3 ക്രിസ്‌തുയേശുവിന്റെ വേലയിൽ എന്റെ സഹപ്രവർത്തകരായ പ്രിസ്കയെയും അക്വിലയെയും+ എന്റെ സ്നേഹാന്വേഷണങ്ങൾ അറിയിക്കണം. 4 അവർ എനിക്കുവേണ്ടി ജീവൻ പണയപ്പെടുത്തിയവരാണ്.+ ഞാൻ മാത്രമല്ല, ജനതകളുടെ എല്ലാ സഭകളും അവർക്കു നന്ദി പറയുന്നു.
8 ഇങ്ങനെ, നിങ്ങളോടുള്ള വാത്സല്യം കാരണം ദൈവത്തിൽനിന്നുള്ള സന്തോഷവാർത്ത അറിയിക്കാൻ മാത്രമല്ല, ഞങ്ങളുടെ സ്വന്തം പ്രാണൻ തരാൻപോലും ഞങ്ങൾ തീരുമാനിച്ചിരുന്നു.+ കാരണം നിങ്ങൾ ഞങ്ങൾക്ക് അത്രയ്‌ക്കു പ്രിയപ്പെട്ടവരായി മാറിയിരുന്നു.+