പേജ് രണ്ട്
കൂട്ടക്കൊല—ആരാണു തുറന്നു പറഞ്ഞത്? പാളയങ്ങൾ തുറന്നുവിട്ടതിന്റെ 50-ാം വാർഷികം 3-15
അമ്പതു വർഷം മുമ്പു നാസി പാളയങ്ങൾ തുറന്നുവിട്ടവർ കണ്ട കാഴ്ച അവരെ നടുക്കിക്കളഞ്ഞു. നാസികളുടെ കൊടുംക്രൂരതകളെക്കുറിച്ചു വർഷങ്ങളോളം പ്രഖ്യാപിച്ചുകൊണ്ടിരുന്ന ഒരു ശബ്ദമുണ്ടായിരുന്നു. എന്നാൽ തുറന്നു പറയാൻ പരാജയപ്പെട്ടത് ആരാണ്? എന്തുകൊണ്ടായിരുന്നു അവർ മൗനംപാലിച്ചത്? വാഷിങ്ടൺ ഡി.സി.-യിലെ യു.എസ്. ഹോളോക്കാസ്റ്റ് മെമ്മോറിയൽ മ്യൂസിയത്തിൽ നടന്ന സെമിനാറിൽ അവതരിപ്പിക്കപ്പെട്ട വിവരങ്ങൾ ഈ ലേഖനങ്ങളിൽ അടങ്ങിയിരിക്കുന്നു.
ശിക്ഷണം എന്റെ രക്ഷയായിരിക്കുന്നു 19
ഒരു സ്ത്രീയുടെ ജീവിതത്തിലെ ആദ്യകാല ശിക്ഷണം ദുഷ്കരമായ പ്രശ്നങ്ങളെ തരണം ചെയ്യാൻ അവളെ എങ്ങനെ സഹായിച്ചുവെന്നതിനെക്കുറിച്ചു മനസ്സിലാക്കുക.
ജപ്പാനിലെ അപ്രതീക്ഷിത ദുരന്തം—ജനങ്ങൾ നേരിട്ട വിധം 22
കോബെയിലെ ദുരന്തപൂർണമായ ഭൂകമ്പത്തിൽ 5,000-ത്തിലധികം ആളുകൾ മരണമടഞ്ഞു. യഹോവയുടെ സാക്ഷികൾ എങ്ങനെയാണ് അതിനെ നേരിട്ടത്? വിപത്കരമായ ഭൂകമ്പങ്ങളാൽ നാം ആശ്ചര്യപ്പെടണമോ?