-
മത്തായി 10:2-4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
2 12 അപ്പോസ്തലന്മാരുടെ പേരുകൾ:+ പത്രോസ്+ എന്നും പേരുള്ള ശിമോൻ, ശിമോന്റെ സഹോദരനായ അന്ത്രയോസ്,+ സെബെദിയുടെ മകനായ യാക്കോബ്, യാക്കോബിന്റെ സഹോദരനായ യോഹന്നാൻ,+ 3 ഫിലിപ്പോസ്,+ ബർത്തൊലൊമായി, തോമസ്,+ നികുതിപിരിവുകാരനായ മത്തായി,+ അൽഫായിയുടെ മകനായ യാക്കോബ്, തദ്ദായി, 4 കനാനേയനായ* ശിമോൻ, യേശുവിനെ പിന്നീട് ഒറ്റിക്കൊടുത്ത യൂദാസ് ഈസ്കര്യോത്ത്.+
-
-
ലൂക്കോസ് 6:13-16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
13 പ്രഭാതമായപ്പോൾ യേശു ശിഷ്യന്മാരെ വിളിച്ച് അവരിൽനിന്ന് 12 പേരെ തിരഞ്ഞെടുത്തു. യേശു അവരെ അപ്പോസ്തലന്മാർ എന്നു വിളിച്ചു.+ 14 യേശു പത്രോസ് എന്നു പേരിട്ട ശിമോൻ, പത്രോസിന്റെ സഹോദരനായ അന്ത്രയോസ്, യാക്കോബ്, യോഹന്നാൻ, ഫിലിപ്പോസ്,+ ബർത്തൊലൊമായി, 15 മത്തായി, തോമസ്,+ അൽഫായിയുടെ മകനായ യാക്കോബ്, “തീക്ഷ്ണതയുള്ളവൻ” എന്നു വിളിച്ചിരുന്ന ശിമോൻ, 16 യാക്കോബിന്റെ മകനായ യൂദാസ്, ഒറ്റുകാരനായിത്തീർന്ന യൂദാസ് ഈസ്കര്യോത്ത് എന്നിവരായിരുന്നു അവർ.
-