ഉള്ളടക്കം
3 ആത്മാർപ്പണത്തിന്റെ മാതൃകകൾ—തുർക്കി
ആഴ്ച: 2017 ആഗസ്റ്റ് 28–2017 സെപ്റ്റംബർ 3
നമ്മുടെ വസ്തുവകകൾ ഉപയോഗിച്ച് എങ്ങനെ സ്വർഗത്തിൽ ‘സ്നേഹിതരെ നേടാനാകുമെന്ന്’ ഈ ലേഖനം പറയുന്നു. (ലൂക്കോ. 16:9) ഇന്നത്തെ അത്യാഗ്രഹം നിറഞ്ഞ വാണിജ്യലോകത്തിന്റെ അടിമകളാകുന്നത് എങ്ങനെ ഒഴിവാക്കാമെന്നും കഴിവിന്റെ പരമാവധി യഹോവയെ സേവിക്കാൻ എങ്ങനെ കഴിയുമെന്നും ഈ ലേഖനം വിശദീകരിക്കുന്നു.
ആഴ്ച: 2017 സെപ്റ്റംബർ 4-10
12 “കരയുന്നവരുടെകൂടെ കരയുക”
പ്രിയപ്പെട്ട ഒരാൾ മരിക്കുമ്പോഴുണ്ടാകുന്ന വേദനയിൽ പിടിച്ചുനിൽക്കാൻ ഒരു ക്രിസ്ത്യാനിക്ക് എങ്ങനെ കഴിയും? യഹോവ യേശുക്രിസ്തുവിലൂടെയും തിരുവെഴുത്തുകളിലൂടെയും ക്രിസ്തീയസഭയിലൂടെയും ആവശ്യമായ ആശ്വാസം തരുന്നു. ഇത്തരമൊരു സാഹചര്യത്തിൽ നമുക്ക് എങ്ങനെ ആശ്വാസം നേടാമെന്നും ഇതേ സാഹചര്യത്തിലായിരിക്കുന്ന മറ്റുള്ളവരെ എങ്ങനെ ആശ്വസിപ്പിക്കാമെന്നും ഈ ലേഖനത്തിലുണ്ട്.
ആഴ്ച: 2017 സെപ്റ്റംബർ 11-17
17 “യാഹിനെ സ്തുതിപ്പിൻ!”എന്തുകൊണ്ട്?
യഹോവയെ സ്തുതിക്കാൻ സങ്കീർത്തനം 147 പല തവണ ദൈവജനത്തെ പ്രോത്സാഹിപ്പിക്കുന്നു. ദൈവം ഇത്രമാത്രം സ്തുതിക്കു യോഗ്യനാണെന്നു സങ്കീർത്തനക്കാരനു തോന്നിയത് എന്തുകൊണ്ട്? നമ്മുടെ ദൈവത്തെ സ്തുതിക്കാൻ നമുക്കും അതുപോലൊരു ആഗ്രഹം തോന്നേണ്ടതിന്റെ കാരണങ്ങൾ ഈ ലേഖനത്തിൽ വിശദീകരിക്കുന്നു.
ആഴ്ച: 2017 സെപ്റ്റംബർ 18-24
22 ദൈവം നിങ്ങളുടെ പദ്ധതികൾ വിജയിപ്പിക്കട്ടെ
ചെറുപ്പക്കാരായ പല സഹോദരീസഹോദരന്മാരും ഉത്സാഹത്തോടെ മുഴുസമയസേവനത്തിലേക്കു കാലെടുത്തുവെക്കുന്നു. നിങ്ങൾക്കും അതിന് ആഗ്രഹം തോന്നുന്നുണ്ടോ? എങ്കിൽ നിങ്ങൾക്ക് ഉപകാരപ്പെടുന്ന ചില നിർദേശങ്ങൾ ഈ ലേഖനത്തി ലുണ്ട്. സന്തോഷം നിറഞ്ഞ വിജയകരമായ ഒരു ഭാവി ആസൂത്രണം ചെയ്യാൻ ആ തിരുവെഴുത്തുപദേശങ്ങൾ നിങ്ങളെ സഹായിക്കും.