4 “ചെറുപ്പംമുതൽ എന്റെ ജനത്തിന് ഇടയിലും യരുശലേമിലും ഞാൻ ജീവിച്ചത് എങ്ങനെയാണെന്ന്+ 5 എന്നെ പരിചയമുള്ള ജൂതന്മാർക്കെല്ലാം അറിയാം. മനസ്സുണ്ടെങ്കിൽ അവർ എനിക്കുവേണ്ടി സാക്ഷി പറയട്ടെ. ഞങ്ങളുടെ മതത്തിൽ ഏറ്റവുമധികം നിഷ്‌ഠ പുലർത്തുന്ന+ വിഭാഗമായ പരീശന്മാരിൽപ്പെട്ടവനായിരുന്നു ഞാൻ.+