ദുർജ്ഞേയമായ വെളിച്ചങ്ങൾ—എവിടെനിന്ന്?
ഉത്തരധ്രുവ ദീപ്തിയും ദക്ഷിണധ്രുവ ദീപ്തിയും അഥവാ ധ്രുവപ്രഭാപടലങ്ങൾ ഭൂകാന്തിക ഉത്തരധ്രുവത്തിനും ദക്ഷിണധ്രുവത്തിനും സമീപത്തു ജീവിക്കുന്നവർക്ക് അതിശയത്തിന്റെ ഒരു ഉറവായിരുന്നിട്ടുണ്ട്. ഭൂമിക്കുള്ളിൽ ഉരുകിയ ലോഹങ്ങളുടെ സ്തൂപങ്ങൾ ഉയരുകയും താഴുകയും ചെയ്യുന്നുവെന്നും ഭൂമി കറങ്ങുന്നതനുസരിച്ച് അവ പിരിയുന്നുവെന്നും ഇപ്പോൾ വിശ്വസിക്കപ്പെടുന്നു. ഇതു കറങ്ങിക്കൊണ്ടിരിക്കുന്ന ഭൂമിയുടെ അച്ചുതണ്ടുമായി ഏതാണ്ട് ഒരേ നിരയിൽ കാന്തമണ്ഡലങ്ങൾ ഉത്പാദിപ്പിക്കുന്ന വൈദ്യുത പ്രവാഹങ്ങൾ ഉളവാക്കുന്നു. ഈ കാന്തമണ്ഡലങ്ങൾമൂലം സൂര്യനിൽനിന്നു ഭൂമിയിലെത്തുന്ന വികിരണകണികകൾ ദൃശ്യമായ ഒരു പ്രഭാവം ഉളവാക്കുന്നു. എന്നാൽ സൂര്യകളങ്കങ്ങളോടു ബന്ധപ്പെട്ട സൂര്യനിൽനിന്നുള്ള ബൃഹത്തായ കമ്പിതജ്വാലകളിൽനിന്നു വർദ്ധിച്ച അളവിൽ കണികകൾ വന്നെത്തുമ്പോൾ ഈ പ്രഭാവം ഏറുന്നു. അനേകം കണികകൾ ഭൂമിയുടെ കാന്തമണ്ഡലത്തിൽ കുരുങ്ങുന്നു. ഈ കാന്തധ്രുവങ്ങൾക്കു ചുററുമുള്ള മേഖലകളിൽപ്പെട്ട നമ്മുടെ അന്തരീക്ഷത്തിലെ ആററങ്ങൾ ഊർജ്ജിതമാകുകയും വിവിധ വർണ്ണങ്ങളിൽ ദൃശ്യമായ വെളിച്ചം ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ഈ വർണ്ണങ്ങൾ ഉണ്ടാകുന്നതു സൂര്യനിൽനിന്നുള്ള ഈ ഊർജ്ജത്താൽ ഓക്സിജനിലെയും നൈട്രജനിലെയും ആററങ്ങൾ ഊർജ്ജിതമാകുകയും ചുവപ്പ്⁄പച്ച⁄വയലററ് തരംഗദൈർഘ്യങ്ങളിൽ ദൃശ്യമായ വെളിച്ചം ഉത്പാദിപ്പിക്കുകയും ചെയ്യുമ്പോഴാണ്. മിക്ക ധ്രുവദീപ്തികളും പച്ചനിറമുള്ളതാണ്, കുറച്ചു ഭാഗങ്ങൾ ചുവപ്പും വയലററും നിറഞ്ഞതും. ഭൂമിയുടെ വടക്കുഭാഗങ്ങളിൽ ഈ വെളിച്ചങ്ങൾ ഉത്തരധ്രുവദീപ്തിയെന്നും (ലാററിൻ, ഉത്തരപ്രഭാതം) ദക്ഷിണഭാഗങ്ങളിൽ ദക്ഷിണധ്രുവ ദീപ്തിയെന്നും (ദക്ഷിണപ്രഭാതം) അറിയപ്പെടുന്നു.
“ആകാശം ദൈവത്തിന്റെ മഹത്വത്തെ വർണ്ണിക്കുന്നു” എന്നു പുരാതന സങ്കീർത്തനക്കാരൻ പറയുന്നു. (സങ്കീർത്തനം 19:1) ആകാശങ്ങളുടെ സ്രഷ്ടാവിനെക്കുറിച്ച് കൂടുതൽ അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ നിങ്ങളുടെ പ്രദേശത്തുള്ള യഹോവയുടെ സാക്ഷികളുമായി ബന്ധപ്പെടാൻ നിങ്ങൾക്കു സ്വാതന്ത്ര്യമുണ്ട്, അല്ലെങ്കിൽ ഈ മാസികയുടെ പ്രസാധകർക്ക് എഴുതുക.—അഞ്ചാം പേജ് കാണുക. (g92 11/8)
[32-ാം പേജിലെ ചിത്രത്തിന് കടപ്പാട]
NASA photo