വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • my ഭാഗം 1
  • സൃഷ്ടിമുതൽ പ്രളയംവരെ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • സൃഷ്ടിമുതൽ പ്രളയംവരെ
  • എന്റെ ബൈബിൾ കഥാപുസ്‌തകം
  • സമാനമായ വിവരം
  • ദൈവം സൃഷ്ടി തുടങ്ങുന്നു
    എന്റെ ബൈബിൾ കഥാപുസ്‌തകം
  • ധൈര്യമുള്ള ഒരു മനുഷ്യൻ
    എന്റെ ബൈബിൾ കഥാപുസ്‌തകം
  • സത്യദൈവം ആരാണ്‌?
    ദൈവം പറയുന്നതു കേൾക്കൂ! എന്നെന്നും ജീവിക്കൂ!
  • നാം ഇവിടെ സ്ഥിതിചെയ്യുന്നതിന്റെ കാരണം
    നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും
കൂടുതൽ കാണുക
എന്റെ ബൈബിൾ കഥാപുസ്‌തകം
my ഭാഗം 1

ഭാഗം 1

സൃഷ്ടി​മു​തൽ പ്രളയംവരെ

ആകാശ​വും ഭൂമി​യും എങ്ങനെ​യാണ്‌ ഉണ്ടായത്‌? സൂര്യ​നും ചന്ദ്രനും നക്ഷത്ര​ങ്ങ​ളും ഭൂമി​യി​ലു​ള്ള മറ്റു വസ്‌തു​ക്ക​ളു​മൊ​ക്കെ എവി​ടെ​നി​ന്നു വന്നു? അതിനുള്ള ശരിയായ ഉത്തരം ബൈബിൾ നമുക്കു തരുന്നുണ്ട്‌. ദൈവ​മാണ്‌ അവയെ എല്ലാം സൃഷ്ടി​ച്ചത്‌ എന്ന്‌ അതു പറയുന്നു. അതു​കൊണ്ട്‌ സൃഷ്ടി​യെ​ക്കു​റി​ച്ചു​ള്ള ബൈബിൾക്ക​ഥ​ക​ളോ​ടെ​യാണ്‌ നമ്മുടെ പുസ്‌ത​കം തുടങ്ങു​ന്നത്‌.

ദൈവം ആദ്യം ഉണ്ടാക്കി​യത്‌ ഏതാണ്ട്‌ അവനെ​പ്പോ​ലെ​ത​ന്നെ ഉള്ള, നമ്മുടെ കണ്ണു​കൊ​ണ്ടു കാണാൻ കഴിയാത്ത ആത്മവ്യ​ക്‌തി​ക​ളെ ആയിരു​ന്നു എന്നു നമ്മൾ മനസ്സി​ലാ​ക്കു​ന്നു. അവരെ ദൂതന്മാർ എന്നാണു വിളി​ക്കു​ന്നത്‌. എന്നാൽ നമ്മെ​പ്പോ​ലു​ള്ള ആളുകൾക്കു വേണ്ടി​യാണ്‌ ഭൂമിയെ സൃഷ്ടി​ച്ചത്‌. അതു​കൊണ്ട്‌ ദൈവം രണ്ടു മനുഷ്യ​രെ, ഒരു പുരു​ഷ​നെ​യും ഒരു സ്‌ത്രീ​യെ​യും സൃഷ്ടിച്ച്‌ അവരെ നല്ല ഭംഗി​യു​ള്ള ഒരു തോട്ട​ത്തിൽ ആക്കി​വെ​ച്ചു. ആദാം എന്നും ഹവ്വാ എന്നും ആയിരു​ന്നു അവരുടെ പേര്‌. പക്ഷേ ഈ മനുഷ്യർ ദൈവ​ത്തോട്‌ അനുസ​ര​ണ​ക്കേ​ടു കാണിച്ചു. അങ്ങനെ, തുടർന്നു ജീവി​ക്കാ​നു​ള്ള അവകാശം അവർക്ക്‌ ഇല്ലാതാ​യി.

ആദാമി​നെ സൃഷ്ടിച്ച്‌ 1,656 വർഷം കഴിഞ്ഞ​പ്പോൾ വലി​യൊ​രു വെള്ള​പ്പൊ​ക്കം ഉണ്ടായി. ഈ ജലപ്ര​ള​യം ഉണ്ടാകു​ന്ന​തു വരെയുള്ള കാലത്ത്‌ ദുഷ്ടരായ ധാരാളം ആളുകൾ ജീവി​ച്ചി​രു​ന്നു. സ്വർഗ​ത്തിൽ ആത്മവ്യ​ക്തി​ക​ളാ​യ സാത്താ​നും അവനോ​ടൊ​പ്പം​കൂ​ടിയ ദുഷ്ടദൂ​ത​ന്മാ​രും ഉണ്ടായി​രു​ന്നു. ഭൂമി​യാ​ണെ​ങ്കിൽ കയീ​നെ​പ്പോ​ലു​ള്ള ദുഷ്ടമ​നു​ഷ്യ​രെ​ക്കൊ​ണ്ടു നിറഞ്ഞി​രു​ന്നു. വലിയ ശക്തിയുള്ള ചിലരും ഉണ്ടായി​രു​ന്നു അക്കൂട്ട​ത്തിൽ. എന്നാൽ ഭൂമി​യിൽ നല്ല മനുഷ്യ​രും ഉണ്ടായി​രു​ന്നു—ഹാബേൽ, ഹാനോക്‌, നോഹ എന്നിവ​രൊ​ക്കെ. ഈ ആളുക​ളെ​ക്കു​റി​ച്ചും അവർ ഉൾപ്പെട്ട സംഭവ​ങ്ങ​ളെ​ക്കു​റി​ച്ചു​മെ​ല്ലാം ഒന്നാം ഭാഗത്തിൽ നമ്മൾ വായി​ക്കും.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക