‘കരുതലുള്ള ഒരുവനുണ്ടെന്ന് അറിയുന്നത് ആശ്വാസപ്രദമാണ്’
ചിലയാളുകൾ കുഴപ്പമില്ലാത്തവരായി കാണപ്പെടുന്നു, പക്ഷേ അവർക്കു വല്ലാത്ത അസ്വസ്ഥത അനുഭവപ്പെടുന്നു. അവരെ എന്തിനു സഹായിക്കാൻ കഴിയും? താത്പര്യവും ധാരണയും പ്രധാനമാണ്. കഴിഞ്ഞ വർഷം ന്യൂയോർക്കിലെ ബ്രുക്ക്ളിനിലുള്ള വാച്ച് ടവർ സൊസൈററിക്ക് ഒരാൾ ഇപ്രകാരം എഴുതി:
“വിഷാദമഗ്നർക്ക് ആശ്വാസം എന്ന ലഘുലേഖ ഞാൻ ഇപ്പോൾ വായിച്ചതേയുള്ളു. രാസ അസന്തുലനത്താൽ ആവർത്തിച്ചുണ്ടാകുന്ന വിഷാദത്തിൽനിന്നു ഞാൻ ദുരിതമനുഭവിക്കുന്നു. ഈ ലഘുലേഖ വളരെ ആശ്വാസപ്രദമാണ്.
“വിഷാദത്തെ സംബന്ധിച്ചു പ്രത്യാശയുണ്ടെന്നും അതിനെ തരണം ചെയ്യാനുള്ള മാർഗങ്ങളുണ്ടെന്നും അറിയുന്നത് ആശ്വാസപ്രദമാണ്. വിഷാദത്തിൽനിന്നു ദുരിതമനുഭവിക്കുന്ന എന്നെപ്പോലുള്ള ആളുകൾക്കു വേണ്ടി കരുതുകയും അവരെ മനസ്സിലാക്കുകയും ചെയ്യുന്ന ഒരുവനുണ്ടെന്ന് അറിയുന്നതും ആശ്വാസപ്രദമാണ്.”
ചുരുങ്ങിയ സ്ഥലത്ത് ഈ ലഘുലേഖ ധാരാളം കാര്യങ്ങൾ പറയുന്നു. അതിന്റെ ഒരു കോപ്പിയുണ്ടായിരിക്കാൻ ആഗ്രഹിക്കുകയോ കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുകയോ ചെയ്യുന്നെങ്കിൽ, Watchtower, H-58 Old Khandala Road, Lonavla 410 401, Mah., India-യിലേക്കോ അഞ്ചാം പേജിൽ കൊടുത്തിരിക്കുന്ന അനുയോജ്യമായ വിലാസത്തിലോ ദയവായി എഴുതുക.
[32-ാം പേജിലെ ചിത്രം]
വിഷാദമഗ്നർക്ക് ആശ്വാസം