ആമുഖം
നിങ്ങളുടെ അഭിപ്രായം എന്താണ്?
ബൈബിൾ കാലഹരണപ്പെട്ടതാണോ? അല്ലെങ്കിൽ അതിന് ഇന്നും മൂല്യമുണ്ടോ? അതെക്കുറിച്ച് ബൈബിൾതന്നെ ഇങ്ങനെ പറയുന്നു: “തിരുവെഴുത്തുകൾ മുഴുവൻ ദൈവപ്രചോദിതമായി എഴുതിയതാണ്.” —2 തിമൊഥെയൊസ് 3:16, 17.
ബൈബിളിലെ നിർദേശങ്ങൾ പ്രവർത്തിപഥത്തിൽ കൊണ്ടുവരാൻ കഴിയുമെന്നതിന്റെ ഉദാഹരണങ്ങളും ബൈബിൾവായനയിൽനിന്ന് പരമാവധി പ്രയോജനം നേടാൻ സഹായിക്കുന്ന നിർദേശങ്ങളും വീക്ഷാഗോപുരത്തിന്റെ ഈ പതിപ്പ് വിശേഷവത്കരിക്കുന്നു.