ഞങ്ങളുടെ വായനക്കാരിൽ നിന്ന്
തട്ടിക്കൊണ്ടുപോകൽ “മണ്ടത്തരം കാണിക്കരുത്, ഞാൻ കൊന്നുകളയും” എന്ന ലേഖനത്തിനു നിങ്ങൾക്കു നന്ദി. (ഡിസംബർ 8, 1992) ഞാൻ വികാരഭരിതയായിത്തീർന്നു. ലിസ ഡാവൻപോർട്ട് കടന്നുപോയ തരത്തിലുള്ള എന്തെങ്കിലും ഞാൻ ഒരിക്കലും അനുഭവിച്ചിട്ടില്ല, എന്നാൽ കുറേനാളത്തേക്കു നിരാശ ഉണ്ടായിരുന്നതിനാൽ ചിലപ്പോഴെല്ലാം ഞാൻ മരിക്കാൻ ആഗ്രഹിച്ചിട്ടുണ്ട്. എന്നിരുന്നാലും, ആ ലേഖനം യഹോവയാം ദൈവം നല്കുന്ന ശക്തമായ സഹായത്തെക്കുറിച്ചും ആവശ്യമുള്ളപ്പോഴെല്ലാം അവിടുന്ന് എങ്ങനെ സഹായം നല്കുന്നു എന്നതിനെക്കുറിച്ചും ആഴമായി ചിന്തിക്കാൻ എന്നെ ഇടയാക്കി.
എൻ. ഒ., ജപ്പാൻ
കുടുംബങ്ങളേ കൂടുതൽ അടുക്കൂ “കുടംബങ്ങളേ—തീരെ വൈകിപ്പോകുന്നതിനു മുമ്പ് അടുക്കൂ” എന്ന ലേഖന പരമ്പരയ്ക്കു ഞാൻ വളരെ നന്ദിയുള്ളവളാണ്. (ഒക്ടോബർ 8, 1992) ആ മനോഹരമായ കവർ കണ്ടപ്പോൾ എന്റെ മിഴികൾ കണ്ണുനീരുകൊണ്ടു നിറഞ്ഞു. കൂടാതെ ഒരോ വാക്കും ശൈലിയും ശ്രദ്ധാപൂർവ്വം തിരഞ്ഞെടുത്തതും വളരെ ആർദ്രതയോടെ എഴുതപ്പെട്ടതുമാണ്! ഒരു അടുത്ത ബന്ധത്താൽ ചേർക്കപ്പെട്ട കുടുംബം ഉണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യം ഞങ്ങളെ ഓർമ്മിപ്പിച്ചതിനു നിങ്ങൾക്കു നന്ദി.
കെ. ഇ., ഐക്യനാടുകൾ
ആ ലേഖനങ്ങൾ ഞാൻ വായിച്ചിട്ടുള്ളതിലേക്കും ഏററവും ഹൃദയസ്പർശിയായവ ആയിരുന്നു. നാം കുട്ടികളുമൊത്തു കേവലം ബൈബിൾ പഠിക്കുകയും അവരെ ക്രിസ്തീയയോഗങ്ങൾക്കു കൊണ്ടുപോവുകയും പ്രസംഗവേലയിൽ ഒരുമിച്ചു പങ്കെടുക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ മാതാപിതാക്കൾ എന്ന നിലയിൽ വിജയിക്കുമെന്നു ഞങ്ങളിൽ അനേകർ വിശ്വസിച്ചിരുന്നു. എന്നാൽ, വിജയപ്രദരായ മാതാപിതാക്കൾക്ക് അവരുടെ കുട്ടികളുമായി ഒരു അടുത്ത വ്യക്തിപരമായ ബന്ധം—മാതാപിതാക്കളുടെ സ്നേഹം ഉറപ്പു നല്കുന്ന ബന്ധം—വേണമെന്നു ഞാൻ കണ്ടെത്തി. ഈ ആശയം മുമ്പുള്ള ലേഖനങ്ങളിൽ കൊടുത്തിട്ടുണ്ടായിരുന്നു, എന്നാൽ ഇപ്പോൾ ഇതിന് എന്റെമേലുള്ള ഫലം ഒരിക്കലും ഇത്ര വലുതായിരുന്നിട്ടില്ല.
ററി. എച്ച്., ഐക്യനാടുകൾ
വിവാഹത്തിനു മുമ്പു ഞാൻ ഒരു കണക്കെഴുത്തുകാരിയായിരുന്നു. ഞാൻ എന്റെ ജോലി വലിയ അളവിൽ ആസ്വദിച്ചു. കുട്ടികൾ ഉണ്ടായിക്കഴിഞ്ഞതിനുശേഷം ജോലി ചെയ്യുന്നതു നിർത്തുന്നതിനും കുട്ടികളോടൊപ്പം വീട്ടിൽ താമസിക്കുന്നതിനും ഞാൻ തീരുമാനിച്ചു. എന്നിരുന്നാലും, ചില സമയങ്ങളിൽ ഞാൻ ഉപയോഗമില്ലാത്തവളായി എനിക്കു തോന്നുകയും ജോലിയിലേക്കു തിരിച്ചുപോകാൻ ആഗ്രഹിക്കുകയും ചെയ്തു. നിങ്ങളുടെ ലേഖനം വായിച്ചശേഷം എനിക്ക് എന്റെ കുട്ടികളോട് ഉത്തരവാദിത്വത്തിന്റെ ഒരു നവീകരിക്കപ്പെട്ട ബോധം തോന്നി.
