16 അതുകൊണ്ട് എന്തു കഴിക്കുന്നു, എന്തു കുടിക്കുന്നു+ എന്നതിലും ഏതെങ്കിലും ഉത്സവമോ അമാവാസിയോ+ ശബത്തോ ആചരിക്കുന്ന കാര്യത്തിലും ആരും നിങ്ങളെ വിധിക്കാതിരിക്കട്ടെ.+17 അവ വരാനിരിക്കുന്നവയുടെ വെറുമൊരു നിഴലാണ്.+ പക്ഷേ യാഥാർഥ്യം ക്രിസ്തുവാണ്.+
5 എന്നാൽ അവർ അനുഷ്ഠിക്കുന്ന വിശുദ്ധസേവനം സ്വർഗീയകാര്യങ്ങളുടെ+ പ്രതീകവും നിഴലും ആണ്.+ മോശ കൂടാരം പണിയാൻതുടങ്ങുന്ന സമയത്ത്, “പർവതത്തിൽവെച്ച് നിനക്കു കാണിച്ചുതന്ന മാതൃകയനുസരിച്ചുതന്നെ നീ അവയെല്ലാം ഉണ്ടാക്കുന്നെന്ന് ഉറപ്പുവരുത്തുക”+ എന്നാണല്ലോ ദൈവം കല്പിച്ചത്.