വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 രാജാക്കന്മാർ 9
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

1 രാജാക്കന്മാർ ഉള്ളടക്കം

      • യഹോവ വീണ്ടും ശലോ​മോ​നു പ്രത്യ​ക്ഷ​നാ​കു​ന്നു (1-9)

      • രാജാ​വായ ഹീരാ​മി​നു ശലോ​മോൻ നൽകുന്ന സമ്മാനം (10-14)

      • ശലോ​മോ​ന്റെ വിവി​ധ​പ​ദ്ധ​തി​കൾ (15-28)

1 രാജാക്കന്മാർ 9:1

അടിക്കുറിപ്പുകള്‍

  • *

    അഥവാ “കൊട്ടാ​ര​വും.”

ഒത്തുവാക്യങ്ങള്‍

  • +2ദിന 8:1; സഭ 2:4
  • +2ദിന 7:11

1 രാജാക്കന്മാർ 9:2

ഒത്തുവാക്യങ്ങള്‍

  • +1രാജ 3:5

1 രാജാക്കന്മാർ 9:3

ഒത്തുവാക്യങ്ങള്‍

  • +ആവ 12:5, 6; 1രാജ 8:28, 29
  • +2ദിന 6:40; 16:9; സങ്ക 132:13

1 രാജാക്കന്മാർ 9:4

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ധർമനി​ഷ്‌ഠ​യുള്ള.” പദാവ​ലി​യിൽ “ധർമനി​ഷ്‌ഠ” കാണുക.

ഒത്തുവാക്യങ്ങള്‍

  • +1രാജ 3:6
  • +സഭ 12:13
  • +സങ്ക 78:70, 72
  • +1ദിന 29:17
  • +2ദിന 7:17, 18

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    11/15/2012, പേ. 7

    8/15/2007, പേ. 12

    5/1/1997, പേ. 5

1 രാജാക്കന്മാർ 9:5

ഒത്തുവാക്യങ്ങള്‍

  • +2ശമു 7:16, 17; 1രാജ 2:4; സങ്ക 89:20, 29

1 രാജാക്കന്മാർ 9:6

ഒത്തുവാക്യങ്ങള്‍

  • +1രാജ 11:4; 2ദിന 7:19-22

1 രാജാക്കന്മാർ 9:7

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “പഴഞ്ചൊ​ല്ലി​നും.”

ഒത്തുവാക്യങ്ങള്‍

  • +ലേവ 18:28; ആവ 4:26; 2ശമു 7:14; 2രാജ 17:22, 23; സങ്ക 89:30-32
  • +2രാജ 25:9, 10; 2ദിന 15:2
  • +ആവ 28:37; സങ്ക 44:14

1 രാജാക്കന്മാർ 9:8

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “ചൂളമ​ടി​ച്ചു​കൊ​ണ്ട്‌.”

ഒത്തുവാക്യങ്ങള്‍

  • +2ദിന 36:19; യശ 64:11
  • +ആവ 29:24, 25; യിര 22:8, 9

1 രാജാക്കന്മാർ 9:9

ഒത്തുവാക്യങ്ങള്‍

  • +ആവ 28:64; യിര 5:19; 12:7

1 രാജാക്കന്മാർ 9:10

ഒത്തുവാക്യങ്ങള്‍

  • +1രാജ 6:37-7:1; 2ദിന 8:1, 2

1 രാജാക്കന്മാർ 9:11

ഒത്തുവാക്യങ്ങള്‍

  • +1രാജ 5:1, 7
  • +1രാജ 5:8

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/1/2005, പേ. 29

1 രാജാക്കന്മാർ 9:13

അടിക്കുറിപ്പുകള്‍

  • *

    മറ്റൊരു സാധ്യത “ഒന്നിനും കൊള്ളാത്ത ദേശം.”

1 രാജാക്കന്മാർ 9:14

അടിക്കുറിപ്പുകള്‍

  • *

    ഒരു താലന്ത്‌ = 34.2 കി.ഗ്രാം. അനു. ബി14 കാണുക.

ഒത്തുവാക്യങ്ങള്‍

  • +1രാജ 10:21

1 രാജാക്കന്മാർ 9:15

അടിക്കുറിപ്പുകള്‍

  • *

    അർഥം: “(മണ്ണിട്ട്‌) നിറച്ചത്‌.” സാധ്യ​ത​യ​നു​സ​രി​ച്ച്‌, കോട്ട​പോ​ലെ​യുള്ള ഒരു നിർമി​തി.

