വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ia പേ. 237-240
  • ഉപസംഹാരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഉപസംഹാരം
  • അവരുടെ വിശ്വാസം അനുകരിക്കുക
  • സമാനമായ വിവരം
  • “ഞങ്ങൾക്ക്‌ വിശ്വാസം വർധിപ്പിച്ചുതരേണമേ”
    2015 വീക്ഷാഗോപുരം
  • യഹോവയുടെ വാഗ്‌ദാനങ്ങളിലുള്ള നിങ്ങളുടെ വിശ്വാസം പ്രകടമാക്കുക
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2016
  • വിശ്വാ​സം—നമ്മളെ ശക്തരാ​ക്കി​നി​റു​ത്തുന്ന ഗുണം
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2019
  • നിങ്ങൾക്ക്‌ സുവാർത്തയിൽ വാസ്‌തവമായും വിശ്വാസമുണ്ടോ?
    2003 വീക്ഷാഗോപുരം
കൂടുതൽ കാണുക
അവരുടെ വിശ്വാസം അനുകരിക്കുക
ia പേ. 237-240

ഉപസം​ഹാ​രം

‘വിശ്വാ​സ​ത്താ​ലും ദീർഘ​ക്ഷ​മ​യാ​ലും വാഗ്‌ദാ​ന​ങ്ങൾക്ക്‌ അവകാ​ശി​ക​ളാ​യ​വ​രു​ടെ അനുകാ​രി​ക​ളാ​കുക.’—എബ്രായർ 6:12.

1, 2. ഇപ്പോൾത്തന്നെ വിശ്വാ​സം പടുത്തു​യർത്തേ​ണ്ടത്‌ അതി​പ്ര​ധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? ദൃഷ്ടാ​ന്തീ​ക​രി​ക്കുക.

വിശ്വാ​സം. മനോ​ഹ​ര​മാ​യൊ​രു വാക്ക്‌. അതീവ​ഹൃ​ദ്യ​മാ​യൊ​രു ഗുണമാണ്‌ ആ വാക്കിൽ ഉൾച്ചേർന്നി​രി​ക്കു​ന്നത്‌. എന്നാൽ ആ വാക്ക്‌ കാണു​ക​യോ കേൾക്കു​ക​യോ ചെയ്യു​മ്പോൾ നമ്മളെ​ല്ലാം ചിന്തി​ക്കേണ്ട മറ്റൊരു വാക്കുണ്ട്‌: ‘അടിയ​ന്തി​രം’ അഥവാ ‘അടിയ​ന്തി​ര​മായ.’ എന്നു പറഞ്ഞാൽ പെട്ടെന്ന്‌ ചെയ്യേ​ണ്ടത്‌, അവധി​വെ​ക്കാൻ പാടി​ല്ലാ​ത്തത്‌ എന്നൊ​ക്കെ​യാ​ണ​ല്ലോ അർഥം. നമുക്ക്‌ വിശ്വാ​സ​മി​ല്ലെ​ങ്കിൽ അടിയ​ന്തി​ര​മാ​യി നമ്മൾ അത്‌ ആർജി​ച്ചെ​ടു​ക്കണം. ഇനി വിശ്വാ​സ​മു​ണ്ടെ​ങ്കിൽ, ഒട്ടും കുറയാ​തെ അത്‌ പരിര​ക്ഷിച്ച്‌ നിറു​ത്താ​നും പോഷി​പ്പിച്ച്‌ അതിന്റെ മാറ്റ്‌ കൂട്ടാ​നും നമ്മൾ അടിയ​ന്തി​ര​മാ​യി പ്രവർത്തി​ക്കണം. എന്തു​കൊ​ണ്ടാണ്‌ അങ്ങനെ ചെയ്യേ​ണ്ടത്‌?

2 നിങ്ങൾ അതിവി​ശാ​ല​മാ​യൊ​രു മരു​പ്ര​ദേ​ശ​ത്തു​കൂ​ടെ യാത്ര ചെയ്യു​ക​യാ​ണെന്നു കരുതുക. നല്ല ദാഹം തോന്നു​ന്നുണ്ട്‌. എങ്ങനെ​യെ​ങ്കി​ലും കുറച്ച്‌ വെള്ളം കണ്ടെത്തി​യെന്നു വിചാ​രി​ക്കുക, അത്‌ വെയി​ലേറ്റ്‌ ആവിയാ​യി​പ്പോ​കാ​തെ സൂക്ഷിച്ചേ മതിയാ​കൂ. തീരു​ന്ന​ത​നു​സ​രിച്ച്‌ അത്‌ നിറയ്‌ക്കു​ക​യും വേണം. ലക്ഷ്യസ്ഥാ​നത്ത്‌ എത്തുന്ന​തു​വ​രെ​യും നിങ്ങൾക്ക്‌ പ്രാണ​വാ​യു​പോ​ലെ പ്രധാ​ന​മാണ്‌ ഈ വെള്ളം. ഇന്ന്‌ നമ്മൾ ജീവി​ക്കു​ന്നത്‌ ആത്മീയ​മാ​യി ഉണങ്ങി​വരണ്ട ഒരു മരു​പ്ര​ദേ​ശ​ത്താണ്‌. യഥാർഥ​വി​ശ്വാ​സം ആ വെള്ളം​പോ​ലെ ദുർല​ഭ​മാണ്‌ ഇന്ന്‌. ഉള്ളതു സൂക്ഷി​ച്ചി​ല്ലെ​ങ്കിൽ പെട്ടെന്ന്‌ ആവിയാ​യി​പ്പോ​കാൻ സാധ്യ​ത​യേ​റെ​യാ​ണു​താ​നും. അത്‌ നിറച്ചു​കൊ​ണ്ടി​രി​ക്കു​ക​യും വേണം. ഒഴിച്ചു​കൂ​ടാ​നാ​വാത്ത കാര്യ​മാണ്‌ വിശ്വാ​സം. വെള്ളം ഇല്ലാതെ ജീവി​ക്കാ​നാ​കാ​ത്ത​തു​പോ​ലെ, വിശ്വാ​സം കൂടാതെ ആത്മീയ​മാ​യി നിലനി​ന്നു​പോ​കാൻ പറ്റി​ല്ലെന്നു തീർത്തു​പ​റ​യാം.—റോമ. 1:17.

3. വിശ്വാ​സം പടുത്തു​യർത്താൻ യഹോവ നമുക്ക്‌ എന്തു സഹായം നൽകി​യി​ട്ടുണ്ട്‌, നമ്മൾ ഓർക്കേണ്ട രണ്ടു കാര്യങ്ങൾ ഏതൊ​ക്കെ​യാണ്‌?

3 വിശ്വാ​സം നമുക്ക്‌ എത്ര അടിയ​ന്തി​ര​മാ​യി വേണ്ടതാ​ണെന്ന്‌ യഹോ​വയ്‌ക്ക്‌ അറിയാം. ഇന്ന്‌ വിശ്വാ​സം പടുത്തു​യർത്താ​നും നിലനി​റു​ത്തി​ക്കൊ​ണ്ടു​പോ​കാ​നും എത്ര ബുദ്ധി​മു​ട്ടാ​ണെ​ന്നും യഹോ​വയ്‌ക്ക്‌ അറിയാം. അതു​കൊ​ണ്ടു​ത​ന്നെ​യാണ്‌ വിശ്വാ​സ​ത്തി​ന്റെ മാതൃ​കകൾ അവൻ നമുക്കാ​യി തന്നിരി​ക്കു​ന്നത്‌. “വിശ്വാ​സ​ത്താ​ലും ദീർഘ​ക്ഷ​മ​യാ​ലും വാഗ്‌ദാ​ന​ങ്ങൾക്ക്‌ അവകാ​ശി​ക​ളാ​യ​വ​രു​ടെ അനുകാ​രി​കളാ”കുക എന്ന്‌ എഴുതാൻ പൗലോസ്‌ അപ്പൊസ്‌ത​ലനെ യഹോവ പരിശു​ദ്ധാ​ത്മാ​വി​നാൽ പ്രേരി​പ്പി​ച്ചു. (എബ്രാ. 6:12) അതു​കൊ​ണ്ടാണ്‌ വിശ്വസ്‌ത​രായ സ്‌ത്രീ​പു​രു​ഷ​ന്മാ​രു​ടെ മാതൃക നോക്കി​പ്പ​കർത്തൂ എന്നു പറഞ്ഞു​കൊണ്ട്‌ യഹോ​വ​യു​ടെ സംഘടന നമ്മെ ഉത്സാഹി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നത്‌. മാതൃക പകർത്താൻ നല്ലവണ്ണം ശ്രമി​ക്ക​ണ​മെ​ന്നു​ത​ന്നെ​യാണ്‌ സംഘടന പറയു​ന്നത്‌. കഴിഞ്ഞ കാലങ്ങ​ളി​ലെ ചില വിശ്വസ്‌ത​രു​ടെ ജീവി​ത​ത്തി​ലൂ​ടെ​യാണ്‌ ഈ പുസ്‌ത​ക​ത്തി​ന്റെ താളു​ക​ളോ​രോ​ന്നും മറിച്ച്‌ നമ്മൾ കടന്നു​വ​ന്നത്‌. ഇനി എന്തു ചെയ്യണം? രണ്ടു കാര്യങ്ങൾ ഓർമി​ക്കുക: (1) നമ്മുടെ വിശ്വാ​സം ബലപ്പെ​ടു​ത്താൻ ശ്രമി​ച്ചു​കൊ​ണ്ടി​രി​ക്കണം. (2) നമ്മുടെ പ്രത്യാശ മനസ്സിൽ ജ്വലി​പ്പി​ച്ചു നിറു​ത്തണം.

