-
യോഹന്നാൻ 17:19വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
19 സത്യത്താൽ അവരും വിശുദ്ധീകരിക്കപ്പെടേണ്ടതിന് അവർക്കുവേണ്ടി ഞാൻ എന്നെത്തന്നെ വിശുദ്ധീകരിക്കുന്നു.
-
-
എഫെസ്യർ 5:25-27വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
25 സഭയെ സ്നേഹിച്ച് സഭയ്ക്കുവേണ്ടി തന്നെത്തന്നെ വിട്ടുകൊടുത്ത+ ക്രിസ്തുവിനെപ്പോലെ ഭർത്താക്കന്മാരേ, നിങ്ങളുടെ ഭാര്യമാരെ എന്നും സ്നേഹിക്കുക.+ 26 സഭയെ ദൈവവചനമെന്ന ജലംകൊണ്ട് കഴുകി വെടിപ്പാക്കി വിശുദ്ധീകരിക്കാനും+ 27 കറയോ ചുളിവോ മറ്റു കുറവുകളോ ഇല്ലാതെ+ വിശുദ്ധയും കളങ്കരഹിതയും ആയി+ എല്ലാ മഹിമയോടുംകൂടെ തന്റെ മുന്നിൽ നിറുത്താനും വേണ്ടിയാണു ക്രിസ്‌തു അതു ചെയ്‌തത്.
-
-
2 തെസ്സലോനിക്യർ 2:13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
13 എന്നാൽ യഹോവയ്‌ക്കു* പ്രിയപ്പെട്ട സഹോദരങ്ങളേ, നിങ്ങൾക്കുവേണ്ടി ദൈവത്തിന് എപ്പോഴും നന്ദി കൊടുക്കാൻ ഞങ്ങൾ കടപ്പെട്ടിരിക്കുന്നു. കാരണം തന്റെ ആത്മാവിനാലുള്ള വിശുദ്ധീകരണത്താലും+ സത്യത്തിലുള്ള നിങ്ങളുടെ വിശ്വാസത്താലും രക്ഷയ്ക്കുവേണ്ടി ദൈവം നിങ്ങളെ തുടക്കത്തിൽത്തന്നെ തിരഞ്ഞെടുത്തല്ലോ.+
-