ഒത്തുവാക്യങ്ങള്‍

  • +1രാജ 6:37
  • +2ശമു 5:9; 1രാജ 11:27; 2രാജ 12:20
  • +യോശ 19:32, 36
  • +യോശ 17:11; ന്യായ 5:19; 2രാജ 9:27
  • +ന്യായ 1:29
  • +1രാജ 4:6; 5:13

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    3/1/1987, പേ. 28-29

1 രാജാക്കന്മാർ 9:16

അടിക്കുറിപ്പുകള്‍

  • *

    അഥവാ “വിവാ​ഹ​സ​മ്മാ​ന​മാ​യി; സ്‌ത്രീ​ധ​ന​മാ​യി.”

ഒത്തുവാക്യങ്ങള്‍

  • +യോശ 16:10
  • +1രാജ 3:1

1 രാജാക്കന്മാർ 9:17

ഒത്തുവാക്യങ്ങള്‍

  • +യോശ 16:1, 3; 2ദിന 8:4-6

1 രാജാക്കന്മാർ 9:18

ഒത്തുവാക്യങ്ങള്‍

  • +യോശ 19:44, 48

1 രാജാക്കന്മാർ 9:19

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ശക്തി​പ്പെ​ടു​ത്തി.”

ഒത്തുവാക്യങ്ങള്‍

  • +1രാജ 4:26

1 രാജാക്കന്മാർ 9:20

ഒത്തുവാക്യങ്ങള്‍

  • +2ദിന 8:7-10
  • +സംഖ 13:29; ആവ 7:1; ന്യായ 1:21

1 രാജാക്കന്മാർ 9:21

ഒത്തുവാക്യങ്ങള്‍

  • +ഉൽ 9:25

1 രാജാക്കന്മാർ 9:22

ഒത്തുവാക്യങ്ങള്‍

  • +ലേവ 25:39

1 രാജാക്കന്മാർ 9:23

ഒത്തുവാക്യങ്ങള്‍

  • +1രാജ 5:16; 2ദിന 2:18

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/1/2005, പേ. 19

1 രാജാക്കന്മാർ 9:24

അടിക്കുറിപ്പുകള്‍

  • *

    അർഥം: “(മണ്ണിട്ട്‌) നിറച്ചത്‌.” സാധ്യ​ത​യ​നു​സ​രി​ച്ച്‌, കോട്ട​പോ​ലെ​യുള്ള ഒരു നിർമി​തി.

ഒത്തുവാക്യങ്ങള്‍

  • +1രാജ 3:1; 7:8; 2ദിന 8:11
  • +2ശമു 5:9
  • +1രാജ 9:15

1 രാജാക്കന്മാർ 9:25

അടിക്കുറിപ്പുകള്‍

  • *

    അഥവാ “പുക ഉയരും​വി​ധം ദഹിപ്പി​ക്കു​ക​യും.”

