48 എന്നിട്ട് അവരോടു പറഞ്ഞു: “ഈ കുട്ടിയെ എന്റെ നാമത്തിൽ സ്വീകരിക്കുന്നവൻ എന്നെയും സ്വീകരിക്കുന്നു. എന്നെ സ്വീകരിക്കുന്നവൻ എന്നെ അയച്ച വ്യക്തിയെയും സ്വീകരിക്കുന്നു.+ നിങ്ങളിൽ തന്നെത്തന്നെ ചെറിയവനായി കരുതുന്നവനാണു വലിയവൻ.”+
26 നിങ്ങളോ അങ്ങനെയായിരിക്കരുത്.+ നിങ്ങളിൽ ഏറ്റവും വലിയവൻ ഏറ്റവും പ്രായം കുറഞ്ഞവനെപ്പോലെയും+ നേതൃത്വമെടുക്കുന്നവൻ ശുശ്രൂഷ ചെയ്യുന്നവനെപ്പോലെയും ആയിരിക്കട്ടെ.
5 അതുപോലെ ചെറുപ്പക്കാരേ, പ്രായം കൂടിയ പുരുഷന്മാർക്കു* കീഴ്പെട്ടിരിക്കുക.+ താഴ്‌മ ധരിച്ച് വേണം നിങ്ങൾ അന്യോന്യം ഇടപെടാൻ. കാരണം ദൈവം അഹങ്കാരികളോട് എതിർത്തുനിൽക്കുന്നു; എന്നാൽ താഴ്മയുള്ളവരോട് അനർഹദയ കാട്ടുന്നു.+