42 അപ്പോൾ യേശു അവരോടു പറഞ്ഞു: “‘പണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു മുഖ്യ മൂലക്കല്ലായിത്തീർന്നിരിക്കുന്നു.*+ ഇതിനു പിന്നിൽ യഹോവയാണ്;* നമുക്ക് ഇതൊരു അതിശയംതന്നെ’+ എന്നു തിരുവെഴുത്തുകളിൽ നിങ്ങൾ ഇതുവരെ വായിച്ചിട്ടില്ലേ?
20 അപ്പോസ്‌തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേൽ പണിതുയർത്തിയതാണു നിങ്ങളെ.+ ഈ അടിസ്ഥാനത്തിന്റെ മുഖ്യ മൂലക്കല്ലു ക്രിസ്തുയേശുവാണ്.+
6 “ഇതാ, തിരഞ്ഞെടുത്ത ഒരു കല്ല്, അമൂല്യമായ ഒരു അടിസ്ഥാന മൂലക്കല്ല്, ഞാൻ സീയോനിൽ സ്ഥാപിക്കുന്നു! അതിൽ വിശ്വസിക്കുന്ന ആരും ഒരിക്കലും നിരാശരാകില്ല”*+ എന്നു തിരുവെഴുത്തിലുണ്ടല്ലോ.