എസ്. എം., ഐക്യനാടുകൾ
ചൂതാട്ടം “യുവജനങ്ങൾ ചോദിക്കുന്നു . . .ചൂതാട്ടം യഥാർത്ഥത്തിൽ വളരെ മോശമാണോ?” എന്ന ലേഖനത്തിനു നിങ്ങൾക്കു നന്ദി. (നവംബർ 8, 1992) ഞങ്ങളുടെ വിദ്യാലയത്തിൽ ചൂതാട്ടം വളരെ സാധാരണമാണ്. ഒരു ചൂതാട്ടക്കളി അതിന്റെ ജേതാവിനു 20 യെൻ പ്രതിഫലം കൊടുക്കുന്നു; ചില സഹപാഠികൾ 2,000 യെൻ സ്കൂളിലേക്കു കൊണ്ടുവരുന്നു! ഒരിക്കൽ അതിൽ പങ്കുചേരാൻ എന്നെ ക്ഷണിച്ചു. ചൂതാട്ടം വളരെ മോശമാണോയെന്നു ഞാൻ സന്ദേഹിക്കാൻ തുടങ്ങി, ഒരിക്കൽ മാത്രം അതൊന്നു പരീക്ഷിക്കാൻ ഞാൻ പ്രലോഭിതനായി. എന്നാൽ ആ ലേഖനം വായിച്ചതിനുശേഷം ചൂതാട്ടം ഒരു നല്ല കാര്യം അല്ലെന്നും ഒരിക്കൽ മാത്രം നിങ്ങൾ അതൊന്നു പരീക്ഷിച്ചാൽ വീണ്ടും വീണ്ടും അതു ചെയ്യാൻ ആഗ്രഹിക്കും എന്നും ഇപ്പോൾ എനിക്കറിയാം.
എൻ. എൻ., ജപ്പാൻ
ശരീര മുന്നറിയിപ്പ് നിസ്സാരമായ വൈദ്യപ്രശ്നങ്ങളെ ആയിരിക്കു എന്നു ഞാൻ ചിന്തിച്ചത് എനിക്ക് ഉണ്ടാകാൻ തുടങ്ങിയപ്പോൾ എന്റെ ഡോക്ടർ അവധിയിലായിരുന്നു. “ശരീരത്തിന്റെ മുന്നറിയിപ്പുകളെ ശ്രദ്ധിക്കൽ” എന്ന ലേഖനം (ഒക്ടോബർ 8, 1992) എനിക്കു ലഭിക്കുമ്പോൾ മുന്നറിയിപ്പിൻ അടയാളങ്ങളെ അവഗണിക്കാൻ ഞാൻ ഉറച്ചിരിക്കുകയായിരുന്നു. നിർദ്ദേശിച്ചിരുന്നതുപോലെ, ഞാൻ വൈദ്യസഹായം പിന്തുടർന്നു, എനിക്ക് അർബുദമാണെന്നു നിർണ്ണയിക്കപ്പെട്ടു. ഞാൻ എന്റെ ശരീരത്തിന്റെ മുന്നറിയിപ്പുകൾ ശ്രദ്ധിച്ചതിനാൽ അതു വളരെ തുടക്കത്തിലേ കണ്ടുപിടിക്കുകയും ചികിത്സിക്കുകയും ചെയ്തു.
എസ്. എസ്., ഐക്യനാടുകൾ
വായന ഞാൻ ഒരു യുവാവും വായന വളരെ ഇഷ്ടപ്പെടുന്നവനും ആണ്. എന്നിരുന്നാലും, ഞാൻ വായിക്കുന്നതെന്താണെന്ന് എനിക്ക് എല്ലായ്പ്പോഴും മനസ്സിലാകുന്നില്ല, ബുദ്ധിമുട്ടുള്ള വാക്കുകൾ അവഗണിക്കാൻ ഞാൻ ചായ്വുള്ളവനാണ്. “നിങ്ങളുടെ വിജ്ഞാനമേഖല വിശാലമാക്കാൻ വായിക്കുക” എന്ന ലേഖനം (ആഗസ്ററ് 8, 1992) ഈ കാര്യത്തിൽ മെച്ചപ്പെടാൻ എന്നെ വളരെ സഹായിച്ചു.
എ. ആർ. ബി., ബ്രസ്സീൽ
വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും എല്ലാ പ്രതികളും വായിക്കാൻ ഞാൻ വർഷങ്ങളായി പരിശ്രമിച്ചിട്ടുണ്ട്, അവ വായിക്കുന്നത് ഉൾപ്പെടെ ഒരു പട്ടിക എനിക്കുണ്ടായിരുന്നെങ്കിലും ഞാൻ അതിൽ പരാജയപ്പെട്ടു. എന്റെ പ്രശ്നം മോശമായ വായനാശീലങ്ങളാണെന്നു തിരിച്ചറിയാൻ നിങ്ങളുടെ ലേഖനം എന്നെ സഹായിച്ചു. എന്റെ വായന മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ ഞാൻ വിലമതിക്കുന്നു.
എ. കെ. എഫ്. എം., ബ്രസ്സീൽ