28 നീ യോശുവയെ നിയോഗിച്ച്+ അവനെ പ്രോത്സാഹിപ്പിക്കുകയും ബലപ്പെടുത്തുകയും വേണം. യോശുവയായിരിക്കും അവിടേക്ക് ഈ ജനത്തെ നയിച്ചുകൊണ്ടുപോകുന്നത്.+ നീ കാണാൻപോകുന്ന ആ ദേശം ജനത്തിന് അവകാശമാക്കിക്കൊടുക്കുന്നതും യോശുവയായിരിക്കും.’
3 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ മുമ്പാകെ പോകും. ദൈവം ഈ ജനതകളെ നിങ്ങളുടെ മുന്നിൽനിന്ന് തുടച്ചുനീക്കുകയും+ നിങ്ങൾ അവരുടെ ദേശം സ്വന്തമാക്കുകയും ചെയ്യും. യഹോവ പറഞ്ഞതുപോലെ യോശുവയായിരിക്കും നിങ്ങളെ മറുകരയിലേക്കു നയിക്കുക.+