിനാണ് ഈ സ്ത്രീയെ ഇങ്ങനെ വിഷമിപ്പിക്കുന്നത്? അവൾ എനിക്കുവേണ്ടി ഒരു നല്ല കാര്യമല്ലേ ചെയ്‌തത്?
-
-
മർക്കോസ് 14:3-6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
3 യേശു ബഥാന്യയിൽ കുഷ്ഠരോഗിയായ ശിമോന്റെ വീട്ടിൽ ഭക്ഷണത്തിന് ഇരിക്കുമ്പോൾ ഒരു സ്‌ത്രീ ഒരു വെൺകൽഭരണി നിറയെ വളരെ വിലപിടിപ്പുള്ള, ശുദ്ധമായ ജടാമാംസി തൈലവുമായി* വന്നു. ആ സ്‌ത്രീ വെൺകൽഭരണി തുറന്ന് തൈലം യേശുവിന്റെ തലയിൽ ഒഴിച്ചു.+ 4 ഇതിൽ അമർഷംപൂണ്ട് ചിലർ തമ്മിൽത്തമ്മിൽ ഇങ്ങനെ പറഞ്ഞു: “ഈ സുഗന്ധതൈലം ഇങ്ങനെ പാഴാക്കിയത് എന്തിനാണ്? 5 ഇതു വിറ്റാൽ 300 ദിനാറെയിൽ* കൂടുതൽ കിട്ടിയേനേ. ആ പണം വല്ല ദരിദ്രർക്കും കൊടുക്കാമായിരുന്നു.” അവർക്ക് ആ സ്ത്രീയോടു കടുത്ത ദേഷ്യം തോന്നി.* 6 പക്ഷേ യേശു അവരോടു പറഞ്ഞു: “അവളെ വെറുതേ വിടൂ. നിങ്ങൾ എന്തിനാണ് ഈ സ്ത്രീയെ ഇങ്ങനെ വിഷമിപ്പിക്കുന്നത്? അവൾ എനിക്കുവേണ്ടി ഒരു നല്ല കാര്യമല്ലേ ചെയ്‌തത്?+
-