-
പ്രവൃത്തികൾ 26:10, 11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
10 അതുതന്നെയാണു ഞാൻ യരുശലേമിൽ ചെയ്തതും. മുഖ്യപുരോഹിതന്മാരിൽനിന്ന് അധികാരം ലഭിച്ചതിനാൽ+ വിശുദ്ധരിൽ പലരെയും ഞാൻ ജയിലിലാക്കി,+ അവർക്കു മരണശിക്ഷ നൽകുന്നതിനെ ഞാൻ അനുകൂലിച്ചു. 11 ഞാൻ പലപ്പോഴും സിനഗോഗുകളിലെല്ലാം ചെന്ന് അവരെ ശിക്ഷിക്കുകയും വിശ്വാസം തള്ളിപ്പറയാൻ നിർബന്ധിക്കുകയും ചെയ്തു. അവരോടുള്ള കടുത്ത ദേഷ്യം കാരണം അവരെ ഉപദ്രവിക്കാൻ ഞാൻ ദൂരെയുള്ള നഗരങ്ങൾവരെ പോയി.
-
-
1 തിമൊഥെയൊസ് 1:12, 13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
12 എന്നെ ശക്തിപ്പെടുത്തിയ നമ്മുടെ കർത്താവായ ക്രിസ്തുയേശുവിനോടു ഞാൻ നന്ദിയുള്ളവനാണ്. കാരണം ശുശ്രൂഷയ്ക്കുവേണ്ടി നിയോഗിച്ചുകൊണ്ട്+ ക്രിസ്തു എന്നെ വിശ്വസ്തനായി കണക്കാക്കിയല്ലോ. 13 മുമ്പ് ദൈവത്തെ നിന്ദിക്കുന്നവനും ദൈവത്തിന്റെ ജനത്തെ ഉപദ്രവിക്കുന്നവനും ധിക്കാരിയും+ ആയിരുന്ന എന്നെയാണ് ഇങ്ങനെ വിശ്വസ്തനായി കണക്കാക്കിയത്. അതൊക്കെ വിശ്വാസമില്ലാതിരുന്ന കാലത്ത് അറിവില്ലാതെ ചെയ്തതായിരുന്നതുകൊണ്ട് എനിക്കു കരുണ ലഭിച്ചു.
-