-
വെളിപാട് 14:9, 10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
9 ഇങ്ങനെ വിളിച്ചുപറഞ്ഞുകൊണ്ട് മൂന്നാമതൊരു ദൂതനും അവരുടെ പിന്നാലെ ചെന്നു: “ആരെങ്കിലും കാട്ടുമൃഗത്തെയോ+ അതിന്റെ പ്രതിമയെയോ ആരാധിച്ച് നെറ്റിയിലോ കൈയിലോ അതിന്റെ മുദ്ര സ്വീകരിക്കുന്നെങ്കിൽ+ 10 ദൈവക്രോധത്തിന്റെ പാനപാത്രത്തിൽ പകർന്നിരിക്കുന്ന, ദൈവകോപമെന്ന വീര്യം കുറയ്‌ക്കാത്ത വീഞ്ഞ് അയാൾ കുടിക്കേണ്ടിവരും.+ അയാളെ വിശുദ്ധദൂതന്മാരുടെയും കുഞ്ഞാടിന്റെയും മുന്നിൽവെച്ച് തീയും ഗന്ധകവും* കൊണ്ട് പീഡിപ്പിക്കും.+
-
-
വെളിപാട് 19:20വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
20 എന്നാൽ കാട്ടുമൃഗത്തെ പിടിച്ച് ഗന്ധകം* കത്തുന്ന തീത്തടാകത്തിലേക്കു ജീവനോടെ എറിഞ്ഞു.+ കൂടാതെ, അതിന്റെ മുന്നിൽ അടയാളങ്ങൾ കാണിച്ച് ആളുകളെ വഴിതെറ്റിച്ച, കാട്ടുമൃഗത്തിന്റെ മുദ്രയേൽക്കുകയും+ അതിന്റെ പ്രതിമയെ ആരാധിക്കുകയും+ ചെയ്തവരെ വഴിതെറ്റിച്ച, കള്ളപ്രവാചകനെയും+ ജീവനോടെ അവിടേക്ക് എറിഞ്ഞു.
-