ഒത്തുവാക്യങ്ങള്‍

  • +പുറ 23:14
  • +2ദിന 8:12, 13
  • +2ദിന 8:16

1 രാജാക്കന്മാർ 9:26

ഒത്തുവാക്യങ്ങള്‍

  • +2ദിന 8:17, 18
  • +ആവ 2:8

1 രാജാക്കന്മാർ 9:27

ഒത്തുവാക്യങ്ങള്‍

  • +1രാജ 5:12

1 രാജാക്കന്മാർ 9:28

ഒത്തുവാക്യങ്ങള്‍

  • +ഉൽ 10:29; 1ദിന 29:3, 4; സങ്ക 45:9

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

1 രാജാ. 9:12ദിന 8:1; സഭ 2:4
1 രാജാ. 9:12ദിന 7:11
1 രാജാ. 9:21രാജ 3:5
1 രാജാ. 9:3ആവ 12:5, 6; 1രാജ 8:28, 29
1 രാജാ. 9:32ദിന 6:40; 16:9; സങ്ക 132:13
1 രാജാ. 9:41രാജ 3:6
1 രാജാ. 9:4സഭ 12:13
1 രാജാ. 9:4സങ്ക 78:70, 72
1 രാജാ. 9:41ദിന 29:17
1 രാജാ. 9:42ദിന 7:17, 18
1 രാജാ. 9:52ശമു 7:16, 17; 1രാജ 2:4; സങ്ക 89:20, 29
1 രാജാ. 9:61രാജ 11:4; 2ദിന 7:19-22
1 രാജാ. 9:7ലേവ 18:28; ആവ 4:26; 2ശമു 7:14; 2രാജ 17:22, 23; സങ്ക 89:30-32
1 രാജാ. 9:72രാജ 25:9, 10; 2ദിന 15:2
1 രാജാ. 9:7ആവ 28:37; സങ്ക 44:14
1 രാജാ. 9:82ദിന 36:19; യശ 64:11
1 രാജാ. 9:8ആവ 29:24, 25; യിര 22:8, 9
1 രാജാ. 9:9ആവ 28:64; യിര 5:19; 12:7
1 രാജാ. 9:101രാജ 6:37-7:1; 2ദിന 8:1, 2
1 രാജാ. 9:111രാജ 5:1, 7
1 രാജാ. 9:111രാജ 5:8
1 രാജാ. 9:141രാജ 10:21
1 രാജാ. 9:151രാജ 6:37
1 രാജാ. 9:152ശമു 5:9; 1രാജ 11:27; 2രാജ 12:20
1 രാജാ. 9:15യോശ 19:32, 36
1 രാജാ. 9:15യോശ 17:11; ന്യായ 5:19; 2രാജ 9:27
1 രാജാ. 9:15ന്യായ 1:29
1 രാജാ. 9:151രാജ 4:6; 5:13
1 രാജാ. 9:16യോശ 16:10
1 രാജാ. 9:161രാജ 3:1
1 രാജാ. 9:17യോശ 16:1, 3; 2ദിന 8:4-6
1 രാജാ. 9:18യോശ 19:44, 48
1 രാജാ. 9:191രാജ 4:26
1 രാജാ. 9:202ദിന 8:7-10
1 രാജാ. 9:20സംഖ 13:29; ആവ 7:1; ന്യായ 1:21
1 രാജാ. 9:21ഉൽ 9:25
1 രാജാ. 9:22ലേവ 25:39
1 രാജാ. 9:231രാജ 5:16; 2ദിന 2:18
1 രാജാ. 9:241രാജ 3:1; 7:8; 2ദിന 8:11
1 രാജാ. 9:242ശമു 5:9
1 രാജാ. 9:241രാജ 9:15
1 രാജാ. 9:25പുറ 23:14
1 രാജാ. 9:252ദിന 8:12, 13
1 രാജാ. 9:252ദിന 8:16
1 രാജാ. 9:262ദിന 8:17, 18
1 രാജാ. 9:26ആവ 2:8
1 രാജാ. 9:271രാജ 5:12
1 രാജാ. 9:28ഉൽ 10:29; 1ദിന 29:3, 4; സങ്ക 45:9
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
  • 27
  • 28
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
1 രാജാക്കന്മാർ 9:1-28

