“ഇനി ഒരു കോപ്പിയും ഞാൻ വായിക്കാതെ എറിഞ്ഞുകളകയില്ല”
ഒരു മനുഷ്യൻ ഉണരുക!യുടെ പ്രസാധകർക്ക് ഇപ്രകാരം വിശദീകരിച്ചെഴുതി: “ഈയിടെ ഞാൻ കൊതുകു വല അടിച്ച എന്റെ വാതിലിനു സമീപം ഏപ്രിൽ 8, 1994 ഉണരുക!യുടെ ഒരു പ്രതി കണ്ടെത്തി. ഹൊ! എന്താണു സംഭവിച്ചത്? ‘90-കളുടെ വിജ്ഞാനത്തോടു കിടപിടിക്കുന്ന ഒരു പ്രസിദ്ധീകരണത്തിനു നിങ്ങൾ രൂപംകൊടുത്തിരിക്കുന്നു. ആ മാറ്റം അമ്പരപ്പിക്കുന്നതായി ഞാൻ കണ്ടെത്തുന്നു. വാസ്തവത്തിൽ ഞാൻ ആ ലേഖനങ്ങൾ വായിക്കുന്നതും ആദ്യമായിട്ടാണ്. (‘ഓ, അവ വീണ്ടും വന്നു,’ അതായിരുന്നു സാധാരണമായി എന്റെ ചിന്ത. എന്നിട്ട് അവ എങ്ങോട്ടെങ്കിലും വലിച്ചെറിയുകയും ചെയ്തിരുന്നു.) എല്ലാവർക്കും പറ്റിയ എന്തെങ്കിലും വിവരങ്ങൾ അതിലുണ്ടായിരുന്നു.”
ഉപസംഹാരത്തിൽ അദ്ദേഹം ഇങ്ങനെയെഴുതി: “നിങ്ങൾ ശരിയായ പാതയിലാണ്. നല്ല വേല തുടരുക, ഇനി ഒരു കോപ്പിയും ഞാൻ വായിക്കാതെ എറിഞ്ഞുകളകയില്ലെന്നു വാഗ്ദാനം ചെയ്യുന്നു.”
ഉണരുക!യുടെ ഒരു പതിപ്പ് നിങ്ങളുടെ വീട്ടിലേക്കു തപാലിൽ വരാനോ ഒരു സൗജന്യ ഭവന ബൈബിളധ്യയനം ഉണ്ടായിരിക്കാനോ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ Praharidurg Prakashan Society, Plot A/35, Near Industrial Estate, Nangargaon, Lonavla 410 401 Mah., India,-ക്കോ അഞ്ചാം പേജിൽ പട്ടികപ്പെടുത്തിയിരിക്കുന്ന ഉചിതമായ മേൽവിലാസത്തിലോ ദയവായി എഴുതുക.
[32-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Top: Courtesy of ROE/Anglo-Australian Observatory, photograph by David Malin