14 വചനം മനുഷ്യനായിത്തീർന്ന്*+ ഞങ്ങളുടെ ഇടയിൽ കഴിഞ്ഞു. ഞങ്ങൾ അദ്ദേഹത്തിന്റെ തേജസ്സു കണ്ടു; ഒരു അപ്പനിൽനിന്ന് അയാളുടെ ഒരേ ഒരു മകനു+ ലഭിക്കുന്ന തരം തേജസ്സായിരുന്നു അത്. വചനം ദിവ്യപ്രീതിയും* സത്യവും നിറഞ്ഞയാളായിരുന്നു.
29 അതുകൊണ്ടാണ് താൻ ആദ്യം അംഗീകാരം കൊടുത്തവരെ തന്റെ പുത്രന്റെ പ്രതിരൂപത്തിലാക്കിയെടുക്കാൻ+ ദൈവം നേരത്തേതന്നെ നിശ്ചയിച്ചത്. അങ്ങനെ യേശു അനേകം സഹോദരന്മാരിൽ+ ഏറ്റവും മൂത്തവനായി.+