31 കാരണം താൻ നിയമിച്ച ഒരാളെ ഉപയോഗിച്ച് ഭൂലോകത്തെ മുഴുവൻ നീതിയോടെ ന്യായം വിധിക്കാൻ+ ദൈവം ഒരു ദിവസം നിശ്ചയിച്ചിട്ടുണ്ട്. ആ വ്യക്തിയെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചതിലൂടെ ദൈവം സകലർക്കും അതിന് ഉറപ്പു നൽകുകയും ചെയ്തിരിക്കുന്നു.”+
16 ദൈവം ക്രിസ്തുയേശുവിനെ ഉപയോഗിച്ച് മനുഷ്യരുടെ രഹസ്യങ്ങളെ ന്യായം വിധിക്കുന്ന ദിവസത്തിൽ ഇതു സംഭവിക്കും.+ ഞാൻ പ്രസംഗിക്കുന്ന സന്തോഷവാർത്തയിൽ ഇതും ഉൾപ്പെട്ടിട്ടുണ്ട്.