ഞങ്ങളുടെ വായനക്കാരിൽ നിന്ന്
വിമർശനം സ്വീകരിക്കൽ വാരങ്ങളായി ഞാൻ പണിയെടുത്തുകൊണ്ടിരുന്ന ഒരു പദ്ധതി സംബന്ധിച്ച് ഇന്ന് അല്പംമുമ്പ് ഞാൻ കുറെ വിമർശനം സ്വീകരിച്ചു. വിമർശനം പ്രയോജനപ്രദമായിരുന്നെങ്കിലും എന്റെ മേലധികാരി പരുഷനായിരുന്നു. ഞാൻ അസ്വസ്ഥയായി. വീട്ടിലെത്തിയപ്പോൾ ഞാൻ, “നിങ്ങൾ വിമർശനം നിരസിക്കുന്നുവോ?” എന്ന ലേഖനം (മാർച്ച് 8, 1922) വായിച്ചു. അത് എന്റെ മുഴു കാഴ്ചപ്പാടിനും മാററം വരുത്തിയെന്നു പറയേണ്ടതില്ലല്ലോ.
ഡി. ബി., ഐക്യനാടുകൾ
ആ ലേഖനം സത്യമായും സഹായകമായിരുന്നു. അടുത്തകാലത്ത് സ്വയവിമർശനഫലമായി എനിക്ക് വിഷാദവും നിരാശയുമനുഭവപ്പെട്ടിരുന്നു. എന്നിരുന്നാലും, ലേഖനം പല ആവർത്തി വായിച്ചതിനാൽ എന്റെ പ്രശ്നം തരണം ചെയ്യാൻ എനിക്കു സഹായം ലഭിച്ചു.
എൻ. ഓ., ജപ്പാൻ
മയക്കുമരുന്നുകൾ “മയക്കുമരുന്നുകൾ?, യഥാർത്ഥത്തിൽ സാത്താനുമായി യോജിച്ചു പോകുന്നതായി പ്രകടമാക്കുന്നു!” (ഫെബ്രുവരി 8, 1992) എന്ന ലേഖനം വായിച്ചപ്പോൾ ഞാൻ കണ്ണീരിലാഴ്ത്തപ്പെട്ടു. റിപ്പോർട്ട് ദു:ഖകരമായിരുന്നു, എന്നാൽ അതേസമയംതന്നെ ബലപ്പെടുത്തുന്നതും. ക്രയവിക്രയത്തിൽ, ഈ പഴയലോകം വാഗ്ദാനം ചെയ്തേക്കാവുന്ന എന്തിനുപകരമായും യഹോവയെ വിട്ടുകളയുന്നത് നേട്ടം ആകുന്നില്ല എന്ന് ആ ലേഖനം വ്യക്തമാക്കി.
എം. സി. പി., ബ്രസീൽ
മനുഷ്യനും മൃഗവും “മനുഷ്യനും മൃഗവും സമാധാനത്തിൽ ഒത്തുജീവിക്കുമ്പോൾ” (മാർച്ച് 8, 1992) എന്ന വിഷയത്തിനുള്ള എന്റെ ഹൃദയംഗമമായ വിലമതിപ്പ് പ്രകടമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇപ്പോൾ ഒരു വർഷമായി ഒരു ബൈബിൾ വിദ്യാർത്ഥിയായിരിക്കുന്ന ഞാൻ ഭൂമിയെ ഒരു നിത്യപറുദീസയായി രൂപാന്തരപ്പെടുത്താനുള്ള യഹോവയുടെ ഉദ്ദേശ്യത്തെക്കുറിച്ച് പഠിച്ചിട്ടുണ്ട്. ലേഖനം യഹോവയോടുള്ള എന്റെ സ്നേഹത്തെയും അവന്റെ പുതിയലോകത്തിൽ മൃഗങ്ങളോടൊത്ത് സമാധാനത്തിൽ ജീവിക്കുന്നതിനുള്ള എന്റെ ആഗ്രഹത്തെയും വളരെയധികം വർദ്ധിപ്പിച്ചു.
എ. എസ്. ബ്രസീൽ
ഞാൻ എല്ലായ്പ്പോഴും മൃഗങ്ങളുടെ ഒരു സ്നേഹിത ആയിരുന്നു. ഒരു സർവ്വകലാശാലയിൽ പ്രവേശനം നേടി അവരുടെ ജന്തുശാസ്ത്രപരിപാടിയിൽ ചേരാൻപോലും ഞാൻ അഭിലഷിച്ചിരുന്നു. എന്നിരുന്നാലും, ഏതാനും ചില ജീവഗണങ്ങളെക്കുറിച്ച് പഠിക്കുന്നതിന് ജീവിതകാലം മുഴുവൻ ചെലവിടുന്നതുകൊണ്ട് ഞാനെന്തുനേടുമായിരുന്നു? യഹോവയുടെ പുതിയലോകത്തിൽ എല്ലാമൃഗങ്ങളെയും—എന്നേക്കും—പഠിക്കാൻ എനിക്കു സാദ്ധ്യമായിത്തീരും! ലേഖനത്തിന്റെ വായന സന്തോഷാശ്രുക്കൾ പൊഴിക്കാൻ എന്നെ നിർബദ്ധയാക്കി, ഒരു ദിവസം ആ ആഗ്രഹം സഫലമായിത്തീരും എന്നറിഞ്ഞുകൊണ്ടുതന്നെ.
