-
സങ്കീർത്തനം 80:14-16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
14 സൈന്യങ്ങളുടെ ദൈവമേ, ദയവായി മടങ്ങിവരേണമേ.
സ്വർഗത്തിൽനിന്ന് നോക്കേണമേ, ഇതൊന്നു കാണേണമേ!
ഈ മുന്തിരിവള്ളിയെ പരിപാലിക്കേണമേ;+
15 അങ്ങയുടെ വലങ്കൈ നട്ട മുന്തിരിത്തണ്ടല്ലേ* ഇത്?+
അങ്ങയ്‌ക്കായി അങ്ങ് വളർത്തിവലുതാക്കിയ മകനെ* നോക്കേണമേ.+
16 അതിനെ വെട്ടിവീഴ്ത്തി ചുട്ടുകരിച്ചിരിക്കുന്നു.+
അങ്ങയുടെ ശകാരത്താൽ അവർ നശിക്കുന്നു.
-
-
യശയ്യ 5:24വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
24 പാടത്തെ വയ്ക്കോൽക്കുറ്റികളെ തീനാളങ്ങൾ വിഴുങ്ങുന്നതുപോലെ,
ഉണക്കപ്പുല്ലു തീയിൽ കത്തിയമരുന്നതുപോലെ,
അവരുടെ വേരുകൾ ചീഞ്ഞഴുകും,
അവരുടെ പൂക്കൾ പൊടിപോലെ പാറിപ്പോകും;
കാരണം അവർ സൈന്യങ്ങളുടെ അധിപനായ യഹോവയുടെ നിയമം* ഉപേക്ഷിച്ചുകളഞ്ഞു;
ഇസ്രായേലിന്റെ പരിശുദ്ധന്റെ വാക്കുകൾ വകവെച്ചില്ല.+
-
-
യഹസ്‌കേൽ 20:47വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
47 തെക്കുള്ള വനത്തോട് ഇങ്ങനെ പറയണം: ‘യഹോവയുടെ സന്ദേശം കേൾക്കൂ! പരമാധികാരിയായ യഹോവ പറയുന്നത് ഇതാണ്: “ഞാൻ ഇതാ, നിന്റെ നേരെ ഒരു തീ അയയ്ക്കുന്നു.+ നിന്റെ എല്ലാ പച്ചമരങ്ങളെയും ഉണക്കമരങ്ങളെയും അതു ചുട്ടുചാമ്പലാക്കും. ആ തീജ്വാല ആരും കെടുത്തില്ല.+ തെക്കുമുതൽ വടക്കുവരെ എല്ലാ മുഖങ്ങളും അതിന്റെ ചൂടേറ്റ് പൊള്ളിപ്പോകും.
-