ഞങ്ങളുടെ വായനക്കാരിൽ നിന്ന്
കുശുകുശുപ്പ് “കുശുകുശുപ്പ്—ദ്രോഹിക്കപ്പെടുന്നത് എങ്ങനെ ഒഴിവാക്കാം” (ഏപ്രിൽ 8, 1992) എന്ന ലക്കത്തിനു വളരെ നന്ദി. എനിക്ക് ഏററവും ആവശ്യമുള്ള സമയത്തായിരുന്നു അതു വന്നത്. എന്റെ ഒരു നല്ല സുഹൃത്തായിരുന്ന ഒരു പെൺകുട്ടിയുമായി എനിക്ക് ഒരു പ്രശ്നമുണ്ടായിരുന്നു, അവൾ എന്നെക്കുറിച്ച് ഹാനികരമായ കുശുകുശുപ്പു പരത്തിക്കൊണ്ടിരിക്കയായിരുന്നു. മനസ്സിലാക്കുന്നതിനും പ്രശ്നം തരണം ചെയ്യുന്നതിനും നിങ്ങളുടെ ലേഖനം യഥാർത്ഥത്തിൽ എന്നെ സഹായിച്ചു.
എം. പി., ഐക്യനാടുകൾ
കൊളോസിയം “കൊളോസിയം—പുരാതന റോമിന്റെ “ഉല്ലാസ”കേന്ദ്രം” (ജൂൺ 8, 1992) എന്ന ലേഖനം ഏററവുമധികം ആകർഷണീയമായി ഞാൻ കണ്ടു. നിങ്ങൾ ഇതിഹാസത്തിൽ നിന്നു സത്യത്തെ വേർതിരിച്ച രീതി നിമിത്തം അതു പ്രചോദിപ്പിക്കുന്നതായിരുന്നെന്നു ഒരു ചരിത്രകാരൻ എന്ന നിലയിൽ ഞാൻ വിചാരിച്ചു.
എൻ. എച്ച്., ഐക്യനാടുകൾ
ശ്വാസകോശങ്ങൾ “ശ്വാസകോശങ്ങൾ—രൂപകൽപ്പനയിലെ ഒരു അത്ഭുതം” (ജൂൺ 8, 1992) എന്ന ലേഖനം വായിച്ചതിനുശേഷം നിങ്ങൾക്ക് എഴുതാൻ ഞാൻ പ്രേരിതനായിത്തീർന്നു. അതിന്റെ തൊട്ടുതലേന്നായിരുന്നു ശ്വാസകോശാർബുദം നിമിത്തം എനിക്ക് എന്റെ ചിററമ്മ നഷ്ടമായത്. ഈ ലേഖനം ശരീരത്തിന്റെ അത്ഭുതത്തോടുള്ള എന്റെ വിലമതിപ്പ് വർദ്ധിപ്പിച്ചു. അത് ഗ്രഹിക്കാൻ എളുപ്പമുള്ളതായിരുന്നു, എന്റെ ശ്വാസകോശങ്ങളെ പരിരക്ഷിക്കേണ്ടതിന്റെയും [പുകയില പോലുള്ള] വസ്തുക്കൾ കൊണ്ട് അവയെ ദുഷിപ്പിക്കാതിരിക്കേണ്ടതിന്റെയും ആവശ്യകത മനസ്സിലാക്കാൻ എന്നെ സഹായിക്കുകയും ചെയ്തു.
സി. ജി., ഐക്യനാടുകൾ.
വൃദ്ധസംരക്ഷണം അത്യധികം രോഗിയായ എന്റെ പിതാവിനെ ഞാൻ സംരക്ഷിക്കുന്നുണ്ട്. എന്റെ കൂടെപ്പിറന്നവർ എന്നെ സഹായിച്ചിട്ടില്ലെന്നു മാത്രമല്ല, ‘നീ കരുത്തനാണ്, നിനക്ക് അതു കൈകാര്യം ചെയ്യാൻ കഴിയും’ അല്ലെങ്കിൽ ‘വർഷങ്ങൾക്കു മുമ്പുതന്നെ ഒരു നേഴ്സിംഗ് ഹോമിലാക്കുന്നതിന്റെ സാദ്ധ്യത നീ ആരായണമായിരുന്നു’ എന്നിങ്ങനെ പറയുകയും ചെയ്യുമായിരുന്നു. വിവാഹത്തിനും കുട്ടികളുണ്ടാകുന്നതിനും ഉള്ള സാദ്ധ്യതകൾ പൊയ്പോയെന്നു തിരിച്ചറിഞ്ഞുകൊണ്ടു ഞാൻ സ്വയം പരിതപിക്കാൻ തുടങ്ങി. എനിക്കു വൈകാരികമായ പ്രശ്നങ്ങൾ പോലും ഉണ്ടാകാൻ തുടങ്ങി. എന്നാൽ “നിങ്ങൾ വൃദ്ധജനങ്ങളെ ബഹുമാനിക്കുന്നുവോ?” (ജനുവരി 8, 1992) എന്ന പരമ്പര എനിക്കു സഹിച്ചുനില്ക്കുന്നതിനുള്ള ശക്തിയും ആശ്വാസവും നൽകി.
എസ്. ബി., ഐക്യനാടുകൾ