9 അതുകൊണ്ട് ശരിയും തെറ്റും വിവേചിച്ചറിഞ്ഞ്+ അങ്ങയുടെ ജനത്തിനു ന്യായപാലനം ചെയ്യാൻ അനുസരണമുള്ള ഒരു ഹൃദയം+ അടിയനു തരേണമേ. അല്ലാതെ അങ്ങയുടെ ഈ മഹാജനത്തിനു* ന്യായപാലനം ചെയ്യാൻ ആർക്കു കഴിയും!”
24 അതുകൊണ്ട് ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ പ്രാർഥിക്കുകയും ചോദിക്കുകയും ചെയ്യുന്നതൊക്കെ നിങ്ങൾക്കു ലഭിച്ചുകഴിഞ്ഞെന്നു വിശ്വസിക്കുക. അപ്പോൾ അവ നിങ്ങൾക്കു ലഭിച്ചിരിക്കും.+
22 മാത്രമല്ല, നമ്മൾ ദൈവത്തിന്റെ കല്പനകൾ അനുസരിച്ച് ദൈവത്തെ പ്രസാദിപ്പിക്കുന്ന കാര്യങ്ങൾ പ്രവർത്തിക്കുന്നതുകൊണ്ട് എന്തു ചോദിച്ചാലും ദൈവം അതു നമുക്കു തരുകയും ചെയ്യും.+