ഉള്ളടക്കം
2014 ജനുവരി 15
© 2014 Watch Tower Bible and Tract Society of Pennsylvania.
അധ്യയനപ്പതിപ്പ്
2014 മാർച്ച് 3-9
നിത്യതയുടെ രാജാവായ യഹോവയെ ആരാധിപ്പിൻ!
പേജ് 7 • ഗീതങ്ങൾ: 106, 46
2014 മാർച്ച് 10-16
ദൈവരാജ്യഭരണം 100 വർഷം പിന്നിടുമ്പോൾ. . .
പേജ് 12 • ഗീതങ്ങൾ: 97, 101
2014 മാർച്ച് 17-23
യുവപ്രായത്തിൽ ജ്ഞാനപൂർവം തിരഞ്ഞെടുപ്പുകൾ നടത്തുക
പേജ് 17 • ഗീതങ്ങൾ: 41, 89
2014 മാർച്ച് 24-30
ദുർദിവസങ്ങൾ വരുംമുമ്പേ യഹോവയെ സേവിക്കുക
പേജ് 22 • ഗീതങ്ങൾ: 54, 17
2014 മാർച്ച് 31–2014 ഏപ്രിൽ 6
“നിന്റെ രാജ്യം വരേണമേ”ഇനിയെത്ര നാൾ?
പേജ് 27 • ഗീതങ്ങൾ: 108, 30
അധ്യയനലേഖനങ്ങൾ
▪ നിത്യതയുടെ രാജാവായ യഹോവയെ ആരാധിപ്പിൻ!
എക്കാലവും യഹോവതന്നെയായിരുന്നു രാജാവ് എന്ന് ഈ ലേഖനം സ്പഷ്ടമാക്കുന്നു. സ്വർഗത്തിലും ഭൂമിയിലുമുള്ള തന്റെ സൃഷ്ടികളുടെമേൽ അവൻ രാജ്യാധികാരം പ്രയോഗിച്ചിരിക്കുന്നത് എങ്ങനെയെന്ന് ഇത് വെളിപ്പെടുത്തുന്നു. കൂടാതെ, നിത്യതയുടെ രാജാവായ യഹോവയെ ആരാധിക്കാൻ മുന്നോട്ടുവന്ന മുൻകാലദൈവദാസരുടെ മാതൃകകൾ പിൻപറ്റാനും അത് നമ്മെ പ്രോത്സാഹിപ്പിക്കുന്നു.
▪ ദൈവരാജ്യഭരണം 100 വർഷം പിന്നിടുമ്പോൾ. . .
മിശിഹൈകരാജ്യം ആദ്യത്തെ 100 വർഷംകൊണ്ട് കൈവരിച്ചിരിക്കുന്ന ഭരണനേട്ടങ്ങളോടുള്ള നമ്മുടെ വിലമതിപ്പ് ഈ ലേഖനം വർധിപ്പിക്കും. കൂടാതെ, രാജ്യത്തിന്റെ ഒരു വിശ്വസ്തപ്രജയായിരിക്കാൻ അത് നമ്മെ ഓരോരുത്തരെയും പ്രോത്സാഹിപ്പിക്കുകയും 2014-ലെ വാർഷികവാക്യത്തിന്റെ പൂർണമായ അർഥം അവധാനപൂർവം ധ്യാനിക്കാൻ നമുക്ക് അവസരമേകുകയും ചെയ്യും.
▪ യുവപ്രായത്തിൽ ജ്ഞാനപൂർവം തിരഞ്ഞെടുപ്പുകൾ നടത്തുക
▪ ദുർദിവസങ്ങൾ വരുംമുമ്പേ യഹോവയെ സേവിക്കുക
എന്റെ ജീവിതംകൊണ്ട് ഞാൻ എന്തു ചെയ്യും? യഹോവയ്ക്ക് സമർപ്പിച്ചിരിക്കുന്ന ഏതൊരു വ്യക്തിയും സ്വയം ചോദിക്കേണ്ട ജീവത്പ്രധാനമായ ചോദ്യമാണ് ഇത്. ദൈവത്തെ പൂർണമായി സേവിക്കാൻ യുവജനങ്ങളെ സഹായിക്കുന്ന തത്വങ്ങളും പ്രായമേറിയ ക്രിസ്ത്യാനികൾക്ക് തങ്ങളുടെ ശുശ്രൂഷ വികസിപ്പിക്കാനുള്ള അവസരങ്ങളും ഈ ലേഖനങ്ങൾ ചർച്ചചെയ്യുന്നു.
▪ “നിന്റെ രാജ്യം വരേണമേ”—ഇനിയെത്ര നാൾ?
ലോകാവസ്ഥകൾ നിമിത്തമോ സ്വന്തം താത്പര്യങ്ങൾക്കു പിന്നാലെ പരക്കംപായുന്നതു നിമിത്തമോ അനേകം ആളുകൾക്ക് ഇന്ന് ശ്രദ്ധ പതറിയിരിക്കുന്നു. ദൈവരാജ്യം എത്രയും പെട്ടെന്ന് ഈ ദുഷ്ടവ്യവസ്ഥിതിക്ക് അറുതിവരുത്തുമെന്ന് ക്രിസ്ത്യാനികളെ ബോധ്യപ്പെടുത്തുന്ന മൂന്നു തെളിവുകൾ ഈ ലേഖനം അവലോകനം ചെയ്യുന്നു.
പുറന്താൾ: ലിവീവ് നഗരത്തിൽ വിദേശരാജ്യങ്ങളിൽനിന്നുള്ള സർവകലാശാലാവിദ്യാർഥികളോട് സാക്ഷീകരിക്കുന്നു
യുക്രയിൻ
ജനസംഖ്യ
4,55,61,000
പ്രസാധകർ
1,50,887
ഉക്രേനിയൻ, ഹംഗേറിയൻ, റഷ്യൻ, റഷ്യൻ ആംഗ്യഭാഷ, റൊമാനിയൻ എന്നിവ ഉൾപ്പെടെ 15 ഭാഷകളിലുളള 1,737 സഭകളും 373 കൂട്ടങ്ങളും