‘എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകി’
ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂറ്റഞ്ച് ഫെബ്രുവരി 22, ഉണരുക!യിലെ “ആർത്തവവിരാമം സംബന്ധിച്ച ഒരു മെച്ചമായ ഗ്രാഹ്യം” എന്ന പരമ്പരയെക്കുറിച്ച് അഭിപ്രായം പറഞ്ഞുകൊണ്ട് യു.എസ്.എ.,-യിലെ കെന്റക്കിയിലുള്ള ഒരു വായനക്കാരി ഇപ്രകാരം എഴുതി: “ഈ വിഷയത്തെക്കുറിച്ചു മൂന്നു മണിക്കൂർ നേരം നടന്ന ഒരു സെമിനാറിൽ അടുത്തകാലത്തു ഞാൻ പങ്കെടുക്കുകയുണ്ടായി. രണ്ടു വലിയ ആശുപത്രികളുടെ വിദ്യാഭ്യാസ ഡിപ്പാർട്ടുമെന്റുകൾ ഏർപ്പെടുത്തിയതായിരുന്നു അത്. പരിപാടി വളരെ വിജ്ഞാനപ്രദമായിരുന്നു. എന്നാൽ ആ സെമിനാറിൽ മൂന്നു മണിക്കൂർക്കൊണ്ടു പഠിച്ചതിലും അധികം കാര്യങ്ങൾ ഉണരുക!യുടെ 30 മിനിറ്റുനേരത്തെ വായനയിൽനിന്നും ഞാൻ പഠിച്ചു (15 ഡോളറിന്റെ മുടക്കും ഉണ്ടായില്ല).”
ഉണരുക!യുടെ മറ്റൊരു വായനക്കാരി ഇപ്രകാരം അഭിപ്രായപ്പെട്ടു: “കഴിഞ്ഞ മൂന്നു വർഷംകൊണ്ട് ആർത്തവവിരാമത്തെപ്പറ്റിയുള്ള അനേകം പുസ്തകങ്ങളും ലേഖനങ്ങളും ഞാൻ വായിച്ചുകഴിഞ്ഞു. എന്നാൽ അവ വായിച്ചു കഴിയുമ്പോൾ എല്ലായ്പോഴും എനിക്ക് ഉത്തരംകിട്ടാത്ത ചോദ്യങ്ങൾ ഉണ്ടായിരുന്നു. നിങ്ങളുടെ ലേഖനങ്ങൾ ഈ വിഷയവുമായി ബന്ധപ്പെട്ട എന്റെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകി.”
ഇന്നത്തെ പ്രശ്നങ്ങളെ തരണംചെയ്യാൻ വായനക്കാരെ സഹായിക്കുന്ന വിവരങ്ങൾ ഉണരുക! പ്രദാനംചെയ്യുന്നുണ്ട്. പരമപ്രധാനമായി, അതു സമാധാനപൂർണമായ ഒരു പുതിയ ലോകത്തെപ്പറ്റിയുള്ള സ്രഷ്ടാവിന്റെ വാഗ്ദാനത്തിൽ വിശ്വാസം കെട്ടുപണിചെയ്യുന്നു. പ്രസ്തുത മാസികയുടെ പ്രസാധകരായ യഹോവയുടെ സാക്ഷികളുടെ വിശ്വാസങ്ങളെയും പ്രവർത്തനങ്ങളെയും കുറിച്ചു കൂടുതൽ മനസ്സിലാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നപക്ഷം, അവരുടെ പ്രാദേശിക രാജ്യഹാളിൽവെച്ച് അവരുമായി ബന്ധപ്പെടുക, അല്ലെങ്കിൽ 5-ാം പേജിൽ പട്ടികപ്പെടുത്തിയിരിക്കുന്ന, നിങ്ങളുടെ ഏറ്റവും അടുത്തുള്ള അഡ്രസ്സിൽ എഴുതുക.