ഞങ്ങളുടെ വായനക്കാരിൽ നിന്ന്
“എവേക്ക്!” കോളജിൽ എത്തുന്നു ഞാൻ ഒരു ഇംഗ്ലീഷ് പ്രൊഫസറാണ്, കഴിഞ്ഞ ഏഴു വർഷമായി ഞാൻ എന്റെ കോളജ് കോമ്പസിഷൻകോഴ്സുകളിൽ എവേക്ക്! മാസികകൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു . . . എവേക്ക്! മാസികയിലെ ലേഖനങ്ങൾ വിനോദിപ്പിക്കുന്നതും വിജ്ഞാനപ്രദവും മാത്രമല്ല, എന്നാൽ ഏററവും ഉയർന്ന വ്യാകരണ ഗുണമുള്ളവയുമാണ്. ഞാൻ അവയെ, ചിഹ്നങ്ങളുടെയും ശൈലീപ്രയോഗങ്ങളുടെയും ആലങ്കാരിക ഭാഷയുടെയും കാവ്യഭാഷയുടെയും ഉചിതമായ ഉപയോഗം ചൂണ്ടിക്കാണിക്കുന്നതിന് ഉപയോഗിക്കുന്നു.
ജെ. ഡി. ജി., ഐക്യനാടുകൾ
(g91 2⁄22)
വഴക്കടിക്കുന്ന മാതാപിതാക്കൾ “യുവജനങ്ങൾ ചോദിക്കുന്നു . . . എന്റെ മാതാപിതാക്കൾ വഴക്കടിക്കുന്നുവെങ്കിൽ ഞാൻ എന്തു ചെയ്യണം?” (ഓഗസ്ററ് 8, 1991) എന്ന ലേഖനത്തിൽ മാതാപിതാക്കൾ ശണ്ഠയിടുമ്പോൾ ഒരു യുവാവ് കേവലം ഒഴിഞ്ഞുനിൽക്കുകയും തന്റെ മുറിയിലേക്ക് പോവുകയും ചെയ്യണം എന്ന് നിങ്ങൾ നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇതു വിപൽസാദ്ധ്യതയുള്ളതും അപകടകരവുമായിരിക്കുമെന്ന് ഞാൻ കണ്ടെത്തുന്നു. ഞാൻ കലഹരംഗത്തുനിന്ന് മാറിപ്പോയാൽ എന്റെ പ്രകോപിതനായ പിതാവ് എന്റെ അമ്മയെ കൊന്നുകളയും! അതുകൊണ്ട് അവർ വഴക്കടിക്കുമ്പോൾ അവരെ വേർപെടുത്തുന്നതിന് എല്ലായ്പ്പോഴും സന്നിഹിതനായിരിക്കുന്നത് അമൂല്യമാണെന്ന് ഞാൻ കണ്ടെത്തുന്നു.
പി. എം. ഈ., നൈജീരിയാ
ആ ലേഖനത്തിലെ ഒരു അടിക്കുറിപ്പ് ഇപ്രകാരം പ്രസ്താവിച്ചു: “ഒരു ദുരാചാരിയായ പിതാവ് കുടുംബാംഗങ്ങളെ അക്രമത്താൽ ഭീഷണിപ്പെടുത്തുന്ന സാഹചര്യങ്ങളെയല്ല ഞങ്ങൾ പരാമർശിക്കുന്നത്.” സാഹചര്യങ്ങൾ വ്യത്യാസപ്പെട്ടിരിക്കും, അതുകൊണ്ട് ഒരു യുവാവിന് തന്റെ മാതാപിതാക്കളിൽ ഒരാളുടെ സുരക്ഷിതത്വം സംബന്ധിച്ച് ന്യായമായ ഉത്ക്കണ്ഠയുണ്ടായിരിക്കാം. അതുകൊണ്ട് അടിക്കുറിപ്പ് ഇങ്ങനെ കൂട്ടിച്ചേർത്തു: “അങ്ങനെയുള്ള കേസുകളിൽ കുടുംബാംഗങ്ങൾ ശാരീരിക ഉപദ്രവത്തിൽനിന്ന് തങ്ങളെത്തന്നെ രക്ഷിക്കാൻ പുറത്തുനിന്നുള്ള സഹായം സ്വീകരിക്കാൻ നിർബന്ധിതരായേക്കാം.”—പത്രാ.
