-
ലേവ്യ 9:7-9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
7 പിന്നെ മോശ അഹരോനോടു പറഞ്ഞു: “യാഗപീഠത്തിന്റെ അടുത്തേക്കു ചെന്ന് അഹരോനും ഭവനത്തിനും വേണ്ടി പാപയാഗവും+ ദഹനയാഗവും അർപ്പിച്ച് നിങ്ങൾക്കു പാപപരിഹാരം വരുത്തുക.+ ജനത്തിന്റെ യാഗം അർപ്പിച്ച്+ അവർക്കും പാപപരിഹാരം വരുത്തുക.+ യഹോവ കല്പിച്ചിരിക്കുന്നതുപോലെതന്നെ ചെയ്യണം.”
8 ഉടനെ അഹരോൻ യാഗപീഠത്തിന്റെ അടുത്ത് ചെന്ന് തന്റെ പാപയാഗത്തിനുള്ള കാളക്കുട്ടിയെ അറുത്തു.+ 9 തുടർന്ന് അഹരോന്റെ പുത്രന്മാർ ആ രക്തം+ അഹരോന്റെ മുന്നിൽ കൊണ്ടുവന്നു. അഹരോൻ അതിൽ കൈവിരൽ മുക്കി യാഗപീഠത്തിന്റെ കൊമ്പുകളിൽ പുരട്ടി. ബാക്കിവന്ന രക്തം യാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിക്കുകയും ചെയ്‌തു.+
-