രാജാ​ക്ക​ന്മാർ ഒന്നാം ഭാഗം

9 ശലോ​മോൻ യഹോ​വ​യു​ടെ ഭവനവും രാജാ​വി​ന്റെ ഭവനവും*+ താൻ ആഗ്രഹിച്ചതൊക്കെയും+ പണിതു​പൂർത്തി​യാ​ക്കി. 2 അപ്പോൾ, ഗിബെ​യോ​നിൽവെച്ച്‌ പ്രത്യക്ഷനായതുപോലെ+ യഹോവ രണ്ടാം പ്രാവ​ശ്യ​വും ശലോ​മോ​നു പ്രത്യ​ക്ഷ​നാ​യി. 3 യഹോവ ശലോ​മോ​നോ​ടു പറഞ്ഞു: “നീ എന്റെ മുമ്പാകെ നടത്തിയ പ്രാർഥ​ന​യും കരുണ​യ്‌ക്കു​വേ​ണ്ടി​യുള്ള അപേക്ഷ​യും ഞാൻ കേട്ടി​രി​ക്കു​ന്നു. നീ നിർമിച്ച ഈ ഭവനത്തിൽ എന്റെ പേര്‌ എന്നേക്കു​മാ​യി സ്ഥാപിച്ചുകൊണ്ട്‌+ ഞാൻ ഇതിനെ വിശു​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്നു. എന്റെ കണ്ണും ഹൃദയ​വും എപ്പോ​ഴും ഇവി​ടെ​യു​ണ്ടാ​യി​രി​ക്കും.+ 4 നീ നിന്റെ അപ്പനായ ദാവീദിനെപ്പോലെ+ ഞാൻ കല്‌പി​ച്ച​തെ​ല്ലാം പാലിച്ചുകൊണ്ട്‌+ എന്റെ മുമ്പാകെ നിഷ്‌കളങ്കമായ* ഹൃദയത്തോടും+ നേരോടും+ കൂടെ നടക്കു​ക​യും എന്റെ ചട്ടങ്ങളും ന്യായ​വി​ധി​ക​ളും അനുസരിക്കുകയും+ ചെയ്‌താൽ 5 നിന്റെ രാജ്യ​ത്തി​ന്റെ സിംഹാ​സനം ഞാൻ ഇസ്രാ​യേ​ലിൽ എന്നേക്കു​മാ​യി ഉറപ്പി​ക്കും. അങ്ങനെ, ‘ഇസ്രാ​യേ​ലി​ന്റെ സിംഹാ​സ​ന​ത്തിൽ ഇരിക്കാൻ നിന്റെ വംശത്തിൽ ഒരു പുരു​ഷ​നി​ല്ലാ​തെ​പോ​കില്ല’ എന്നു നിന്റെ അപ്പനായ ദാവീ​ദി​നോ​ടു വാഗ്‌ദാ​നം ചെയ്‌തതു ഞാൻ നിവർത്തി​ക്കും.+ 6 എന്നാൽ നീയും നിന്റെ മക്കളും എന്നെ അനുഗ​മി​ക്കു​ന്നതു നിറു​ത്തു​ക​യും ഞാൻ ഇന്നു നിന്റെ മുമ്പാകെ വെച്ചി​രി​ക്കുന്ന എന്റെ കല്‌പ​ന​ക​ളും നിയമ​ങ്ങ​ളും പാലി​ക്കാ​തെ അന്യ​ദൈ​വ​ങ്ങളെ സേവിച്ച്‌ അവയുടെ മുമ്പാകെ കുമ്പി​ടു​ക​യും ചെയ്‌താൽ+ 7 ഇസ്രായേലിനു കൊടുത്ത ദേശത്തു​നിന്ന്‌ ഞാൻ അവരെ ഇല്ലാതാ​ക്കും.+ എന്റെ നാമത്തി​നു​വേണ്ടി ഞാൻ വിശു​ദ്ധീ​ക​രിച്ച ഈ ഭവനം എന്റെ കൺമു​ന്നിൽനിന്ന്‌ നീക്കി​ക്ക​ള​യു​ക​യും ചെയ്യും.+ അങ്ങനെ എല്ലാ ജനങ്ങൾക്കു​മി​ട​യിൽ ഇസ്രാ​യേൽ നിന്ദയ്‌ക്കും* പരിഹാ​സ​ത്തി​നും പാത്ര​മാ​കും.+ 8 ഈ ഭവനം നാശകൂ​മ്പാ​ര​മാ​യി​ത്തീ​രും.+ അതിന്‌ അടുത്തു​കൂ​ടി പോകു​ന്നവർ അത്ഭുത​സ്‌ത​ബ്ധ​രാ​കു​ക​യും അതിശ​യ​ത്തോ​ടെ തല കുലു​ക്കി​ക്കൊണ്ട്‌,* ‘യഹോവ എന്തിനാ​ണ്‌ ഈ ദേശ​ത്തോ​ടും ഈ ഭവന​ത്തോ​ടും ഇങ്ങനെ ചെയ്‌തത്‌’ എന്നു ചോദി​ക്കു​ക​യും ചെയ്യും.+ 9 പിന്നെ അവർ പറയും: ‘അവരുടെ പൂർവി​കരെ ഈജി​പ്‌ത്‌ ദേശത്തു​നിന്ന്‌ കൊണ്ടു​വന്ന അവരുടെ ദൈവ​മായ യഹോ​വയെ അവർ ഉപേക്ഷി​ക്കു​ക​യും അന്യ​ദൈ​വ​ങ്ങ​ളു​ടെ പിന്നാലെ പോയി അവയുടെ മുന്നിൽ കുമ്പിട്ട്‌ അവയെ സേവി​ക്കു​ക​യും ചെയ്‌തു. അതു​കൊ​ണ്ടാണ്‌ യഹോവ ഈ ദുരന്ത​മെ​ല്ലാം അവരുടെ മേൽ വരുത്തി​യത്‌.’”+

