7 തിന്മ പ്രവർത്തിക്കാൻ അവരുടെ കാലുകൾ ഓടുന്നു,
നിരപരാധിയുടെ രക്തം ചൊരിയാൻ അവർ വ്യഗ്രത കാട്ടുന്നു.+
അവരുടെ ചിന്തകൾ ദ്രോഹചിന്തകളാണ്;
അവരുടെ വഴികളിൽ വിനാശവും കഷ്ടതയും ഉണ്ട്.+
8 സമാധാനത്തിന്റെ വഴി അവർക്ക് അറിയില്ല,
അവരുടെ പാതകളിൽ ന്യായം കാണാനില്ല.+
അവർ വളഞ്ഞ വഴികളിലൂടെ സഞ്ചരിക്കുന്നു;
അതിലൂടെ നടക്കുന്ന ആർക്കും സമാധാനമുണ്ടാകില്ല.+