ടാജ്മഹാൾ—സ്നേഹത്തിന്റെ സ്മാരകകുടീരം
അത് ഒരു വിശിഷ്ട രത്നമായും ശിലയിൽ തീർത്ത ഒരു പ്രേമഗാനമായും ഭാര്യ നഷ്ടപ്പെട്ടതിൽ വിലപിക്കുന്ന ഒരു ഭർത്താവിന്റെ അതിവിശിഷ്ട സ്മാരകലേഖമായും വർണ്ണിക്കപ്പെട്ടിട്ടുണ്ട്.
വടക്കെ ഇൻഡ്യയിൽ ഡൽഹിയിൽനിന്ന് ഒരു നൂറു മൈൽ കിഴക്കുമാറി സ്ഥിതിചെയ്യുന്ന ആഗ്രാ നഗരത്തിലാണ് മുസ്ലീം ശിൽപവിദ്യയുടെ ഈ സമ്മാനം—ടാജ്മഹാൾ—നിലകൊള്ളുന്നത്. ഒരു ടർക്കിഷ് ശിൽപ്പകലാ വിദഗ്ദ്ധൻ രൂപകൽപ്പന ചെയ്ത് വെണ്ണക്കല്ലിൽ നിർമ്മിക്കപ്പെട്ട ഈ മനോഹരമായ മന്ദിരം തന്റെ ഇഷ്ട ഭാജനമായിരുന്ന മുംടാസ്മഹാളിനോടുള്ള ഷാജഹാന്റെ സ്നേഹത്തിന്റെ സ്മാരകകുടീരമായി നിലകൊള്ളുന്നു. 1631-ലാണ് അവർ മരിച്ചത്. ഈ ശവകുടീരം നിർമ്മിക്കുന്നതിന് 20 വർഷമെടുത്തു. അതിൽ ഏതാണ്ട് 20,000 ജോലിക്കാർ ഉൾപ്പെട്ടിരുന്നു.
നൂററിമുപ്പത്തിമൂന്നടി ഉയർന്നുനിൽക്കുന്ന വണ്ണം കുറഞ്ഞ പ്രാസാദശിഖരങ്ങളിലും പുറംമതിലുകളെ അലങ്കരിക്കുന്ന ഖുറാനിൽനിന്നെടുത്ത വാക്യങ്ങളാലും മുസ്ലീം സ്വാധീനം വ്യക്തമായി കാണപ്പെടുന്നു. വിശേഷിച്ച് ചന്ദ്രികയിൽ അല്ലെങ്കിൽ സൂര്യോദയത്തിങ്കലോ സൂര്യാസ്തമയത്തിങ്കലോ പ്രശാന്തമായ ഒരു കുളത്തിൽ ഈ സ്മാരകസൗധത്തിന്റെ ഒരു കാവ്യാത്മക പ്രതിബിംബം ദൃശ്യമാണ്.
ഷായുടെ ഭാര്യയോടുള്ള അഗാധമായ സ്നേഹം ബൈബിളിലെ ശലോമോന്റെ ഗീതത്തിൽ കാണപ്പെടുന്ന അപ്രാപ്യയായിരുന്ന ശൂലേമ്യ ഇടയപ്പെണ്ണിനോടുള്ള ശലോമോൻ രാജാവിന്റെ പ്രേമമൊഴികൾ ഒരുവനെ അനുസ്മരിപ്പിക്കുന്നു. (g89 11/8)