എൽ. എം., ഐക്യനാടുകൾ
കുശുകുശുപ്പ് “കുശുകുശുപ്പ്—ദ്രോഹിക്കപ്പെടുന്നത് എങ്ങനെ ഒഴിവാക്കാം” എന്ന ലക്കത്തിനു നന്ദി. (ഏപ്രൽ 8, 1992) എനിക്ക് അത് വളരെ അത്യാവശ്യമായിരുന്ന ഒരു സമയത്തുതന്നെയാണ് അതു വന്നത്. എന്റെ ഒരു നല്ല ചങ്ങാതിയായിരുന്ന ഒരു പെൺകുട്ടിയുമായി എനിക്കൊരു പ്രശ്നമുണ്ടായിരുന്നു. അവൾ എന്നെക്കുറിച്ച് ദ്രോഹകരമായ കുശുകുശുപ്പ് പരത്തിക്കൊണ്ടിരിക്കയായിരുന്നു. ഉൾക്കൊള്ളാനും നേരിടാനും നിങ്ങളുടെ ലേഖനം യഥാർത്ഥത്തിൽ എന്നെ സഹായിച്ചു.
എം. പി. ഐക്യനാടുകൾ
വയോധികരെ ആദരിക്കുക “നിങ്ങൾ വൃദ്ധജനങ്ങളെ ബഹുമാനിക്കുന്നുവോ?” എന്നതുസംബന്ധിച്ച ലേഖനങ്ങൾക്കു നന്ദി. (ജനുവരി 8, 1992) 40 വർഷത്തെ വിശ്വസ്ത ദൈവസേവനത്തിനുശേഷം കേന്ദ്രനാഡീവ്യൂഹത്തെ തളർത്തുന്ന ഒരു രോഗം മൂലം എന്റെ അമ്മക്ക് മുഴുസമയ പരിപാലനം ആവശ്യമായിരുന്നു. വാച്ച്ടവർ സൊസൈററി പ്രസിദ്ധീകരിച്ച കലണ്ടർ ഒരു വലിയ സഹായം എന്നു തെളിഞ്ഞു; എന്തെന്നാൽ അവരുടെ സന്ദർശകരിൽ അനേകരും സന്ദർശനതീയതിയിൽ തങ്ങളുടെ പേരെഴുതുമായിരുന്നു. ഈ വിധത്തിൽ, ഞാൻ മാത്രമായിരുന്നില്ല അവരുടെ ഏക സന്ദർശക എന്നവളെ ഓർമ്മിപ്പിക്കാൻ എനിക്കു കഴിഞ്ഞു, കാരണം പകുതിയിലധികം തീയതികളും പേരുകൾ കൊണ്ട് നിറഞ്ഞിരുന്നു! നേഴ്സിങ്ങ് ഹോമിലെ ജീവനക്കാരിൽ നിന്നും അവർക്ക് മികച്ച പരിചരണം ലഭിച്ചു, കാരണം അനേകർ അവരുടെ ക്ഷേമത്തിൽ തത്പരരാണെന്ന് അവർക്കറിയാമായിരുന്നു—ഞങ്ങളോടുള്ള നിങ്ങളുടെ പരിഗണനക്കു നന്ദി.
ഡബ്ലിയു. ജെ. എച്ച്. ഐക്യനാടുകൾ
അരയ്ക്കു താഴേക്ക് തളർന്ന എന്റെ അമ്മ അനിയന്ത്രിത വിസർജ്ജനത്താൽ കഷ്ടപ്പെടുന്നു. ദിവസേന രാവിലെ ഞങ്ങൾക്ക് അവരെ പൂർണ്ണമായി കഴുകുകയും കിടക്കവിരികൾ മാററുകയും ചെയ്യേണ്ടതുണ്ട്. അവരെ ഭക്ഷണം കഴിപ്പിക്കുകയും വസ്ത്രം ധരിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്, കൂടാതെ മിക്കപ്പോഴും വൈദ്യശുശ്രൂഷയും അവൾക്കാവശ്യമാണ്. എന്റെ ഭർത്താവും കുട്ടികളും ഒരു യഥാർത്ഥ പിന്തുണയാണ്, എന്നിരുന്നാലും ഉത്തരവാദിത്വത്തിന്റെ സിംഹഭാഗവും എനിക്കുതന്നെയാണ്. എനിക്കു നിരുത്സാഹത്തിന്റെ നിമിഷങ്ങളുണ്ട്, സ്ഥിരമായി ആത്മത്യാഗത്തിന്റെ ആത്മാവ് ആവശ്യമുണ്ട്. അതിനാൽ, സന്തോഷാധിക്യത്തോടെയാണ് ഞാൻ നിങ്ങളുടെ ലേഖനങ്ങൾ വായിച്ചത്. നന്ദി, എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന്.
എൽ. ഡി., ഇററലി