13 അങ്ങനെയെങ്കിൽ, ആ നല്ലത് എന്റെ മരണത്തിനു കാരണമായെന്നോ? ഒരിക്കലുമില്ല! എന്നാൽ പാപം മരണത്തിനു കാരണമായി. ആ നല്ലതിലൂടെ പാപം എനിക്കു മരണം വരുത്തിയതു പാപം എന്താണെന്നു കാണിച്ചുതരാൻവേണ്ടിയാണ്.+ അങ്ങനെ, പാപം എത്ര ഹീനമാണെന്നു കല്പനയിലൂടെ വെളിപ്പെടുന്നു.+