(g90 8⁄22)
“യുവജനങ്ങൾ ചോദിക്കുന്നു” പുസ്തകം “യുവജനങ്ങൾ ചോദിക്കുന്നു എന്ന പുസ്തകത്തോടുള്ള വായനക്കാരുടെ പ്രതികരണം” എന്ന ലേഖനം ഞാൻ അതീവ താൽപ്പര്യത്തോടെ വായിച്ചു. (സെപ്ററംബർ 8, 1991) ആ ലക്കം കിട്ടുന്നതിനു കുറച്ചുമുമ്പ് ഞാൻ ഈ പുസ്തകം പ്രായമുള്ള ഒരു ബൈബിൾ വിദ്യാർത്ഥിനിക്ക് നൽകിക്കൊണ്ട് അത് അവരുടെ പൗത്രന് കൊടുക്കാൻ നിർദ്ദേശിച്ചു. എന്നിരുന്നാലും അടുത്തപ്രാവശ്യം ഞാൻ അവരെ സന്ദർശിച്ചപ്പോൾ ആ പ്രായമുള്ള സ്ത്രീ തന്നേ ആ പുസ്തകം മുഴുവൻ വായിച്ചിരുന്നു. ലേഖനം വായിച്ചതിൽനിന്ന് പ്രയോജനം അനുഭവിച്ച “74 വയസ്സിന്റെ ചെറുപ്പമുള്ള” ഒരു സ്ത്രീയെക്കുറിച്ച് പറയുന്ന ഭാഗം ഞാൻ അവരെ കാണിച്ചു. അവർ അതു വായിച്ചപ്പോൾ അവർ ഇപ്രകാരം പറഞ്ഞു: ‘ഞാൻ സമ്മതിക്കുന്നു. ഞാൻ ഈ പുസ്തകം എന്റെ പൗത്രനു കൊടുക്കുന്നതിനു മുമ്പ് ഞാൻ ഇതിന്റെ ഉള്ളടക്കം ഗ്രഹിച്ചിരിക്കണമെന്ന് ഞാൻ കരുതി, എന്നാൽ പെട്ടെന്ന് ഞാൻ ഇത് വായിക്കുന്നതിൽ ലയിച്ചുപോയി.’ സാന്ദർഭികമായി, അവർ 80 വയസ്സുള്ള “ചെറുപ്പക്കാരി”യാണ്!
കെ. എച്ച്., ജപ്പാൻ
(g90 12⁄22)
യൗവനം—’90’കളുടെ വെല്ലുവിളി ഞാൻ 13 വയസ്സുള്ള ഒരു പെൺകുട്ടിയാണ്, യുവജനങ്ങളെ സംബന്ധിച്ച ലേഖനങ്ങൾ ഞാൻ യഥാർത്ഥത്തിൽ ആസ്വദിച്ചു എന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് ഉണരുക!യുടെ ഒരു വരിസംഖ്യയുണ്ട്. എന്നാൽ എനിക്ക് തപാലിൽ മാസികകൾ കിട്ടുമ്പോൾ ഞാൻ അവ മാററിവെക്കുമായിരുന്നു. എറിയുമായിരുന്നു. ഈ ഒന്ന് എന്റെ കണ്ണിൽപെട്ടു, അതുകൊണ്ട് ഞാൻ അതു വായിക്കുകയും യഥാർത്ഥത്തിൽ ആസ്വദിക്കുകയും ചെയ്തു. അതിനുശേഷം ഉണരുക!യുടെ മററു പ്രതികളും കണ്ടെടുക്കുകയും ഏതാനും ലേഖനങ്ങൾ വായിക്കുകയും ചെയ്തു. ഇപ്പോൾ ഞാൻ എന്റെ അമ്മയോട് എന്നെ ബൈബിൾ പഠിപ്പിക്കാൻ അപേക്ഷിച്ചിരിക്കുകയാണ്.