10 ശലോമോൻ 20 വർഷം​കൊണ്ട്‌ രണ്ടു ഭവനങ്ങൾ, യഹോ​വ​യു​ടെ ഭവനവും രാജാ​വി​ന്റെ ഭവനവും, പണിത്‌ പൂർത്തി​യാ​ക്കി.+ 11 സോരിലെ രാജാ​വായ ഹീരാം+ ശലോ​മോ​നു ദേവദാ​രു​ത്ത​ടി​യും ജൂനി​പ്പർത്ത​ടി​യും ശലോ​മോന്‌ ഇഷ്ടമു​ള്ളത്ര സ്വർണ​വും കൊടുത്തതിനാൽ+ ശലോ​മോൻ രാജാവ്‌ ഹീരാ​മി​നു ഗലീലാ​ദേ​ശത്ത്‌ 20 നഗരങ്ങൾ കൊടു​ത്തു. 12 ശലോമോൻ കൊടുത്ത നഗരങ്ങൾ കാണാൻ ഹീരാം സോരിൽനി​ന്ന്‌ വന്നു. എന്നാൽ അദ്ദേഹ​ത്തിന്‌ അവ ഇഷ്ടപ്പെ​ട്ടില്ല. 13 ഹീരാം ചോദി​ച്ചു: “എന്റെ സഹോ​ദരാ, ഈ നഗരങ്ങ​ളാ​ണോ താങ്കൾ എനിക്കു തന്നിരി​ക്കു​ന്നത്‌?” അതു​കൊണ്ട്‌ അവ ഇന്നുവരെ കാബൂൽ ദേശം* എന്ന്‌ അറിയ​പ്പെ​ടു​ന്നു. 14 ഇതിനിടെ ഹീരാം ശലോ​മോന്‌ 120 താലന്തു* സ്വർണം+ കൊടു​ത്ത​യച്ചു.

15 യഹോവയുടെ ഭവനവും+ സ്വന്തം ഭവനവും മില്ലോയും*+ യരുശ​ലേ​മി​ന്റെ മതിലും ഹാസോരും+ മെഗിദ്ദോയും+ ഗേസെരും+ പണിയാൻവേണ്ടി ശലോ​മോൻ രാജാവ്‌ നിർബന്ധിതസേവനം+ ചെയ്യി​ച്ച​വ​രെ​ക്കു​റി​ച്ചുള്ള വിവരങ്ങൾ: 16 (ഈജി​പ്‌തി​ലെ രാജാ​വായ ഫറവോൻ ഗേസെ​രി​ലേക്കു വന്ന്‌ ആ നഗരം പിടി​ച്ചെ​ടുത്ത്‌ അതിനു തീയിട്ടു. ആ നഗരത്തിൽ താമസി​ച്ചി​രുന്ന കനാന്യരെ+ കൊന്നു​ക​ള​യു​ക​യും ചെയ്‌തു. ഫറവോൻ ആ നഗരം ശലോ​മോ​ന്റെ ഭാര്യ​യായ തന്റെ മകൾക്കു+ സമ്മാനമായി* കൊടു​ത്തു.) 17 ശലോമോൻ രാജാവ്‌ ഗേസെർ, കീഴേ-ബേത്ത്‌-ഹോ​രോൻ,+ 18 ബാലാത്ത്‌,+ ദേശത്തെ വിജന​ഭൂ​മി​യി​ലുള്ള താമാർ, 19 ശലോമോന്റെ സംഭര​ണ​ന​ഗ​രങ്ങൾ, രഥനഗ​രങ്ങൾ,+ കുതി​ര​പ്പ​ട​യാ​ളി​കൾക്കു​വേ​ണ്ടി​യുള്ള നഗരങ്ങൾ എന്നിവ പണിതു. യരുശ​ലേ​മി​ലും ലബാ​നോ​നി​ലും തന്റെ അധീന​ത​യി​ലുള്ള എല്ലാ പ്രദേ​ശ​ങ്ങ​ളി​ലും താൻ ആഗ്രഹി​ച്ച​തെ​ല്ലാം ശലോ​മോൻ പണിതു.* 20 ഇസ്രായേൽ ജനത്തിന്റെ ഭാഗമല്ലാത്ത+ അമോ​ര്യർ, ഹിത്യർ, പെരി​സ്യർ, ഹിവ്യർ, യബൂസ്യർ+ എന്നിവ​രിൽ 21 ഇസ്രായേല്യർക്കു നശിപ്പി​ക്കാൻ കഴിയാ​തെ ദേശത്ത്‌ ബാക്കി​വ​ന്ന​വ​രു​ടെ വംശജരെ ശലോ​മോൻ അടിമ​ക​ളാ​യി നിർബ​ന്ധി​ത​വേ​ല​യ്‌ക്ക്‌ എടുത്തു. അത്‌ ഇന്നും അങ്ങനെ​ത​ന്നെ​യാണ്‌.+ 22 എന്നാൽ ഇസ്രാ​യേ​ല്യ​രിൽ ആരെയും ശലോ​മോൻ അടിമ​യാ​ക്കി​യില്ല.+ അവർ ശലോ​മോ​ന്റെ യോദ്ധാ​ക്ക​ളും ഭൃത്യ​ന്മാ​രും പ്രഭു​ക്ക​ന്മാ​രും ഉപസേ​നാ​ധി​പ​ന്മാ​രും, തേരാ​ളി​ക​ളു​ടെ​യും കുതി​ര​പ്പ​ട​യാ​ളി​ക​ളു​ടെ​യും പ്രമാ​ണി​മാ​രും ആയിരു​ന്നു. 23 ശലോമോന്റെ ജോലി​കൾക്കു മേൽനോ​ട്ടം വഹിക്കാൻ കാര്യ​സ്ഥ​ന്മാ​രു​ടെ പ്രമാണിമാരായി+ 550 പേരു​ണ്ടാ​യി​രു​ന്നു. ജോലി​ക്കാ​രു​ടെ ചുമതല അവർക്കാ​യി​രു​ന്നു.

