ഉള്ളടക്കം
2014 ഒക്ടോബർ 15
© 2014 Watch Tower Bible and Tract Society of Pennsylvania
അധ്യയനപ്പതിപ്പ്
2014 ഡിസംബർ 1-7
ദൈവരാജ്യത്തിൽ അചഞ്ചലമായ വിശ്വാസമുണ്ടായിരിക്കുക
പേജ് 7 • ഗീതങ്ങൾ: 108, 129
2014 ഡിസംബർ 8-14
നിങ്ങൾ ‘ഒരു പുരോഹിതരാജത്വം’ ആകും
പേജ് 13 • ഗീതങ്ങൾ: 98, 102
2014 ഡിസംബർ 15-21
യഹോവയോടൊപ്പം വേല ചെയ്യാനുള്ള നിങ്ങളുടെ പദവി മുറുകെപ്പിടിച്ചുകൊൾക!
പേജ് 23 • ഗീതങ്ങൾ: 120, 44
2014 ഡിസംബർ 22-28
“ഉന്നതങ്ങളിലുള്ളവയിൽത്തന്നെ മനസ്സുറപ്പിക്കുവിൻ”
പേജ് 28 • ഗീതങ്ങൾ: 70, 57
അധ്യയനലേഖനങ്ങൾ
▪ ദൈവരാജ്യത്തിൽ അചഞ്ചലമായ വിശ്വാസമുണ്ടായിരിക്കുക
▪ നിങ്ങൾ ‘ഒരു പുരോഹിതരാജത്വം’ ആകും
ഭൂമിയെയും മനുഷ്യവർഗത്തെയും കുറിച്ചുള്ള തന്റെ ഉദ്ദേശ്യം യഹോവ നിവർത്തിക്കുന്നത് മിശിഹൈകരാജ്യത്തിലൂടെയാണ്. ആ സ്വർഗീയഭരണകൂടത്തോടു ബന്ധപ്പെട്ട് ബൈബിളിൽ പരാമർശിച്ചിരിക്കുന്ന ചില ഉടമ്പടികളെക്കുറിച്ച് ചർച്ച ചെയ്യവെ, ദൈവരാജ്യത്തിൽ അചഞ്ചലമായ വിശ്വാസമർപ്പിക്കാൻ നമുക്ക് എന്തുകൊണ്ട് കഴിയും എന്നു കാണുക.
▪ യഹോവയോടൊപ്പം വേല ചെയ്യാനുള്ള നിങ്ങളുടെ പദവി മുറുകെപ്പിടിച്ചുകൊൾക!
യഹോവയോടൊപ്പം വേല ചെയ്ത പുരാതന കാലത്തെയും ആധുനിക കാലത്തെയും ആളുകളെക്കുറിച്ച് ഈ ലേഖനം പരിചിന്തിക്കും. യഹോവയോടൊപ്പം വേല ചെയ്യുക എന്ന വിലതീരാത്ത പദവിയോടുള്ള നമ്മുടെ വിലമതിപ്പ് അത് ആഴമുള്ളതാക്കും.
▪ “ഉന്നതങ്ങളിലുള്ളവയിൽത്തന്നെ മനസ്സുറപ്പിക്കുവിൻ”
ഈ അന്ത്യനാളുകളിൽ നമ്മുടെ വിശ്വാസത്തിന് അനേകം വെല്ലുവിളികളുണ്ട്. സമാനമായ വെല്ലുവിളികൾ നേരിട്ട അബ്രാഹാമിനെയും മോശയെയും പോലെയുള്ള പുരാതനകാലത്തെ വിശ്വസ്തരായ മനുഷ്യരിൽനിന്ന് നമുക്ക് എന്തു പഠിക്കാൻ കഴിയും? യഹോവയാം ദൈവത്തിലും അവന്റെ രാജ്യത്തിലും മനസ്സുറപ്പിക്കാൻ പ്രോത്സാഹിപ്പിക്കുന്ന ഈ ലേഖനം സഹിച്ചുനിൽക്കാൻ നമ്മെ സഹായിക്കും.
പുറന്താൾ: തെക്കുകിഴക്കൻ കെനിയയിലെ റ്റെയ്റ്റ ജില്ലയിലുള്ള റ്റൗസാ നഗരത്തിലെ പ്രധാനപാതയിൽ എംബലോലോ കുന്നുകൾക്ക് അടുത്തായി രണ്ടു സഹോദരിമാർ വഴിയാത്രക്കാരിയോടു സാക്ഷീകരിക്കുന്നു
കെനിയ
ജനസംഖ്യ
4,42,50,000
പ്രസാധകർ
26,060
അധ്യയനങ്ങൾ
43,034
2013-ലെ സ്മാരകഹാജർ
60,166