-
1 പത്രോസ് 2:4-7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
4 മനുഷ്യർ തള്ളിക്കളഞ്ഞെങ്കിലും ദൈവം തിരഞ്ഞെടുത്തതും ദൈവത്തിനു വിലപ്പെട്ടതും+ ആയ ജീവനുള്ള കല്ലായ കർത്താവിന്റെ+ അടുത്ത് വരുമ്പോൾ 5 ജീവനുള്ള കല്ലുകളായ നിങ്ങളും ഒരു വിശുദ്ധ പുരോഹിതസംഘമാകാൻ ആത്മീയഭവനമായി+ പണിയപ്പെടുന്നു; അങ്ങനെ യേശുക്രിസ്തുവിലൂടെ ദൈവത്തിനു+ സ്വീകാര്യമായ ആത്മീയബലികൾ+ അർപ്പിക്കാൻ നിങ്ങൾക്കു കഴിയുന്നു. 6 “ഇതാ, തിരഞ്ഞെടുത്ത ഒരു കല്ല്, അമൂല്യമായ ഒരു അടിസ്ഥാന മൂലക്കല്ല്, ഞാൻ സീയോനിൽ സ്ഥാപിക്കുന്നു! അതിൽ വിശ്വസിക്കുന്ന ആരും ഒരിക്കലും നിരാശരാകില്ല”*+ എന്നു തിരുവെഴുത്തിലുണ്ടല്ലോ.
7 അതുകൊണ്ട്, വിശ്വാസികളായ നിങ്ങൾക്കു കർത്താവ് വിലപ്പെട്ടവനാണ്. എന്നാൽ വിശ്വാസികളല്ലാത്തവരെ സംബന്ധിച്ചോ, “പണിയുന്നവർ തള്ളിക്കളഞ്ഞ+ കല്ലു മുഖ്യ മൂലക്കല്ലായിത്തീർന്നിരിക്കുന്നു;”*+
-