-
2 തിമൊഥെയൊസ് 4:7, 8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
7 ആ നല്ല പോരാട്ടം ഞാൻ പൊരുതിയിരിക്കുന്നു.+ ഞാൻ ഓട്ടം പൂർത്തിയാക്കി,+ വിശ്വാസത്തിൽ ഉറച്ചുനിന്നു. 8 ഇപ്പോൾമുതൽ നീതിയുടെ കിരീടം+ എനിക്കുവേണ്ടി കരുതിവെച്ചിട്ടുണ്ട്. നീതിയുള്ള ന്യായാധിപനായ കർത്താവ്+ ആ നാളിൽ എനിക്ക് അതു പ്രതിഫലമായി തരും.+ എനിക്കു മാത്രമല്ല, കർത്താവ് വെളിപ്പെടാൻവേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുന്ന എല്ലാവർക്കും അതു കിട്ടും.
-
-
വെളിപാട് 20:4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
4 പിന്നെ ഞാൻ സിംഹാസനങ്ങൾ കണ്ടു. അവയിൽ ഇരിക്കുന്നവർക്കു ന്യായം വിധിക്കാനുള്ള അധികാരം ലഭിച്ചിരുന്നു. അതെ, യേശുവിനുവേണ്ടി സാക്ഷി പറഞ്ഞതുകൊണ്ടും ദൈവത്തെക്കുറിച്ച് സംസാരിച്ചതുകൊണ്ടും കാട്ടുമൃഗത്തെയോ അതിന്റെ പ്രതിമയെയോ ആരാധിക്കുകയോ നെറ്റിയിലോ കൈയിലോ അതിന്റെ മുദ്രയേൽക്കുകയോ+ ചെയ്യാതിരുന്നതുകൊണ്ടും കൊല്ലപ്പെട്ടവരെയാണു* ഞാൻ കണ്ടത്. അവർ ജീവനിലേക്കു വന്ന് 1,000 വർഷം ക്രിസ്തുവിന്റെകൂടെ രാജാക്കന്മാരായി ഭരിച്ചു.+
-