4. സാത്താൻ വിശ്വാ​സ​ത്തി​ന്റെ ശത്രു​വാ​ണെന്ന്‌ തെളി​യി​ച്ചി​രി​ക്കു​ന്നത്‌ എങ്ങനെ, എന്നാൽ നമ്മൾ പ്രതീക്ഷ വിട്ടു​ക​ള​യ​രു​താ​ത്തത്‌ എന്തു​കൊണ്ട്‌?

4 നിങ്ങളു​ടെ വിശ്വാ​സം ബലപ്പെ​ടു​ത്താൻ ശ്രമി​ച്ചു​കൊ​ണ്ടി​രി​ക്കുക. വിശ്വാ​സ​ത്തിന്‌ ഒരു കൊടിയ ശത്രു​വുണ്ട്‌. സാത്താൻ. വിശ്വാ​സം നിലനി​റു​ത്തി​ക്കൊ​ണ്ടു​പോ​കാൻ പറ്റുന്ന ഒരു ചുറ്റു​പാ​ടല്ല ഈ ലോക​ത്തി​ലു​ള്ളത്‌. ഈ ലോക​ത്തി​ന്റെ അധിപൻ ഈ വ്യവസ്ഥി​തി​യെ അങ്ങനെ​യൊ​രു മരുഭൂ​മി​യാ​ക്കി മാറ്റി​യി​രി​ക്കു​ക​യാണ്‌. നമ്മെക്കാൾ വളരെ ശക്തനാണ്‌ സാത്താൻ. സാത്താന്റെ ഈ ലോക​ത്തിൽ എങ്ങനെ വിശ്വാ​സം വളർത്തി​യെ​ടു​ക്കും, എങ്ങനെ അത്‌ പരിപു​ഷ്ടി​പ്പെ​ടു​ത്തും എന്നൊ​ക്കെ​യോർത്ത്‌ നമ്മൾ വിഷമി​ക്ക​ണോ? വേണ്ടാ! യഥാർഥ​വി​ശ്വാ​സം ഉണ്ടായി​രി​ക്കാൻ ആഗ്രഹി​ക്കുന്ന എല്ലാവ​രു​ടെ​യും സുഹൃ​ത്താണ്‌ യഹോ​വ​യാം ദൈവം. അവൻ നമ്മുടെ പക്ഷത്തു​ണ്ടെ​ങ്കിൽ നമുക്ക്‌ പിശാ​ചി​നെ എതിർക്കാ​നും അവനെ ഓടി​ച്ചു​ക​ള​യാൻപോ​ലും കഴിയു​മെന്ന്‌ യഹോവ ഉറപ്പു​ത​രു​ന്നു. (യാക്കോ. 4:7) ഓരോ ദിവസ​വും നമ്മുടെ വിശ്വാ​സം ശക്തി​പ്പെ​ടു​ത്താ​നും പടുത്തു​യർത്താ​നും സമയ​മെ​ടു​ത്തു​കൊണ്ട്‌ നമുക്ക്‌ പിശാ​ചി​നോട്‌ എതിർത്തു​നിൽക്കാം. നമുക്ക്‌ എങ്ങനെ അതു ചെയ്യാം?

5. ബൈബി​ളി​ലെ വിശ്വസ്‌ത​രായ സ്‌ത്രീ​പു​രു​ഷ​ന്മാർ എങ്ങനെ​യാണ്‌ വിശ്വാ​സം ആർജി​ച്ചെ​ടു​ത്തത്‌? വിശദീ​ക​രി​ക്കുക.

5 നമ്മൾ കണ്ടതു​പോ​ലെ, വിശ്വാ​സ​മുള്ള സ്‌ത്രീ​പു​രു​ഷ​ന്മാ​രാ​യി ബൈബിൾ പറഞ്ഞി​രി​ക്കുന്ന ആളുകൾക്ക്‌ വിശ്വാ​സം ജന്മനാ കിട്ടി​യതല്ല. വിശ്വാ​സം എന്നത്‌ യഹോ​വ​യു​ടെ പരിശു​ദ്ധാ​ത്മാ​വി​ന്റെ ഒരു ഉത്‌പ​ന്ന​മാണ്‌ എന്നതിന്റെ ജീവി​ക്കുന്ന തെളി​വു​ക​ളാ​യി​രു​ന്നു അവർ. (ഗലാ. 5:22, 23) അവർ യഹോ​വ​യോട്‌ സഹായം അപേക്ഷി​ച്ചു. ഫലമോ? യഹോവ അവരുടെ വിശ്വാ​സം ശക്തി​പ്പെ​ടു​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യും ചെയ്‌തു. അവർ ചെയ്‌ത​തു​പോ​ലെ നമുക്കും ചെയ്യാം. പരിശു​ദ്ധാ​ത്മാ​വി​നു​വേണ്ടി പ്രാർഥി​ക്കു​ന്ന​വർക്കും പ്രാർഥി​ച്ച​തി​നു ചേർച്ച​യിൽ പ്രവർത്തി​ക്കു​ന്ന​വർക്കും അവൻ അത്‌ ഉദാര​മാ​യി കൊടു​ക്കു​മെന്ന്‌ നമുക്ക്‌ മറക്കാ​തി​രി​ക്കാം. (ലൂക്കോ. 11:13) ഇനി​യെ​ന്തെ​ങ്കി​ലും കൂടെ നമുക്ക്‌ ചെയ്യാ​നു​ണ്ടോ?

6. ബൈബിൾവി​വ​ര​ണങ്ങൾ പഠിക്കു​ന്ന​തു​കൊണ്ട്‌ നമുക്ക്‌ ഏറെ പ്രയോ​ജനം നേടാ​നാ​കു​ന്നത്‌ എങ്ങനെ?

6 എടുത്തു​പ​റ​യത്തക്ക വിശ്വാ​സം പുലർത്തിയ ഏതാനും പേരെ​ക്കു​റി​ച്ചു മാത്ര​മാണ്‌ ഈ പുസ്‌ത​ക​ത്തിൽ നമ്മൾ കണ്ടത്‌. അത്തരം എത്ര​യെത്ര സ്‌ത്രീ​പു​രു​ഷ​ന്മാ​രുണ്ട്‌ ബൈബി​ളി​ന്റെ ഏടുക​ളിൽ! (എബ്രായർ 11:32 വായി​ക്കുക.) ഓരോ ജീവി​ത​ക​ഥ​യും ഹൃദയം തൊട്ടു​ണർത്തു​ന്ന​താണ്‌, പ്രാർഥ​നാ​പൂർവ​മായ പഠനത്തിന്‌ വക നൽകു​ന്ന​തു​മാണ്‌. ഇവയോ​രോ​ന്നും തനതായ വിധത്തിൽ നമുക്ക്‌ മാതൃ​ക​യാ​കും. വിശ്വസ്‌ത​രായ ഈ ദൈവ​ദാ​സ​രെ​ക്കു​റി​ച്ചുള്ള വിവര​ണങ്ങൾ നാം വെറുതെ വായി​ച്ചു​പോ​കുക മാത്രം ചെയ്‌താൽ, നമ്മുടെ വിശ്വാ​സം ബലിഷ്‌ഠ​മാ​ക്കാ​നാ​വില്ല. വായന പൂർണ​മാ​യി പ്രയോ​ജനം ചെയ്യണ​മെ​ങ്കിൽ നാം സമയ​മെ​ടുത്ത്‌ ഓരോ​ന്നി​ന്റെ​യും സന്ദർഭ​വും സാഹച​ര്യ​വും പശ്ചാത്ത​ല​വും മനസ്സി​ലാ​ക്കാൻ ആഴത്തിൽ കുഴി​ച്ചി​റ​ങ്ങണം. അപൂർണ​രായ ആ സ്‌ത്രീ​പു​രു​ഷ​ന്മാർ നമ്മെ​പ്പോ​ലെ​തന്നെ ചിന്തി​ച്ചി​ട്ടു​ള്ള​വ​രാ​ണെന്ന്‌ ഓർമി​ക്കു​മ്പോൾ അവരുടെ മാതൃ​കകൾ നമുക്ക്‌ കൂടുതൽ ജീവസ്സു​റ്റ​താ​യി​ത്തീ​രും. (യാക്കോ. 5:17) നമ്മു​ടേ​തു​പോ​ലുള്ള പ്രതി​ബ​ന്ധ​ങ്ങ​ളും പ്രശ്‌ന​ങ്ങ​ളും നേരി​ട്ട​പ്പോൾ അവർക്ക്‌ എന്തു തോന്നി​യി​ട്ടു​ണ്ടാ​കു​മെന്ന്‌ അപ്പോൾ നമുക്ക്‌ മനക്കണ്ണിൽ കാണാ​നാ​കും.

7-9. (എ) ബൈബിൾക്കാ​ല​ങ്ങ​ളി​ലെ വിശ്വസ്‌ത​രായ സ്‌ത്രീ​പു​രു​ഷ​ന്മാർക്ക്‌, നമ്മു​ടേ​തു​പോ​ലുള്ള ഒരു സാഹച​ര്യ​ത്തിൽ യഹോ​വയെ ആരാധി​ക്കാൻ കഴിഞ്ഞാൽ അവർക്ക്‌ എങ്ങനെ തോന്നി​യേ​ക്കാം? (ബി) നമ്മുടെ വിശ്വാ​സം പ്രവൃ​ത്തി​കൾകൊണ്ട്‌ ശക്തി​പ്പെ​ടു​ത്തേ​ണ്ടത്‌ എന്തു​കൊണ്ട്‌?

7 ഇനി, നമ്മൾ എടുക്കുന്ന തീരു​മാ​ന​ങ്ങ​ളി​ലൂ​ടെ​യും നാം ചെയ്യുന്ന കാര്യ​ങ്ങ​ളി​ലൂ​ടെ​യും വിശ്വാ​സം ബലപ്പെ​ടു​ത്താൻ നമുക്കാ​കും. ‘പ്രവൃ​ത്തി​യി​ല്ലാത്ത വിശ്വാ​സം നിർജീ​വ​മാ​ണ​ല്ലോ.’ (യാക്കോ. 2:26) ഇന്ന്‌ യഹോവ നമ്മളോട്‌ ചെയ്യാൻ ആവശ്യ​പ്പെ​ട്ടി​രി​ക്കുന്ന കുറെ കാര്യ​ങ്ങ​ളു​ണ്ട​ല്ലോ. ആ ദൈവ​ദാ​സ​ന്മാ​രോ​ടാണ്‌ ഇതൊക്കെ ചെയ്യാൻ പറഞ്ഞി​രു​ന്ന​തെ​ങ്കിൽ അവർ എത്ര സന്തോ​ഷ​ത്തോ​ടെ അതു ചെയ്യു​മാ​യി​രു​ന്നെന്ന്‌ ഒന്നു സങ്കല്‌പി​ച്ചു​നോ​ക്കൂ!

8 ഉദാഹ​ര​ണ​മാ​യി, അബ്രാ​ഹാ​മി​ന്റെ കാര്യ​മെ​ടു​ക്കാം. അബ്രാ​ഹാം കാട്ടു​ക​ല്ലു​കൾകൊ​ണ്ടു പണിത ഒട്ടും പരിഷ്‌കൃ​ത​മ​ല്ലാത്ത യാഗപീ​ഠ​ങ്ങ​ളി​ലാണ്‌ യഹോ​വയ്‌ക്ക്‌ യാഗം കഴിക്കു​ക​യും ആരാധന അർപ്പി​ക്കു​ക​യും ചെയ്‌തി​രു​ന്നത്‌. അതും മരു​പ്ര​ദേ​ശ​ങ്ങ​ളിൽ! എന്നാൽ സഹാരാ​ധ​ക​രു​ടെ കൂട്ട​ത്തോ​ടു ചേർന്ന്‌ ശാന്തമായ ചുറ്റു​പാ​ടിൽ മനോ​ഹ​ര​മായ രാജ്യ​ഹാ​ളു​ക​ളി​ലും വലിയ കൺ​വെൻ​ഷ​നു​ക​ളി​ലും തന്നെ ആരാധി​ക്കാൻ യഹോവ അവനോട്‌ ആവശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലോ? അവിടെ, താൻ ‘ദൂരത്തു​നിന്ന്‌ കണ്ട്‌ സന്തോ​ഷി​ക്കുക’ മാത്രം ചെയ്‌ത വാഗ്‌ദാ​നങ്ങൾ അവയുടെ മഹനീ​യ​മായ വിശദാം​ശങ്ങൾ സഹിതം ചർച്ച​ചെ​യ്യു​ന്ന​തും പഠിക്കു​ന്ന​തും അവൻ നേരിട്ട്‌ കേൾക്കു​ന്നെ​ങ്കി​ലോ? (എബ്രായർ 11:13 വായി​ക്കുക.) ഇനി നമുക്ക്‌ ഏലിയാ​വി​ന്റെ കാര്യ​മെ​ടു​ക്കാം. ദുഷ്ടനും വിശ്വാ​സ​ത്യാ​ഗി​യും ആയ ഒരു രാജാ​വി​ന്റെ കീഴിൽ യഹോ​വയെ സേവി​ക്കേ​ണ്ടി​വന്ന ഒരു ദൈവ​ദാ​സ​നാണ്‌ ഏലിയാവ്‌. ക്രൂര​ന്മാ​രായ ബാൽപ്ര​വാ​ച​ക​ന്മാ​രെ വധിക്കേണ്ട സാഹച​ര്യ​വും ഏലിയാ​വി​നു​ണ്ടാ​യി. എന്നാൽ അതല്ല, ആശ്വാ​സ​വും പ്രത്യാ​ശ​യും പകരുന്ന ഒരു ശുഭസ​ന്ദേ​ശ​വു​മാ​യി, ഒരു സമാധാ​നാ​ന്ത​രീ​ക്ഷ​ത്തിൽ ആളുകളെ സന്ദർശി​ക്കാ​നാണ്‌ അവനോട്‌ ആവശ്യ​പ്പെ​ടു​ന്ന​തെ​ങ്കി​ലോ? ഇന്ന്‌ നമ്മൾ യഹോ​വയെ ആരാധി​ക്കു​ന്ന​തു​പോ​ലെ ആരാധി​ക്കാൻ ഒരു അവസരം കിട്ടി​യാൽ ബൈബി​ളി​ലെ വിശ്വസ്‌ത​രായ ആ സ്‌ത്രീ​പു​രു​ഷ​ന്മാർക്ക്‌ എന്തൊരു ആവേശ​മാ​യി​രി​ക്കും, എന്തൊരു സന്തോ​ഷ​മാ​യി​രി​ക്കും!

9 അതു​കൊണ്ട്‌ നമ്മുടെ വിശ്വാ​സം നിരന്തരം ശക്തി​പ്പെ​ടു​ത്താം. അങ്ങനെ ചെയ്യു​മ്പോൾ നമ്മൾ ദൈവ​ത്തി​ന്റെ വചനത്തിൽ കാണുന്ന വിശ്വാ​സ​മുള്ള സ്‌ത്രീ​പു​രു​ഷ​ന്മാ​രു​ടെ മാതൃ​കകൾ നമ്മുടെ ജീവി​ത​ത്തി​ലേക്കു പകർത്തു​ക​യാണ്‌. ആമുഖ​ത്തിൽ സൂചി​പ്പി​ച്ച​തു​പോ​ലെ നമുക്ക്‌ അവരോട്‌ പഴയകാല സുഹൃ​ത്തു​ക്ക​ളോ​ടെ​ന്ന​പോ​ലെ​യുള്ള അടുപ്പം തോന്നും. വൈകാ​തെ, ആ സൗഹൃ​ദങ്ങൾ ഭാവന​യു​ടെ അതിരു​കൾ കടന്ന്‌ നമ്മുടെ കണ്മുന്നിൽ ഒരു യാഥാർഥ്യ​മാ​യി വന്നു നിൽക്കും!

10. പറുദീ​സാ​ഭൂ​മി​യിൽ നമുക്ക്‌ ഏത്‌ സന്തോ​ഷ​മുണ്ട്‌?

10 നിങ്ങളു​ടെ പ്രത്യാശ മനസ്സിൽ ജ്വലി​പ്പി​ച്ചു നിറു​ത്തുക. വിശ്വസ്‌ത​രായ പുരു​ഷ​ന്മാ​രും സ്‌ത്രീ​ക​ളും എല്ലായ്‌പോ​ഴും ദൈവം അവർക്കു നൽകിയ പ്രത്യാ​ശ​യിൽനിന്ന്‌ ശക്തിയാർജി​ച്ചി​ട്ടുണ്ട്‌. നിങ്ങളു​ടെ കാര്യ​മോ? ഉദാഹ​ര​ണ​ത്തിന്‌, “നീതി​മാ​ന്മാ​രു​ടെ . . . പുനരു​ത്ഥാ​നം” നടന്ന്‌ ഈ ദൈവ​ദാ​സ​ന്മാർ ജീവനി​ലേക്കു വരു​മ്പോൾ അവരെ സ്വീക​രി​ക്കു​ന്ന​തി​ന്റെ സന്തോഷം ഒന്ന്‌ ഓർത്തു​നോ​ക്കൂ! (പ്രവൃ​ത്തി​കൾ 24:15 വായി​ക്കുക.) അവരോ​ടു ചോദി​ച്ച​റി​യാ​നാ​യി നിങ്ങൾ കരുതി​വെ​ച്ചി​രി​ക്കുന്ന ചോദ്യ​ങ്ങൾ ഏതെല്ലാ​മാണ്‌?

11, 12. പുതിയ ലോക​ത്തിൽ, (എ) ഹാബേൽ, (ബി) നോഹ, (സി) അബ്രാ​ഹാം, (ഡി) രൂത്ത്‌, (ഇ) അബീഗ​യിൽ, (എഫ്‌) എസ്ഥേർ എന്നീ ദൈവ​ദാ​സ​രോട്‌ നിങ്ങൾ എന്തെല്ലാം ചോദി​ക്കും?

11 ഹാബേ​ലി​നെ കാണു​മ്പോൾ അവന്റെ മാതാ​പി​താ​ക്കൾ കാഴ്‌ചയ്‌ക്ക്‌ എങ്ങനെ​യാ​യി​രു​ന്നെന്ന്‌ ചോദി​ച്ച​റി​യാൻ നിങ്ങൾക്ക്‌ ആകാം​ക്ഷ​യി​ല്ലേ? “ഏദെൻ തോട്ട​ത്തി​നു കാവൽനിന്ന കെരൂ​ബു​ക​ളോട്‌ വർത്തമാ​നം പറഞ്ഞി​ട്ടു​ണ്ടോ, അവർ മറുപടി പറഞ്ഞി​ട്ടു​ണ്ടോ” എന്നൊക്കെ ചോദി​ക്കി​ല്ലേ? നോഹയെ കാണു​മ്പോ​ഴോ? “നെഫി​ലി​മു​കളെ കണ്ട്‌ പേടി​ച്ചി​ട്ടു​ണ്ടോ? പെട്ടക​ത്തി​നു​ള്ളിൽ ഇക്കണ്ട മൃഗങ്ങ​ളെ​യെ​ല്ലാം ഒരു വർഷക്കാ​ലം എങ്ങനെ പരിപാ​ലി​ച്ചു?” അബ്രാ​ഹാ​മി​നോ​ടോ? “ശേമു​മാ​യി സമ്പർക്ക​മു​ണ്ടാ​യി​രു​ന്നോ? യഹോ​വ​യെ​ക്കു​റിച്ച്‌ ആരാണ്‌ പറഞ്ഞു​ത​ന്നത്‌? ഊർ പട്ടണം വിട്ടു​പോ​ന്ന​പ്പോൾ എന്തു​തോ​ന്നി, വിഷമ​മാ​യി​രു​ന്നോ?” ഇങ്ങനെ​യൊ​ക്കെ​യാ​യി​രി​ക്കും നിങ്ങൾ ചോദി​ക്കു​ന്നത്‌, അല്ലേ?

12 ഉയിർത്തെ​ഴു​ന്നേ​റ്റു​വ​രുന്ന വിശ്വസ്‌ത​രായ സ്‌ത്രീ​ക​ളു​മു​ണ്ട​ല്ലോ. അവരോട്‌ നിങ്ങൾ എന്തൊക്കെ ചോദി​ക്കും? രൂത്തി​നോട്‌, “യഹോ​വയെ ആരാധി​ക്കാൻ തീരു​മാ​നി​ച്ചത്‌ എന്തു​കൊ​ണ്ടാണ്‌” എന്നു ചോദി​ക്കു​മോ? “ദാവീ​ദി​നെ സഹായി​ച്ച​കാ​ര്യം നാബാ​ലി​നോ​ടു പറയാൻ പേടി​യി​ല്ലാ​യി​രു​ന്നോ” എന്ന്‌ അബീഗ​യി​ലി​നെ കാണു​മ്പോൾ നിങ്ങൾ ചോദി​ക്കി​ല്ലേ? എസ്ഥേരി​നെ കാണു​മ്പോൾ എസ്ഥേരി​നെ​യും മൊർദെ​ഖാ​യി​യെ​യും പറ്റി നിങ്ങൾ എന്തു ചോദി​ക്കും? “ഞങ്ങൾ ബൈബി​ളിൽ വായിച്ച സംഭവ​ങ്ങൾക്കു ശേഷം, പിന്നീ​ട​ങ്ങോ​ട്ടുള്ള ജീവിതം എങ്ങനെ​യാ​യി​രു​ന്നു” എന്നാണോ?

13. (എ) ഉയിർത്തെ​ഴു​ന്നേ​റ്റു​വ​രുന്ന ദൈവ​ദാ​സർ നമ്മോട്‌ എന്തെല്ലാം ചോദി​ച്ച​റി​യാ​നി​ട​യുണ്ട്‌? (ബി) കഴിഞ്ഞ നൂറ്റാ​ണ്ടു​ക​ളിൽ ജീവി​ച്ചി​രുന്ന വിശ്വസ്‌ത​രായ സ്‌ത്രീ​പു​രു​ഷ​ന്മാ​രെ കാണാ​മെ​ന്നുള്ള പ്രത്യാ​ശ​യെ​ക്കു​റിച്ച്‌ നിങ്ങൾക്ക്‌ എന്തു തോന്നു​ന്നു?

13 വിശ്വസ്‌ത​രായ ആ സ്‌ത്രീ​പു​രു​ഷ​ന്മാർക്ക്‌ നിങ്ങ​ളോ​ടും ഒരുപാട്‌ ചോദ്യ​ങ്ങൾ ചോദി​ക്കാ​നു​ണ്ടാ​കും. അന്ത്യകാ​ല​ത്തി​ന്റെ ആവേ​ശോ​ജ്ജ്വ​ല​മായ പരിസ​മാപ്‌തി​യെ​ക്കു​റിച്ച്‌ വിവരി​ക്കാൻ നിങ്ങൾക്ക്‌ എന്ത്‌ ഉത്സാഹ​മാ​യി​രി​ക്കും! വിശേ​ഷി​ച്ചും, ആ പ്രയാ​സ​സ​മ​യത്ത്‌ യഹോവ തന്റെ ജനത്തെ അനു​ഗ്ര​ഹി​ച്ച​തി​നെ​ക്കു​റി​ച്ചു പറയാൻ! വാഗ്‌ദാ​ന​ങ്ങ​ളെ​ല്ലാം ഒന്നൊ​ഴി​യാ​തെ യഹോവ സഫലമാ​ക്കി​യെന്ന്‌ അറിയു​മ്പോൾ അവർക്ക്‌ എന്തൊരു സന്തോ​ഷ​മാ​യി​രി​ക്കും! പുതിയ ഭൂമി​യിൽ നമുക്ക്‌ ഈ ദൈവ​ദാ​സ​രെ​ക്കു​റിച്ച്‌ സങ്കല്‌പങ്ങൾ നെയ്‌തു​കൂ​ട്ടേണ്ട കാര്യ​മില്ല. പറുദീ​സ​യിൽ അവർ നമ്മോ​ടൊ​പ്പം ഉണ്ടായി​രി​ക്കു​മ​ല്ലോ! നമ്മോ​ടൊ​പ്പം ജീവി​ക്കാ​നു​ള്ള​വ​രായ ആ വിശ്വസ്‌തരെ ഇപ്പോൾത്തന്നെ നമ്മി​ലൊ​രാ​ളാ​യി കൂടെ കൂട്ടുക. ഇനിയ​ങ്ങോ​ട്ടും അവരുടെ വിശ്വാ​സം അനുക​രി​ക്കുക. അങ്ങനെ അവരും നിങ്ങളും ഉറ്റമി​ത്ര​ങ്ങ​ളാ​യി സന്തോ​ഷ​ത്തോ​ടെ എക്കാല​വും യഹോ​വയെ സേവി​ക്കാൻ ഇടവരട്ടെ!

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക