അവർ വ്യക്തിപരമായ കോപ്പികൾ ആവശ്യപ്പെട്ടു
ഇററലിയിലെ മിലാൻ ലനാററ് വിമാനത്താവളത്തിൽ ജോലി ചെയ്യുന്ന ഒരു യഹോവയുടെ സാക്ഷി ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏററവും മഹാനായ മനുഷ്യൻ പുസ്തകം ജോലിസ്ഥലത്തു കൊണ്ടുപോയി. യേശുവിന്റെ ജീവിതത്തെക്കുറിച്ചുള്ള ഈ പ്രസിദ്ധീകരണത്തിന്റെ ഒരു കോപ്പി ഉണ്ടായിരിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നു എന്ന് അദ്ദേഹത്തിന്റെ സഹപ്രവർത്തകരിൽ കുറെപ്പേർ പറഞ്ഞു. ഏതാനും ദിവസങ്ങൾക്കു ശേഷം, ഈ യഹോവയുടെ സാക്ഷി ആവശ്യപ്പെട്ടിരുന്ന പുസ്തകങ്ങൾ വിതരണം ചെയ്തുകൊണ്ടിരിക്കുമ്പോൾ, പല എയർലൈൻസിലെ ജോലിക്കാർ ഈ പുസ്തകം ലഭിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ സഹപ്രവർത്തകരിൽ ഒരാൾ അദ്ദേഹത്തോടു പറഞ്ഞു. അതുകൊണ്ട് പുസ്തകം ആവശ്യപ്പെട്ടവരുടെയെല്ലാം ഒരു ലിസ്ററ് ഉണ്ടാക്കാൻ സാക്ഷി അവളോട് ആവശ്യപ്പെട്ടു. ഏതാനും ദിവസങ്ങൾക്കു ശേഷം ലിസ്ററ് അദ്ദേഹത്തിനു ലഭിച്ചു.
എന്നാൽ ആവശ്യപ്പെട്ട അത്രയും പുസ്തകങ്ങൾ അപ്പോൾ ലഭ്യമായിരുന്നില്ല. എന്നാൽ രണ്ടാഴ്ചകൾക്കുശേഷം സാക്ഷിക്ക് അവ ലഭിക്കുകയുണ്ടായി. ഒരു സഹവിശ്വാസിയോടൊപ്പം അദ്ദേഹം ലിസ്ററിലുണ്ടായിരുന്ന എല്ലാവരെയും സന്ദർശിക്കുകയും മൊത്തം 461 പുസ്തകങ്ങൾ സമർപ്പിക്കുകയും ചെയ്തു! അവ വിതരണം ചെയ്യുന്ന സമയത്ത്, അവിടെ അടുത്തുള്ള സാക്ഷികൾ ബൈബിളധ്യയനം തുടങ്ങാൻ തക്കവണ്ണം 13 പേർക്ക് സന്ദർശനം ക്രമീകരിച്ചു.
കട്ടിബയൻറിട്ട ഈ 448 പേജു പുസ്തകത്തിന്റെ ഒരു കോപ്പി ലഭിക്കാനോ ഒരു സൗജന്യ ഭവന ബൈബിളധ്യയനം ഉണ്ടായിരിക്കാനോ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ Watchtower, H-58, Old Khandala Road, Lonavla, 410 401, Mah.-ക്കോ 5-ാം പേജിൽ കൊടുത്തിരിക്കുന്ന ഉചിതമായ മേൽവിലാസത്തിലോ ദയവായി എഴുതുക.