24 ഫറവോന്റെ മകൾ+ ദാവീ​ദി​ന്റെ നഗരത്തിൽനിന്ന്‌+ ശലോ​മോൻ അവൾക്കു​വേണ്ടി പണിത കൊട്ടാ​ര​ത്തി​ലേക്കു വന്നു. അതിനു ശേഷം രാജാവ്‌ മില്ലോ*+ പണിതു.

25 ശലോമോൻ വർഷത്തിൽ മൂന്നു പ്രാവ​ശ്യം,+ താൻ യഹോ​വ​യ്‌ക്കു പണിത യാഗപീ​ഠ​ത്തിൽ ദഹനബലികളും+ സഹഭോ​ജ​ന​ബ​ലി​ക​ളും അർപ്പി​ക്കു​മാ​യി​രു​ന്നു. യഹോ​വ​യു​ടെ മുമ്പാ​കെ​യുള്ള യാഗപീ​ഠ​ത്തിൽ യാഗവ​സ്‌തു​ക്കൾ ദഹിപ്പിക്കുകയും* ചെയ്‌തു. അങ്ങനെ ശലോ​മോൻ ഭവനത്തി​ന്റെ നിർമാ​ണം പൂർത്തി​യാ​ക്കി.+

26 ശലോമോൻ രാജാവ്‌ ഏദോം ദേശത്തെ ചെങ്കട​ലി​ന്റെ തീരത്ത്‌, ഏലോത്തിന്‌+ അടുത്ത്‌ എസ്യോൻ-ഗേബരിൽ+ ഒരു കപ്പൽവ്യൂ​ഹം ഉണ്ടാക്കി. 27 ഹീരാം തന്റെ പരിച​യ​സ​മ്പ​ന്ന​രായ നാവി​കരെ ശലോ​മോ​ന്റെ ദാസന്മാ​രോ​ടു​കൂ​ടെ ആ കപ്പലു​ക​ളിൽ അയച്ചു.+ 28 അവർ ഓഫീരിൽ+ പോയി അവി​ടെ​നിന്ന്‌ 420 താലന്തു സ്വർണം കൊണ്ടു​വന്ന്‌ ശലോ​മോൻ രാജാ​വി​നു കൊടു​ത്തു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക