വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w14 4/1 പേ. 3
  • മരണം എന്ന വിഷമുള്ള്‌!

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • മരണം എന്ന വിഷമുള്ള്‌!
  • 2014 വീക്ഷാഗോപുരം
  • സമാനമായ വിവരം
  • “അവസാനത്തെ ശത്രു” തോൽപ്പിക്കപ്പെടും!
    വീക്ഷാഗോപുരം—1993
  • “മരണം നീങ്ങി ജയം വന്നിരിക്കുന്നു”
    2005 വീക്ഷാഗോപുരം
  • മരണത്തെക്കുറിച്ചുള്ള നിങ്ങളുടെ വീക്ഷണം എന്താണ്‌?
    2002 വീക്ഷാഗോപുരം
  • മരണം ഇത്ര ഭയജനകമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?
    ഉണരുക!—2007
കൂടുതൽ കാണുക
2014 വീക്ഷാഗോപുരം
w14 4/1 പേ. 3
റോഡപകടത്തിൽ ഒരു കാൽനടക്കാരൻ കൊല്ലപ്പെട്ടതിന്റെ രംഗം

മുഖ്യ​ലേ​ഖ​നം | മരണം—എല്ലാറ്റി​ന്റെ​യും അവ​സാന​മോ?

മരണം എന്ന വി​ഷമുള്ള്‌!

മരണം എന്നത്‌ ഒട്ടും സു​ഖകര​മായ ഒരു വിഷയമല്ല. അ​തേക്കു​റിച്ചു സം​സാരി​ക്കാൻ മി​ക്കവ​രും ആഗ്ര​ഹിക്കു​ന്നില്ല. എന്നാൽ ഇന്ന​ല്ലെ​ങ്കിൽ നാളെ നമ്മളും ഈ യാഥാർഥ്യത്തിന്‌ ഇര​യാ​യേക്കാം. മരണം എന്ന വി​ഷമുള്ള്‌ വരുത്തുന്ന മു​റിവാ​കട്ടെ അങ്ങേയറ്റം ആഴ​മുള്ള​തും വേദ​നാക​രവും ആണ്‌.

മാതാ​പി​താ​ക്ക​ളു​ടെ​യോ ഇണ​യു​ടെയോ മക്ക​ളു​ടെയോ വേർപാ​ടുമാ​യി പൂർണമാ​യി പൊ​രുത്ത​പ്പെടുന്ന​തിന്‌ നമ്മെ മുന്നമേ ഒരുക്കാൻ യാ​തൊ​ന്നി​നുമാ​കില്ല. അത്ത​രമൊ​രു ദുരന്തം ആഞ്ഞ​ടിക്കു​ന്നത്‌ അപ്ര​തീക്ഷി​തമായി​ട്ടോ അല്ലെങ്കിൽ നീ​ണ്ടകാ​ലം നമ്മെ വേ​ട്ടയാ​ടിയ ശേഷമോ ആയി​രി​ക്കാം. സാ​ഹച​ര്യം ഏതാ​യിരു​ന്നാ​ലും മരണം വരുത്തുന്ന വേദന ഒഴി​ച്ചു​കൂ​ടാനാ​വാത്ത ഒന്നാണ്‌. ഒടുവിൽ അതു നമ്മെ തകർത്തു കള​ഞ്ഞേ​ക്കാം.

ഒരു റോ​ഡപക​ടത്തിൽ തന്റെ പി​താവി​നെ നഷ്ടപ്പെട്ട ആന്റോ​ണി​യോ ഇങ്ങനെ വിശ​ദീക​രിക്കു​ന്നു: “ആ​രെങ്കി​ലും നി​ങ്ങളു​ടെ വീടു മു​ദ്ര​വെച്ച്‌ അതിന്റെ താക്കോൽ എടു​ത്തു​കൊണ്ടു പോ​കുന്ന​തു​പോ​ലെയുള്ള ഒര​നു​ഭവമാ​യി​രുന്നു അത്‌. പിന്നെ എത്ര ആഗ്ര​ഹിച്ചാ​ലും, ഒരു നി​മി​ഷത്തേ​ക്കെങ്കി​ലും ആ വീട്ടിൽ നിങ്ങൾക്കു തിരിച്ചു കയ​റാനാ​കില്ല. പിന്നീട്‌ ഓർമകൾ മാത്രം ബാ​ക്കിയാ​കും. ഇ​പ്പോ​ഴത്തെ അവസ്ഥ അതാണ്‌. അത്‌ എത്ര അന്യാ​യ​മാ​ണെന്നു വി​ചാരി​ച്ചു നി​ഷേധി​ക്കാൻ ശ്ര​മിച്ചാ​ലും നിങ്ങൾക്കു യാ​തൊ​ന്നും ചെ​യ്യാനാ​കില്ല.”

സമാന​മാ​യ ഒരു വേർപാട്‌ അനു​ഭവിച്ച്‌ 47-ാം വയസ്സിൽ വിധ​വയാ​യിത്തീർന്ന ഡൊ​റോ​ത്തി, മന​സ്സി​ലുള്ള ചില ചോ​ദ്യ​ങ്ങൾക്ക്‌ ഉത്തരം കണ്ടെത്താൻ തീരു​മാ​നിച്ചു. ഒരു സൺഡേ-സ്‌കൂൾ അധ്യാ​പിക​യായി​രുന്ന അവൾക്ക്‌ മര​ണത്തോ​ടെ എല്ലാം അവസാ​നി​ക്കു​മെന്ന്‌ ഒരി​ക്ക​ലും തോ​ന്നിയി​ട്ടില്ല. എന്നാൽ അവൾക്ക്‌ അതിന്റെ കാരണം വ്യക്ത​മല്ലാ​യിരു​ന്നു. അതു​കൊണ്ട്‌ തന്റെ ആംഗ്ലിക്കൻ മത​ശു​ശ്രൂ​ഷക​നോട്‌ അവൾ ഇങ്ങനെ ചോ​ദി​ച്ചു: “മരി​ക്കു​മ്പോൾ നമുക്ക്‌ എന്താണ്‌ സംഭ​വിക്കു​ന്നത്‌?” “യഥാർഥ​ത്തിൽ ആർക്കും അത്‌ അറിയില്ല, നാം അത്‌ കാ​ത്തിരു​ന്നു കാ​ണേ​ണ്ടിയി​രി​ക്കുന്നു” എന്നാ​യി​രുന്നു അദ്ദേഹ​ത്തി​ന്റെ മറുപടി.

കേവലം ‘കാ​ത്തിരു​ന്നു കാണേണ്ട’ ഒരു ദുര​വസ്ഥയി​ലാ​ണോ നാം? അതോ മര​ണത്തോ​ടെ എല്ലാം അവസാ​നി​ക്കു​മോ എന്ന്‌ അറിയാൻ നമുക്ക്‌ എ​ന്തെങ്കി​ലും മാർഗമു​ണ്ടോ? (w14-E 01/01)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക