-
മത്തായി 20:20-23വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
20 പിന്നെ സെബെദിപുത്രന്മാരുടെ അമ്മ+ തന്റെ പുത്രന്മാരോടൊപ്പം യേശുവിന്റെ അടുത്ത് വന്ന് വണങ്ങിയിട്ട് ഒരു അപേക്ഷയുണ്ടെന്ന് അറിയിച്ചു.+ 21 “എന്താണു വേണ്ടത്” എന്നു യേശു ചോദിച്ചപ്പോൾ അവർ പറഞ്ഞു: “അങ്ങയുടെ രാജ്യത്തിൽ എന്റെ ഈ രണ്ടു പുത്രന്മാരിൽ ഒരാളെ അങ്ങയുടെ വലത്തും ഒരാളെ ഇടത്തും ഇരുത്താമെന്നു വാക്കു തരണേ.”+ 22 അപ്പോൾ യേശു പറഞ്ഞു: “നിങ്ങൾ ചോദിക്കുന്നത് എന്താണെന്നു നിങ്ങൾക്ക് അറിയില്ല. ഞാൻ കുടിക്കാനിരിക്കുന്ന പാനപാത്രം കുടിക്കാൻ നിങ്ങൾക്കു കഴിയുമോ?”+ “ഞങ്ങൾക്കു കഴിയും” എന്ന് അവർ പറഞ്ഞു. 23 യേശു അവരോടു പറഞ്ഞു: “നിങ്ങൾ തീർച്ചയായും എന്റെ പാനപാത്രം കുടിക്കും.+ എന്നാൽ എന്റെ വലത്തോ ഇടത്തോ ഇരുത്തുന്നതു ഞാനല്ല. ആ സ്ഥാനങ്ങൾ എന്റെ പിതാവ് ആർക്കുവേണ്ടിയാണോ ഒരുക്കിയിരിക്കുന്നത് അവർക്കുള്ളതാണ്.”+
-
-
ലൂക്കോസ് 11:49വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
49 അതുകൊണ്ടാണ് ദൈവം തന്റെ ജ്ഞാനത്തിൽ ഇങ്ങനെ പറഞ്ഞത്: ‘ഞാൻ അവരുടെ അടുത്തേക്കു പ്രവാചകന്മാരെയും അപ്പോസ്തലന്മാരെയും അയയ്‌ക്കും. അവരോ അവരിൽ ചിലരെ കൊല്ലുകയും ഉപദ്രവിക്കുകയും ചെയ്യും.
-