എ. പി., ഐക്യനാടുകൾ
(g91 1⁄8)
ചപ്പുചവറു കൂന എന്റെ കൂട്ടുകാരിൽ ഒരാൾ എനിക്ക് ഉണരുക!യുടെ ഒരു ദാന വരിസംഖ്യ അയച്ചുതന്നു, വിഷയങ്ങൾ വൈവിധ്യമാർന്നതും താൽപ്പര്യജനകവുമായിരുന്നുവെന്ന് ഞാൻ കാണുന്നു. ചപ്പുചവറുകൂനയെ സംബന്ധിച്ച ലേഖനങ്ങൾ (നവംബർ 8, 1991) വായിച്ചപ്പോൾ ഞാൻ സംഭ്രമിച്ചുപോയി, എന്തുകൊണ്ടെന്നാൽ ഈ വിഷയം ഇത്രയധികം സങ്കീർണ്ണമാണെന്ന് ഞാൻ ഒരിക്കലും വിചാരിച്ചില്ല! ഞാൻ യഹോവയുടെ സാക്ഷികളിൽ ഒരുവനല്ലെങ്കിലും നിങ്ങളുടെ മാസികകളിൽ പ്രസിദ്ധീകരിക്കുന്ന അതിവിശിഷ്ട വിഷയങ്ങൾ ഞാൻ ഇഷ്ടപ്പെടുന്നു.
എൽ. ആർ. എ., ബ്രസീൽ
(g91 2⁄22)
രക്തംവിൽപ്പന “രക്തം വിൽപ്പന വൻ വ്യാപാരം” എന്നതിനെ സംബന്ധിച്ച ലേഖനങ്ങൾ (ഒക്ടോബർ 8, 1991) എനിക്ക് പ്രത്യേക താൽപ്പര്യമുള്ളവയായിരുന്നു, എന്തുകൊണ്ടെന്നാൽ എനിക്ക് ഒരു രക്തബാങ്കിനുവേണ്ടി രക്തം കൊടുക്കുന്നതിനുള്ള നല്ല ശമ്പളമുള്ള ഒരു ജോലി വാഗ്ദാനം ചെയ്തിരുന്നു. ലേഖനം വായിച്ചശേഷം, ഇതു തെററായിരിക്കുമെന്ന് എനിക്ക് ബോദ്ധ്യമായി. എനിക്ക് പണം ഉപയോഗിക്കാമായിരുന്നെങ്കിലും ഞാൻ രക്തത്തിന്റെ ഉപദ്രവകരമായ ഫലങ്ങൾ പരിഗണിക്കുകയും ജോലി വേണ്ടെന്നു വെക്കുകയും ചെയ്തു.
ആർ. എം., ഐക്യനാടുകൾ
(g91 2⁄22)
അവധിക്കാലം ഭവനത്തിൽ നിങ്ങളുടെ ലേഖനം (സെപ്ററംബർ 8, 91) എനിക്കുവേണ്ടിത്തന്നെ എഴുതിയതുപോലെ തോന്നുന്നു. മററുള്ളവരുമായി കാര്യങ്ങൾ ചെയ്യൽ, വീട്ടിൽ വേലചെയ്യൽ, എന്റെ മുറി മെച്ചപ്പെടുത്തൽ, സ്ഥലത്തെ ആകർഷകസ്ഥാനങ്ങൾ സന്ദർശിക്കൽ, കൂടുതൽ ബൈബിൾ വായന നടത്തൽ മുതലായ എല്ലാ ശുപാർശകളും വളരെ നല്ലതായിരുന്നു. ഞാൻ ഇപ്പോഴും സ്കൂളിൽ പഠിക്കുന്നതിനാൽ എനിക്ക് വേനൽക്കാലത്ത് ഏഴ് ആഴ്ചത്തെ അവധിക്കാലമുണ്ട്. നിങ്ങളുടെ സഹായത്തിനു നന്ദി, ഈ സമയം ഞാൻ ബുദ്ധിപൂർവം ചെലവഴിക്കും.
എം. കെ., ഫെഡറൽ റിപ്പബ്ലിക്ക് ഓഫ് ജർമ്മനി
(g90 10⁄22)