പേജ് രണ്ട്
കുഴപ്പക്കാരായ കുട്ടികളെ മനസ്സിലാക്കൽ 3-12
ഓരോ കുട്ടിയും അവന്റേതായ വ്യക്തിപരമായ രീതിയിലാണു വളരുന്നത്-ചിലർ തികച്ചും ശാന്തരായിരിക്കും, മറ്റുചിലർ അമിത ചുറുചറുക്കുള്ളവരായിരിക്കും. എന്നാൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റാത്തവരും അടങ്ങിയിരിക്കാൻ പറ്റാത്തവരുമായ ചില കുട്ടികളുണ്ട്. അവരെ എങ്ങനെ സഹായിക്കാം?
കാനറി ദ്വീപുകൾ—അനുയോജ്യ കാലാവസ്ഥ, വശീകരിക്കുന്ന പ്രകൃതിദൃശ്യം 16
ഉയർന്നുപൊങ്ങുന്ന അഗ്നിപർവതങ്ങൾ, പുരാതനമായ വനങ്ങൾ, മനുഷ്യന്റെ അത്രയും പൊക്കം വരുന്ന അതിമനോഹരമായ പുഷ്പക്കുലകൾ-ദശലക്ഷക്കണക്കിനു സന്ദർശകരെ ആഹ്ലാദപ്പിക്കാൻ ഇതും ഇതിലധികവും.
മേലാൽ ഒരു പാറയോ ദ്വീപോ അല്ല 20
വ്രണിതവും വൈകാരികമായി വികലവുമായ ഒരു ബാല്യകാലം എല്ലാവരും സ്നേഹിക്കുന്നതും നിധിപോലെ കരുതുന്നതുമായ ഒരു ജീവിതമായി ഉണരുന്നു.