ഉണരുക! ഒരു ജീവൻ രക്ഷിക്കാൻ സഹായിച്ചു
ഇക്വഡോറിൽ യഹോവയുടെ സാക്ഷികളിൽപ്പെട്ട ഒരു സ്ത്രീ, മെക്കാനിക്ക് തന്റെ കാർ നന്നാക്കിത്തീരാൻ കാത്തുനിൽക്കുകയായിരുന്നു. അതിനിടയിൽ മെക്കാനിക്കിന്റെ ഭാര്യ, ബൈറൻ എന്നുപേരുള്ള കൊച്ചുമകനെയോർത്തു വേവലാതിപ്പെടുന്നതായി സാക്ഷിയോടു പറഞ്ഞു. ആഴ്ചയിൽ അഞ്ചോ ആറോ തവണ അവനു കോച്ചിപ്പിടുത്തമുണ്ടാകുമായിരുന്നു. പ്രശ്നം എന്താണെന്നു കണ്ടെത്താൻ ഡോക്ടർമാർക്കു കഴിഞ്ഞിരുന്നില്ല. തലസ്ഥാനനഗരമായ ക്വിറ്റോയിലെ വിദഗ്ധരുടെയടുക്കൽപ്പോലും ബൈറനെ കൊണ്ടുപോയിരുന്നു.
“ആ മാതാവുമായി സംസാരിച്ചുകൊണ്ടിരിക്കെ, ഒരു പണിക്കാരൻ കാർ പെയിൻറ് ചെയ്യുന്നതു ഞാൻ ശ്രദ്ധിച്ചു. ഈയ വിഷബാധയെക്കുറിച്ച് ഉണരുക!യിൽ ഒരു ലേഖനം വന്നതു ഞാൻ ഓർമിച്ചു. ഈയ വിഷബാധയുടെ ഒരു ലക്ഷണം കോച്ചിപ്പിടുത്തമാണെന്നു ലേഖനത്തിൽ പ്രതിപാദിച്ചിരുന്നു. ആ ലേഖനം അവർക്കു കൊടുക്കാമെന്നു ഞാൻ സ്ത്രീയോടു പറഞ്ഞു,” സാക്ഷി വിവരിച്ചു.
ബൈറന്റെ മാതാപിതാക്കൾ ലേഖനം വായിച്ചപ്പോൾ, ഈയ വിഷബാധയുണ്ടോയെന്നറിയാൻ തങ്ങളുടെ മകനെ അവർ പരിശോധനയ്ക്കു വിധേയമാക്കി. ബൈറന്റെ രക്തത്തിൽ ഉയർന്ന നിരക്കിൽ ഈയം കണ്ടെത്തി. വൈദ്യചികിത്സയുടെയും തുടർന്ന് ഈയത്തിനു വിധേയമാകുന്നതു തടഞ്ഞതിന്റെയും ഫലമായി ബൈറന്റെ ആരോഗ്യത്തിൽ സാരമായ പുരോഗതിയുണ്ടായി. “കഴിഞ്ഞ നാലു മാസമായി ഒരിക്കൽപോലും അവനു കോച്ചിപ്പിടുത്തമുണ്ടായിട്ടില്ല,” സാക്ഷി പറഞ്ഞു. “അന്നുതുടങ്ങി പിതാവ് ഒട്ടേറെ ഡോക്ടർമാരോട് ഈ കേസിനെക്കുറിച്ചു പറഞ്ഞിട്ടുണ്ട്. തന്റെ മകന്റെ ജീവൻ രക്ഷിച്ചതിനുള്ള മഹത്ത്വം എപ്പോഴും അദ്ദേഹം ഉണരുക!യ്ക്കു നൽകുന്നു. ഇപ്പോൾ ആ ഡോക്ടർമാരിൽ ചിലർപോലും ഉണരുക! വായിക്കുന്നു.”
ഉണരുക! വായിക്കുന്നതിൽനിന്നു നിങ്ങളും പ്രയോജനമനുഭവിക്കുമെന്നു ഞങ്ങൾക്കുറപ്പുണ്ട്. ഒരു പ്രതി ലഭിക്കാനോ അല്ലെങ്കിൽ ആരെങ്കിലും നിങ്ങളുടെ ഭവനത്തിൽ വന്നു നിങ്ങളുമായി ബൈബിൾ ചർച്ച ചെയ്യാനോ ആഗ്രഹിക്കുന്നുവെങ്കിൽ ദയവായി, Praharidurg Prakashan Society, Plot A/35 Nr Industrial Estate, Nangargaon, Lonavla 410 401, Mah., India,-യിലേക്കോ 5-ാം പേജിൽ നൽകിയിരിക്കുന്ന ഉചിതമായ മേൽവിലാസത്തിലോ എഴുതുക.