4 നശ്വരനായ മനുഷ്യനെ അങ്ങ് ഓർക്കാൻമാത്രം അവൻ ആരാണ്?
അങ്ങയുടെ പരിപാലനം ലഭിക്കാൻ ഒരു മനുഷ്യപുത്രന് എന്ത് അർഹതയാണുള്ളത്?+
5 ദൈവത്തെപ്പോലുള്ളവരെക്കാൾ അൽപ്പം മാത്രം താഴ്ന്നവനാക്കി
അങ്ങ് മഹത്ത്വവും തേജസ്സും മനുഷ്യനെ അണിയിച്ചു.
6 അങ്ങയുടെ സൃഷ്ടികളുടെ മേൽ മനുഷ്യന് അധികാരം കൊടുത്തു;+
എല്ലാം മനുഷ്യന്റെ കാൽക്കീഴാക്കിക്കൊടുത്തു: