വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w17 ജൂലൈ പേ. 22-26
  • ദൈവം നിങ്ങളുടെ പദ്ധതികൾ വിജയിപ്പിക്കട്ടെ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ദൈവം നിങ്ങളുടെ പദ്ധതികൾ വിജയിപ്പിക്കട്ടെ
  • വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2017
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • നിങ്ങൾക്കു സന്തോഷം തരുന്ന പദ്ധതികൾ
  • ശിഷ്യ​രാ​ക്കൽവേല—അതി​നെ​ക്കാൾ മികച്ച​തൊ​ന്നി​ല്ല
  • നിങ്ങളു​ടെ പദ്ധതികൾ തുറന്നി​ടുന്ന വാതി​ലു​കൾ
  • നിങ്ങളു​ടെ പദ്ധതികൾ എന്തൊ​ക്കെ​യാണ്‌?
  • മുഴുസമയ സേവനത്തിന്റെ സന്തോഷങ്ങൾ
    നമ്മുടെ രാജ്യ ശുശ്രൂഷ—2002
  • യുവജനങ്ങളേ —നിങ്ങൾ ജീവിതം എങ്ങനെ വിനിയോഗിക്കും?
    യുവജനങ്ങളേ—നിങ്ങൾ ജീവിതം എങ്ങനെ വിനിയോഗിക്കും?
  • മുഴുസമയസേവകരെ ഓർക്കുക
    2014 വീക്ഷാഗോപുരം
  • പയനിയർ സേവനം—അതു നിങ്ങൾക്കുള്ളതോ?
    നമ്മുടെ രാജ്യ ശുശ്രൂഷ—1998
കൂടുതൽ കാണുക
വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2017
w17 ജൂലൈ പേ. 22-26
ഒരു കൈയിൽ മുഴുസമയസേവനത്തിനുള്ള അപേക്ഷാഫാറവും മറുകൈയിൽ സർവകലാശാലാവിദ്യാഭ്യാസത്തെക്കുറിച്ചുള്ള ലഘുലേഖയും ആയി നിൽക്കുന്ന ഒരു യുവസഹോദരൻ

ദൈവം നിങ്ങളു​ടെ പദ്ധതികൾ വിജയി​പ്പി​ക്ക​ട്ടെ

“യഹോ​വ​യിൽ അത്യധി​കം ആനന്ദിക്കൂ! ദൈവം നിന്റെ ഹൃദയാ​ഭി​ലാ​ഷങ്ങൾ സാധി​ച്ചു​ത​രും.”—സങ്കീ. 37:4.

ഗീതങ്ങൾ: 135, 81

നിങ്ങൾക്ക്‌ എന്തു തോന്നു​ന്നു?

  • ഏതെല്ലാം പദ്ധതികൾ നിങ്ങളു​ടെ ഭാവി സന്തോ​ഷ​മു​ള്ള​താ​ക്കും?

  • മുഴു​സ​മ​യ​സേ​വനം ഒരു ചെറുപ്പക്കാരനെ എന്തെല്ലാം പഠിപ്പി​ക്കും?

  • മുൻനി​ര​സേ​വനം മറ്റ്‌ ഏതെല്ലാം വാതി​ലു​കൾ തുറന്നു​ത​ന്നേ​ക്കാം?

1. ഭാവി​യെ​ക്കു​റിച്ച്‌ ചെറു​പ്പ​ക്കാർക്ക്‌ എന്തു തീരു​മാ​ന​മെ​ടു​ക്കേ​ണ്ടി​വ​രും, പക്ഷേ അതെക്കു​റിച്ച്‌ അമിത​മാ​യി ഉത്‌ക​ണ്‌ഠ​പ്പെ​ടേ​ണ്ട​തി​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.)

ചെറു​പ്പ​ക്കാ​രേ, എവി​ടേ​ക്കാ​ണു പോ​കേ​ണ്ട​തെന്നു തീരു​മാ​നി​ക്കാ​തെ ആരെങ്കി​ലും ഒരു യാത്ര​യ്‌ക്ക്‌ ഇറങ്ങി​പ്പു​റ​പ്പെ​ടു​മോ? ജീവിതം ഒരു യാത്ര​പോ​ലെ​യാണ്‌. ആ യാത്ര​യു​ടെ ലക്ഷ്യസ്ഥാ​നം തീരു​മാ​നി​ക്കേ​ണ്ടതു നിങ്ങളു​ടെ ചെറു​പ്പ​കാ​ല​ത്താണ്‌. എന്നാൽ പലപ്പോ​ഴും ഭാവി​കാ​ര്യ​ങ്ങൾ തീരു​മാ​നി​ക്കു​ന്നത്‌ അത്ര എളുപ്പ​മാ​യി​രി​ക്കില്ല. ഹീതർ എന്ന പെൺകു​ട്ടി പറയുന്നു: “ഇനിയുള്ള ജീവിതം എങ്ങനെ​യാണ്‌ ഉപയോ​ഗി​ക്കേ​ണ്ട​തെന്നു നമ്മൾത്തന്നെ തീരു​മാ​നി​ക്കേണ്ട സമയം വരും, ആകെപ്പാ​ടെ​യൊ​രു പേടി തോന്നും.” പക്ഷേ പേടി​ക്കേണ്ടാ. യഹോവ പറയു​ന്നത്‌ ഇതാണ്‌: “ഭയപ്പെ​ടേണ്ടാ, ഞാനല്ലേ നിന്റെ ദൈവം! ഞാൻ നിന്നെ ശക്തീക​രി​ക്കും, നിന്നെ സഹായി​ക്കും.”—യശ. 41:10.

2. നിങ്ങൾക്കു സന്തോ​ഷ​മുള്ള ഒരു ഭാവി​യു​ണ്ടാ​യി​രി​ക്കാ​നാണ്‌ യഹോവ ആഗ്രഹി​ക്കു​ന്ന​തെന്ന്‌ എങ്ങനെ അറിയാം?

2 നിങ്ങൾ നല്ലവണ്ണം ചിന്തിച്ച്‌ ഭാവി​പ​ദ്ധ​തി​കൾ തയ്യാറാ​ക്കാ​നാണ്‌ യഹോവ ആഗ്രഹി​ക്കു​ന്നത്‌. (സഭാ. 12:1; മത്താ. 6:20) നിങ്ങളു​ടെ സന്തോ​ഷ​മാണ്‌ യഹോ​വ​യു​ടെ മനസ്സിൽ. നമുക്കു ചുറ്റു​മുള്ള നയനമ​നോ​ഹ​ര​മായ കാഴ്‌ച​ക​ളും കാതിന്‌ ഇമ്പമേ​കുന്ന ശബ്ദങ്ങളും നാവിനു വിരു​ന്നൊ​രു​ക്കുന്ന രുചി​ക​ളും എല്ലാം അതിനു തെളി​വാണ്‌. മറ്റു പല വിധങ്ങ​ളിൽ നമ്മളെ പരിപാ​ലി​ക്കുന്ന യഹോവ ഏറ്റവും നല്ല ജീവി​ത​രീ​തി നമ്മളെ പഠിപ്പി​ക്കു​ക​യും ചെയ്യുന്നു. എന്നാൽ, തന്റെ ഉപദേശം തള്ളിക്ക​ള​യു​ന്ന​വ​രോട്‌ യഹോവ ഇങ്ങനെ പറയുന്നു: “എനിക്ക്‌ ഇഷ്ടമി​ല്ലാത്ത കാര്യങ്ങൾ നിങ്ങൾ തിര​ഞ്ഞെ​ടു​ത്തു. . . . എന്റെ ദാസന്മാർ സന്തോ​ഷി​ക്കും, നിങ്ങൾ അപമാ​നി​ത​രാ​കും. എന്റെ ദാസന്മാർ ഹൃദയാ​ന​ന്ദ​ത്താൽ സന്തോ​ഷി​ച്ചാർക്കും.” (യശ. 65:12-14) ദൈവ​ജനം ജീവി​ത​ത്തിൽ നല്ല തിര​ഞ്ഞെ​ടു​പ്പു​കൾ നടത്തു​മ്പോൾ യഹോ​വ​യ്‌ക്കാണ്‌ അതിന്റെ ബഹുമതി.—സുഭാ. 27:11.

നിങ്ങൾക്കു സന്തോഷം തരുന്ന പദ്ധതികൾ

3. നമ്മൾ ജീവിതം എങ്ങനെ ആസൂ​ത്രണം ചെയ്യാ​നാണ്‌ യഹോവ ആഗ്രഹി​ക്കു​ന്നത്‌?

3 നമ്മൾ ജീവിതം എങ്ങനെ ആസൂ​ത്രണം ചെയ്യാ​നാണ്‌ യഹോവ ആഗ്രഹി​ക്കു​ന്നത്‌? ഒരു കാര്യം ഓർക്കുക: സന്തോഷം ലഭിക്ക​ണ​മെ​ങ്കിൽ നമ്മൾ യഹോ​വയെ അറിയു​ക​യും വിശ്വ​സ്‌ത​മാ​യി യഹോ​വയെ സേവി​ക്കു​ക​യും വേണം. കാരണം ആ വിധത്തി​ലാണ്‌ യഹോവ മനുഷ്യ​രെ സൃഷ്ടി​ച്ചി​രി​ക്കു​ന്നത്‌. (സങ്കീ. 128:1; മത്താ. 5:3) പക്ഷേ മൃഗങ്ങൾ അങ്ങനെയല്ല. വിശപ്പും ദാഹവും അകറ്റുക, കുഞ്ഞു​ങ്ങൾക്കു ജന്മം കൊടു​ക്കുക ഇതി​ലൊ​തു​ങ്ങു​ന്നു അവയുടെ ജീവിതം. എന്നാൽ നിങ്ങൾ ഇത്തരം കാര്യ​ങ്ങൾകൊണ്ട്‌ തൃപ്‌തി​യ​ട​യാ​നല്ല യഹോവ ആഗ്രഹി​ക്കു​ന്നത്‌. നിങ്ങളു​ടെ ജീവി​ത​ത്തിൽ വെക്കാ​വുന്ന മറ്റു ചില ലക്ഷ്യങ്ങ​ളു​മുണ്ട്‌. നിങ്ങൾ ആ ലക്ഷ്യങ്ങൾക്കു ചേർച്ച​യിൽ ജീവിതം ആസൂ​ത്രണം ചെയ്യണ​മെ​ന്നും അങ്ങനെ സന്തോ​ഷ​ത്തോ​ടെ ജീവി​ക്ക​ണ​മെ​ന്നും ആണ്‌ ദൈവം ആഗ്രഹി​ക്കു​ന്നത്‌. നിങ്ങളെ സൃഷ്ടിച്ച ‘സ്‌നേ​ഹ​ത്തി​ന്റെ ദൈവം,’ ‘സന്തോ​ഷ​മുള്ള ദൈവ​വു​മാണ്‌.’ ‘സ്വന്തം ഛായയി​ലാ​ണു’ ദൈവം മനുഷ്യ​രെ ഉണ്ടാക്കി​യി​രി​ക്കു​ന്നത്‌. (2 കൊരി. 13:11; 1 തിമൊ. 1:11; ഉൽപ. 1:27) സ്‌നേ​ഹ​മുള്ള ആ ദൈവത്തെ അനുക​രി​ക്കു​ന്നെ​ങ്കിൽ നിങ്ങൾക്കും സന്തോഷം കിട്ടും. “വാങ്ങു​ന്ന​തി​നെ​ക്കാൾ സന്തോഷം കൊടു​ക്കു​ന്ന​തി​ലാണ്‌” എന്നു തിരു​വെ​ഴു​ത്തു​കൾ പറയുന്നു. (പ്രവൃ. 20:35) സ്വന്തം ജീവി​ത​ത്തിൽ നിങ്ങൾ എപ്പോ​ഴെ​ങ്കി​ലും ഈ വസ്‌തുത അനുഭ​വി​ച്ച​റി​ഞ്ഞി​ട്ടു​ണ്ടോ? ഇതു മനുഷ്യ​ജീ​വി​ത​ത്തി​ലെ ഒരു അടിസ്ഥാ​ന​സ​ത്യ​മാണ്‌. അതു​കൊ​ണ്ടു​തന്നെ നിങ്ങൾ, ദൈവ​ത്തോ​ടും മറ്റുള്ള​വ​രോ​ടും ഉള്ള സ്‌നേ​ഹ​ത്തി​നു പ്രാധാ​ന്യം കൊടു​ക്കുന്ന ഭാവി​പ​ദ്ധ​തി​കൾ ആസൂ​ത്രണം ചെയ്യാ​നാണ്‌ യഹോവ ആഗ്രഹി​ക്കു​ന്നത്‌.—മത്തായി 22:36-39 വായി​ക്കുക.

4, 5. എന്താണു യേശു​വി​നെ സന്തുഷ്ട​നാ​ക്കി​യത്‌?

4 ചെറു​പ്പ​ക്കാ​രേ, നിങ്ങൾക്കുള്ള ഏറ്റവും മികച്ച മാതൃക യേശു​ക്രി​സ്‌തു​വാണ്‌. കുട്ടി​യാ​യി​രു​ന്ന​പ്പോൾ യേശു തീർച്ച​യാ​യും കളിക്കു​ക​യും രസിക്കു​ക​യും ഒക്കെ ചെയ്‌തി​ട്ടു​ണ്ടാ​കും. ദൈവ​വ​ചനം പറയു​ന്ന​തു​പോ​ലെ, ‘ചിരി​ക്കാ​നും തുള്ളി​ച്ചാ​ടാ​നും ഒരു സമയമുണ്ട്‌.’ (സഭാ. 3:4) എന്നാൽ ആ പ്രായ​ത്തിൽ യേശു തിരു​വെ​ഴു​ത്തു​ക​ളും പഠിച്ചു. അങ്ങനെ യഹോ​വ​യോ​ടു കൂടുതൽ അടുത്തു. 12 വയസ്സു​കാ​ര​നായ യേശു​വി​നു​ണ്ടാ​യി​രുന്ന ‘ഗ്രാഹ്യ​വും’ യേശു പറഞ്ഞ ‘ഉത്തരങ്ങ​ളും’ ദേവാ​ല​യ​ത്തി​ലെ ഉപദേ​ഷ്ടാ​ക്കളെ വിസ്‌മ​യി​പ്പി​ച്ചു​ക​ളഞ്ഞു.—ലൂക്കോ. 2:42, 46, 47.

5 മുതിർന്ന​പ്പോ​ഴും യേശു സന്തോ​ഷ​മു​ള്ള​വ​നാ​യി​രു​ന്നു. എന്താണു യേശു​വി​നെ സന്തുഷ്ട​നാ​ക്കി​യത്‌? താൻ ‘ദരി​ദ്ര​രോ​ടു സന്തോ​ഷ​വാർത്ത ഘോഷി​ക്കാ​നും അന്ധന്മാ​രോ​ടു കാഴ്‌ച കിട്ടു​മെന്നു പ്രഖ്യാ​പി​ക്കാ​നും’ ദൈവം ആഗ്രഹി​ക്കു​ന്നു​ണ്ടെന്നു യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു. (ലൂക്കോ. 4:18) ദൈവം ആവശ്യ​പ്പെ​ട്ടതു ചെയ്‌ത​തു​കൊ​ണ്ടാ​ണു യേശു​വി​നു സന്തോഷം തോന്നി​യത്‌. സങ്കീർത്തനം 40:8-ൽ പറയു​ന്ന​തു​പോ​ലെ “അങ്ങയുടെ ഇഷ്ടം ചെയ്യു​ന്ന​ത​ല്ലോ എന്റെ സന്തോഷം” എന്ന മനോ​ഭാ​വ​മാ​യി​രു​ന്നു യേശു​വി​ന്റേത്‌. സ്വർഗീ​യ​പി​താ​വി​നെ​ക്കു​റിച്ച്‌ ആളുകളെ പഠിപ്പി​ക്കാൻ യേശു​വിന്‌ ഇഷ്ടമാ​യി​രു​ന്നു. (ലൂക്കോസ്‌ 10:21 വായി​ക്കുക.) ഒരിക്കൽ സത്യാ​രാ​ധ​ന​യെ​ക്കു​റിച്ച്‌ ഒരു സ്‌ത്രീ​യെ പഠിപ്പി​ച്ച​തി​നു ശേഷം യേശു ശിഷ്യ​ന്മാ​രോ​ടു പറഞ്ഞു: “എന്നെ അയച്ച വ്യക്തി​യു​ടെ ഇഷ്ടം ചെയ്യു​ന്ന​തും അദ്ദേഹം ഏൽപ്പിച്ച ജോലി ചെയ്‌തു​തീർക്കു​ന്ന​തും ആണ്‌ എന്റെ ആഹാരം.” (യോഹ. 4:31-34) അതെ, ദൈവ​ത്തോ​ടും മറ്റുള്ള​വ​രോ​ടും ഉള്ള സ്‌നേ​ഹ​ത്തെ​പ്രതി ചെയ്‌ത കാര്യങ്ങൾ യേശു​വി​നു സന്തോഷം നൽകി. അങ്ങനെ ചെയ്യു​ന്നെ​ങ്കിൽ നിങ്ങളും സന്തുഷ്ട​രാ​യി​രി​ക്കും.

6. അനുഭ​വ​സ​മ്പ​ന്ന​രായ ക്രിസ്‌ത്യാ​നി​ക​ളോ​ടു നിങ്ങളു​ടെ ഭാവി​പ​ദ്ധ​തി​ക​ളെ​ക്കു​റിച്ച്‌ സംസാ​രി​ക്കു​ന്ന​തി​ന്റെ പ്രയോ​ജനം എന്താണ്‌?

6 ചെറു​പ്പ​കാ​ല​ത്തു​തന്നെ മുൻനി​ര​സേ​വനം തുടങ്ങിയ ധാരാളം പേരുണ്ട്‌. അതിന്റെ സന്തോ​ഷ​വും അവർ അനുഭ​വി​ച്ച​റി​ഞ്ഞ​താണ്‌. നിങ്ങളു​ടെ ഭാവി​പ​ദ്ധ​തി​ക​ളെ​ക്കു​റിച്ച്‌ അവരിൽ ചില​രോ​ടു സംസാ​രി​ച്ചു​കൂ​ടേ? “കൂടി​യാ​ലോ​ചി​ക്കാ​ത്ത​പ്പോൾ പദ്ധതികൾ തകരുന്നു; എന്നാൽ അനേകം ഉപദേ​ശ​ക​രു​ണ്ടെ​ങ്കിൽ വിജയം നേടാം.” (സുഭാ. 15:22) ജീവി​ത​ത്തി​ലു​ട​നീ​ളം നിങ്ങൾക്ക്‌ ഉപകാ​ര​പ്പെ​ടുന്ന പല കാര്യ​ങ്ങ​ളും മുഴു​സ​മ​യ​സേ​വനം നിങ്ങളെ പഠിപ്പി​ക്കു​മെന്നു അവർ നിങ്ങൾക്കു പറഞ്ഞു​ത​ന്നേ​ക്കാം. സ്വർഗ​ത്തി​ലാ​യി​രു​ന്ന​പ്പോൾ പിതാ​വിൽനിന്ന്‌ ധാരാളം കാര്യങ്ങൾ പഠിച്ച യേശു​വി​നെ ഭൂമി​യി​ലെ ശുശ്രൂ​ഷ​യും അനേകം കാര്യങ്ങൾ പഠിപ്പി​ച്ചു. ഉദാഹ​ര​ണ​ത്തിന്‌, സന്തോ​ഷ​വാർത്ത മറ്റുള്ള​വ​രു​ടെ ഹൃദയ​ങ്ങ​ളിൽ എത്തിക്കു​ന്ന​തി​ന്റെ സന്തോ​ഷ​വും പരി​ശോ​ധ​ന​ക​ളിൽ വിശ്വ​സ്‌ത​നാ​യി നിൽക്കു​ന്ന​തി​ന്റെ സന്തോ​ഷ​വും എന്താ​ണെന്നു യേശു മനസ്സി​ലാ​ക്കി. (യശയ്യ 50:4 വായി​ക്കുക; എബ്രാ. 5:8; 12:2) നമുക്ക്‌ ഇപ്പോൾ, മുഴു​സ​മ​യ​സേ​വ​ന​ത്തി​ന്റെ ചില മേഖല​ക​ളെ​ക്കു​റിച്ച്‌ നോക്കാം. അതിലൂ​ടെ നിങ്ങൾക്ക്‌ എങ്ങനെ സന്തോഷം ലഭിക്കു​മെ​ന്നും ചിന്തി​ക്കാം.

ശിഷ്യ​രാ​ക്കൽവേല—അതി​നെ​ക്കാൾ മികച്ച​തൊ​ന്നി​ല്ല

7. അനേകം ചെറു​പ്പ​ക്കാ​രും ശിഷ്യ​രാ​ക്കൽവേല ആസ്വദി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

7 യേശു പറഞ്ഞു: “നിങ്ങൾ പോയി . . . ആളുകളെ ശിഷ്യ​രാ​ക്കു​ക​യും . . . അവരെ പഠിപ്പി​ക്കു​ക​യും വേണം.” (മത്താ. 28:19, 20) ശിഷ്യ​രാ​ക്കൽവേല ജീവി​ത​വൃ​ത്തി​യാ​ക്കാൻ നിങ്ങൾക്കു പദ്ധതി​യു​ണ്ടോ? മറ്റൊ​ന്നി​നും അതി​നോ​ളം സംതൃ​പ്‌തി തരാനാ​കില്ല! അതു ദൈവത്തെ മഹത്ത്വ​പ്പെ​ടു​ത്തും. എന്നാൽ മറ്റു പല തൊഴി​ലു​ക​ളു​ടെ​യും കാര്യ​ത്തി​ലെ​ന്ന​പോ​ലെ, ഈ വേലയി​ലും വിദഗ്‌ധ​രാ​കാൻ സമയ​മെ​ടു​ക്കും. കൗമാ​ര​പ്രാ​യ​ത്തിൽ മുൻനി​ര​സേ​വനം ആരംഭിച്ച തിമൊ​ത്തി എന്ന സഹോ​ദരൻ അടുത്തി​ടെ ഇങ്ങനെ പറഞ്ഞു: “എനിക്ക്‌ യഹോ​വയെ മുഴു​സ​മയം സേവി​ക്കാൻ വളരെ ഇഷ്ടമാണ്‌. കാരണം അങ്ങനെ​യാ​ണു ഞാൻ യഹോ​വ​യോ​ടുള്ള സ്‌നേഹം തെളി​യി​ക്കു​ന്നത്‌. ആദ്യ​മൊ​ന്നും എനിക്ക്‌ ഒരു ബൈബിൾപ​ഠ​നം​പോ​ലും കിട്ടി​യില്ല. എന്നാൽ മറ്റൊരു പ്രദേ​ശ​ത്തേക്കു മാറി ഒരു മാസത്തി​നകം എനിക്കു പല ബൈബിൾപ​ഠ​ന​ങ്ങ​ളും കിട്ടി. ഒരു വിദ്യാർഥി മീറ്റി​ങ്ങു​കൾക്കു വരാനും തുടങ്ങി. പിന്നീട്‌ ഞാൻ ഏകാകി​ക​ളായ സഹോ​ദ​ര​ന്മാർക്കുള്ള ബൈബിൾസ്‌കൂ​ളിൽ പങ്കെടു​ത്തു.a രണ്ടു മാസത്തെ ആ കോഴ്‌സി​നു ശേഷം എനിക്കു മറ്റൊരു പ്രദേ​ശ​ത്തേക്കു നിയമനം ലഭിച്ചു. അവിടെ എനിക്കു നാലു ബൈബിൾപ​ഠ​നങ്ങൾ തുടങ്ങാൻ കഴിഞ്ഞി​രി​ക്കു​ന്നു. ആളുകളെ ബൈബിൾ പഠിപ്പി​ക്കാൻ എനിക്ക്‌ ഇഷ്ടമാണ്‌. കാരണം പരിശു​ദ്ധാ​ത്മാവ്‌ അവരിൽ വരുത്തുന്ന മാറ്റങ്ങൾ എനിക്കു നേരിട്ട്‌ കാണാൻ കഴിയു​ന്നു.”—1 തെസ്സ. 2:19.

8. ശിഷ്യ​രാ​ക്കൽവേ​ല​യിൽ കൂടു​ത​ലാ​യി ഉൾപ്പെ​ടാൻ ചില യുവ​ക്രി​സ്‌ത്യാ​നി​കൾ എന്തു ചെയ്‌തി​രി​ക്കു​ന്നു?

8 ചില യുവ​ക്രി​സ്‌ത്യാ​നി​കൾ മറ്റൊരു ഭാഷ പഠിച്ചി​രി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, വടക്കേ അമേരി​ക്ക​യി​ലുള്ള ജേക്കബ്‌ എഴുതു​ന്നു: “എനിക്ക്‌ ഏഴു വയസ്സു​ണ്ടാ​യി​രു​ന്ന​പ്പോൾ എന്റെകൂ​ടെ വിയറ്റ്‌നാം​കാ​രായ ധാരാളം കുട്ടികൾ പഠിച്ചി​രു​ന്നു. അവരോട്‌ യഹോ​വ​യെ​ക്കു​റിച്ച്‌ പറയണ​മെന്നു തോന്നി​യ​തു​കൊണ്ട്‌ പിന്നീടു ഞാൻ അവരുടെ ഭാഷ പഠിക്കാൻ പദ്ധതി​യി​ട്ടു. ഇംഗ്ലീ​ഷി​ലും വിയറ്റ്‌ന​മീ​സി​ലും ഉള്ള വീക്ഷാ​ഗോ​പു​രം താരത​മ്യം ചെയ്‌താ​യി​രു​ന്നു പ്രധാ​ന​മാ​യും എന്റെ പഠനം. അടുത്തു​ണ്ടാ​യി​രുന്ന വിയറ്റ്‌ന​മീസ്‌ സഭയിലെ ചിലരെ ഞാൻ കൂട്ടു​കാ​രാ​ക്കു​ക​യും ചെയ്‌തു. 18 വയസ്സാ​യ​പ്പോൾ ഞാൻ മുൻനി​ര​സേ​വനം തുടങ്ങി. പിന്നീട്‌ ഏകാകി​ക​ളായ സഹോ​ദ​ര​ന്മാർക്കുള്ള ബൈബിൾസ്‌കൂ​ളിൽ പങ്കെടു​ത്തു. ഇതെല്ലാം ഇപ്പോ​ഴത്തെ എന്റെ നിയമ​ന​ത്തിൽ എന്നെ സഹായി​ക്കു​ന്നു. ഞാൻ ഇപ്പോൾ ഒരു വിയറ്റ്‌ന​മീസ്‌ ഭാഷാ​ക്കൂ​ട്ട​ത്തോ​ടൊ​പ്പം മുൻനി​ര​സേ​വനം ചെയ്യുന്നു. ഇവിടെ മൂപ്പനാ​യി ഞാൻ മാത്രമേ ഉള്ളൂ. എനിക്കു വിയറ്റ്‌ന​മീസ്‌ ഭാഷ അറിയാ​മെന്നു കേൾക്കു​മ്പോൾ പല വിയറ്റ്‌നാം​കാർക്കും വലിയ അത്ഭുത​മാണ്‌. അവർ എന്നെ വീടിന്‌ അകത്തേക്കു ക്ഷണിക്കും. പലരു​മാ​യും ബൈബിൾപ​ഠനം തുടങ്ങാ​നും എനിക്കു സാധി​ച്ചി​രി​ക്കു​ന്നു. ചിലർ സ്‌നാ​ന​ത്തി​ന്റെ പടി​യോ​ളം പുരോ​ഗ​മി​ച്ചി​ട്ടുണ്ട്‌.”—പ്രവൃ. 2:7, 8 താരത​മ്യം ചെയ്യുക.

9. ശിഷ്യ​രാ​ക്കൽവേല ഒരു നല്ല വിദ്യാ​ഭ്യാ​സ​പ​രി​പാ​ടി​യാ​ണെന്നു പറയാ​വു​ന്നത്‌ എന്തു​കൊണ്ട്‌?

9 ശിഷ്യ​രാ​ക്കൽവേല ഒരു നല്ല വിദ്യാ​ഭ്യാ​സ​പ​രി​പാ​ടി​യാണ്‌. ഉദാഹ​ര​ണ​ത്തിന്‌, അതു നിങ്ങളെ നല്ല തൊഴിൽശീ​ലങ്ങൾ പഠിപ്പി​ക്കും. കൂടാതെ, മറ്റുള്ള​വ​രു​മാ​യി നന്നായി ആശയവി​നി​മയം ചെയ്യാ​നും ആത്മവി​ശ്വാ​സ​വും നയവും ഉള്ളവരാ​യി​രി​ക്കാ​നും അതു നിങ്ങളെ പരിശീ​ലി​പ്പി​ക്കും. (സുഭാ. 21:5; 2 തിമൊ. 2:24, അടിക്കു​റിപ്പ്‌) എന്നാൽ അതിനു മറ്റൊരു വലിയ സവി​ശേ​ഷ​ത​യുണ്ട്‌. ആളുകളെ ശിഷ്യ​രാ​ക്കു​മ്പോൾ നിങ്ങളു​ടെ വിശ്വാ​സ​ത്തി​ന്റെ തിരു​വെ​ഴു​ത്ത​ടി​സ്ഥാ​ന​വു​മാ​യി നിങ്ങൾതന്നെ കൂടുതൽ പരിചി​ത​രാ​കും. അതിന്റെ സന്തോഷം നിങ്ങൾ അനുഭ​വി​ക്കും. യഹോ​വ​യു​മാ​യി കൂടുതൽ ചേർന്ന്‌ പ്രവർത്തി​ക്കാ​നും നിങ്ങൾ പഠിക്കും.—1 കൊരി. 3:9.

10. വലിയ പ്രതി​ക​ര​ണ​മൊ​ന്നു​മി​ല്ലാത്ത പ്രദേ​ശ​ങ്ങ​ളിൽപ്പോ​ലും ശിഷ്യ​രാ​ക്കൽവേ​ല​യിൽ പങ്കെടു​ക്കു​ന്നതു സന്തോഷം തരുന്നത്‌ എങ്ങനെ?

10 നിങ്ങളു​ടെ പ്രദേ​ശ​ത്തുള്ള ആരും​തന്നെ സന്തോ​ഷ​വാർത്ത​യോ​ടു താത്‌പ​ര്യം കാണി​ച്ചി​ല്ലെ​ങ്കിൽപ്പോ​ലും നിങ്ങൾക്കു ശിഷ്യ​രാ​ക്കൽവേല ആസ്വദി​ക്കാ​നാ​കും. കാരണം ശിഷ്യ​രാ​ക്കൽവേല ഒരു കൂട്ടായ പരി​ശ്ര​മ​മാണ്‌. ആത്മാർഥ​ഹൃ​ദ​യ​രായ ആളുകളെ കണ്ടെത്താൻ തിരയു​ന്നതു സഭ മുഴു​വ​നു​മാണ്‌. ഭാവി​യിൽ ശിഷ്യ​നാ​യി​ത്തീ​രുന്ന ഒരാളെ കണ്ടെത്തു​ന്നതു ചില​പ്പോൾ സഭയിലെ ഏതെങ്കി​ലും ഒരു സഹോ​ദ​ര​നോ സഹോ​ദ​രി​യോ മാത്ര​മാ​യി​രി​ക്കാം എന്നതു ശരിതന്നെ. എന്നാൽ ആ തിരച്ചി​ലിൽ എല്ലാവ​രും പങ്കെടു​ത്ത​തു​കൊണ്ട്‌ എല്ലാവർക്കും സന്തോ​ഷി​ക്കാം. ഉദാഹ​ര​ണ​ത്തിന്‌, ആളുകൾ ബൈബിൾസ​ന്ദേശം തീരെ ശ്രദ്ധി​ക്കാ​തി​രുന്ന ഒരു പ്രദേ​ശത്ത്‌ ബ്രാൻഡൻ സഹോ​ദരൻ ഒൻപതു വർഷമാ​ണു മുൻനി​ര​സേ​വനം ചെയ്‌തത്‌. അദ്ദേഹം പറയുന്നു: “എനിക്കു പ്രസം​ഗ​പ്ര​വർത്തനം വളരെ ഇഷ്ടമാണ്‌. കാരണം യഹോവ അതാണു നമ്മളോട്‌ ആവശ്യ​പ്പെ​ട്ടി​രി​ക്കു​ന്നത്‌. സ്‌കൂൾവി​ദ്യാ​ഭ്യാ​സം പൂർത്തി​യാ​ക്കിയ ഉടൻ ഞാൻ മുൻനി​ര​സേ​വനം തുടങ്ങി. സഭയി​ലുള്ള ചെറു​പ്പ​ക്കാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തും അവരുടെ ആത്മീയ​പു​രോ​ഗതി കാണു​ന്ന​തും എനിക്കു വലിയ സന്തോ​ഷ​മാണ്‌. ഏകാകി​ക​ളായ സഹോ​ദ​ര​ന്മാർക്കുള്ള ബൈബിൾസ്‌കൂ​ളിൽ പങ്കെടുത്ത എനിക്കു മുൻനി​ര​സേ​വ​ക​നാ​യി മറ്റൊരു പ്രദേ​ശ​ത്തേക്കു നിയമനം ലഭിച്ചു. ഇവിടെ ആരെയും എനിക്കു സ്‌നാ​ന​ത്തി​ന്റെ പടി​യോ​ളം എത്തിക്കാൻ കഴിഞ്ഞി​ട്ടില്ല. പക്ഷേ മറ്റു പലർക്കും അതിനു സാധി​ച്ചി​ട്ടുണ്ട്‌. ശിഷ്യ​രാ​ക്കൽവേ​ല​യിൽ പരമാ​വധി ചെയ്യാൻ തീരു​മാ​നി​ച്ച​തിൽ എനിക്കു സന്തോ​ഷമേ ഉള്ളൂ.”—സഭാ. 11:6.

നിങ്ങളു​ടെ പദ്ധതികൾ തുറന്നി​ടുന്ന വാതി​ലു​കൾ

11. പല ചെറു​പ്പ​ക്കാ​രും ആസ്വദിച്ചിട്ടുള്ള വിശുദ്ധസേവനത്തിന്റെ ഒരു മേഖല ഏത്‌?

11 യഹോ​വയെ സേവി​ക്കാൻ ധാരാളം അവസര​ങ്ങ​ളുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, പല ചെറു​പ്പ​ക്കാ​രും നിർമാ​ണ​പ്ര​വർത്ത​ന​ങ്ങ​ളിൽ പങ്കെടു​ക്കു​ന്നു. നൂറു​ക​ണ​ക്കി​നു പുതിയ രാജ്യ​ഹാ​ളു​കൾ ഇന്നു നമുക്ക്‌ ആവശ്യ​മാണ്‌. അതിന്റെ നിർമാ​ണം ഒരു വിശു​ദ്ധ​സേ​വ​ന​മാണ്‌. ദൈവത്തെ മഹത്ത്വ​പ്പെ​ടു​ത്തുന്ന ആ സേവനം നിങ്ങൾക്കു വളരെ​യ​ധി​കം സന്തോഷം തരും. മറ്റ്‌ ഏതൊരു വിശു​ദ്ധ​സേ​വ​ന​ത്തി​ന്റെ​യും കാര്യ​ത്തി​ലെ​ന്ന​പോ​ലെ ഇവി​ടെ​യും നമ്മുടെ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രു​ടെ​കൂ​ടെ ജോലി ചെയ്യു​ന്ന​തി​ന്റെ സന്തോഷം നമുക്കു​ണ്ടാ​യി​രി​ക്കും. ദിവ്യാ​ധി​പ​ത്യ​നിർമാ​ണ​പ്ര​വർത്തനം ഒരർഥ​ത്തിൽ ഒരു വിദ്യാ​ഭ്യാ​സ​പ​രി​പാ​ടി​യു​മാണ്‌. ഉദാഹ​ര​ണ​ത്തിന്‌, സുരക്ഷി​ത​ത്വ​ബോ​ധ​മു​ള്ള​വ​രാ​യി​രി​ക്കാ​നും ഉത്സാഹ​മുള്ള ജോലി​ക്കാ​രാ​യി​രി​ക്കാ​നും മേൽനോ​ട്ടം വഹിക്കു​ന്ന​വ​രോ​ടു സഹകരി​ക്കാ​നും അതു നിങ്ങളെ പഠിപ്പി​ക്കും.

ഒരു ചെറുപ്പക്കാരന്റെ മുഴുസമയസേവനത്തിന്റെ മധുരസ്‌മരണകൾ

മുഴുസമയസേവനം തുടങ്ങു​ന്ന​വരെ എണ്ണമറ്റ അനു​ഗ്ര​ഹ​ങ്ങ​ളാ​ണു കാത്തി​രി​ക്കു​ന്നത്‌ (11-13 ഖണ്ഡികകൾ കാണുക)

12. മുൻനി​ര​സേ​വനം മറ്റു പല അവസര​ങ്ങ​ളി​ലേ​ക്കും വഴി തുറക്കു​ന്നത്‌ എങ്ങനെ?

12 കെവിൻ എന്ന സഹോ​ദരൻ പറയുന്നു: “എന്നെങ്കി​ലും യഹോ​വയെ മുഴു​സ​മയം സേവി​ക്ക​ണ​മെന്നു കൊച്ചു​കു​ട്ടി​യാ​യി​രു​ന്ന​പ്പോൾമു​തൽ എനിക്ക്‌ ആഗ്രഹ​മു​ണ്ടാ​യി​രു​ന്നു. ഒടുവിൽ 19-ാമത്തെ വയസ്സിൽ ഞാൻ മുൻനി​ര​സേ​വനം തുടങ്ങി. കെട്ടിടം പണിതു​കൊ​ടു​ക്കുന്ന ഒരു സഹോ​ദ​രനു കീഴിൽ അംശകാ​ല​ജോ​ലി ചെയ്‌താ​ണു ഞാൻ ചെലവു​കൾക്കു വേണ്ട പണം കണ്ടെത്തി​യത്‌. മേൽക്കൂ​രകൾ നിർമി​ക്കാ​നും ജനാല​ക​ളും വാതി​ലു​ക​ളും പിടി​പ്പി​ക്കാ​നും ഞാൻ പഠിച്ചു. പിന്നീട്‌ കൊടു​ങ്കാ​റ്റു ദുരന്തം വിതച്ച പ്രദേ​ശ​ങ്ങ​ളിൽ പ്രവർത്തി​ക്കുന്ന ദുരി​താ​ശ്വാ​സ​സം​ഘ​ത്തോ​ടൊ​പ്പം രണ്ടു വർഷം സേവിച്ചു. അവിട​ങ്ങ​ളി​ലെ രാജ്യ​ഹാ​ളു​ക​ളും സഹോ​ദ​ര​ങ്ങ​ളു​ടെ വീടു​ക​ളും പുതു​ക്കി​പ്പ​ണി​യു​ന്ന​തിൽ എനിക്കു സഹായി​ക്കാ​നാ​യി. സൗത്ത്‌ ആഫ്രി​ക്ക​യിൽ നിർമാ​ണ​പ്ര​വർത്ത​ന​ങ്ങൾക്ക്‌ ആളെ ആവശ്യ​മു​ണ്ടെന്നു മനസ്സി​ലാ​ക്കി​യ​പ്പോൾ ഞാൻ അതിനാ​യി അപേക്ഷി​ച്ചു. എനിക്കു ക്ഷണം കിട്ടി. ഇവിടെ ആഫ്രി​ക്ക​യിൽ, ഒരു രാജ്യ​ഹാൾ നിർമാ​ണ​സ്ഥ​ലത്ത്‌ ഏതാനും ആഴ്‌ച​കളേ ഞാൻ കാണൂ. അവിടത്തെ പണി കഴിഞ്ഞാൽ അടുത്ത സ്ഥലത്തേക്കു പോകും. ഞങ്ങളുടെ നിർമാ​ണ​സം​ഘം ഒരൊറ്റ കുടും​ബം​പോ​ലെ​യാണ്‌. താമസ​വും ജോലി​യും ഒന്നിച്ച്‌, ബൈബിൾ പഠിക്കു​ന്ന​തും ഞങ്ങൾ ഒരുമി​ച്ചി​രു​ന്നാണ്‌. എവിടെ ചെന്നാ​ലും അവിട​ങ്ങ​ളി​ലുള്ള സഹോ​ദ​ര​ങ്ങ​ളോ​ടൊ​പ്പം എല്ലാ ആഴ്‌ച​യും പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നു പോകു​ന്ന​തും എനിക്കു വലിയ ഇഷ്ടമാണ്‌. ഒരു കുട്ടി​യാ​യി​രു​ന്ന​പ്പോൾ ഞാൻ ഇട്ട പദ്ധതികൾ എനിക്ക്‌ ഇത്രമാ​ത്രം സന്തോഷം തരു​മെന്നു ഞാൻപോ​ലും ചിന്തി​ച്ചില്ല.”

13. ബഥേൽസേ​വനം ചെറു​പ്പ​ക്കാർക്കു സന്തോഷം പകരു​ന്നത്‌ എങ്ങനെ?

13 യഹോ​വയെ മുഴു​സ​മയം സേവി​ക്കാൻ മുൻകൂ​ട്ടി ആസൂ​ത്രണം ചെയ്‌ത പലരും ഇന്നു ബഥേലിൽ സേവി​ക്കു​ന്നു. ബഥേലിൽ നമ്മൾ ചെയ്യു​ന്ന​തെ​ല്ലാം യഹോ​വ​യ്‌ക്കു​വേ​ണ്ടി​യാ​യ​തു​കൊണ്ട്‌ ആ ജീവി​ത​ത്തി​ന്റെ സന്തോഷം ഒന്നു വേറെ​ത​ന്നെ​യാണ്‌. ആത്മീയ​ഭ​ക്ഷണം വിതരണം ചെയ്യാൻ സഹായി​ക്കുക എന്നതാണു ബഥേൽകു​ടും​ബ​ത്തി​ന്റെ ഉത്തരവാ​ദി​ത്വം. ഒരു ബഥേലം​ഗ​മായ ഡസ്റ്റിൻ പറയുന്നു: “ഒൻപതു വയസ്സു​ള്ള​പ്പോ​ഴാ​ണു ഞാൻ മുഴു​സ​മ​യ​സേ​വനം ലക്ഷ്യം വെക്കു​ന്നത്‌. സ്‌കൂൾപ​ഠനം കഴിഞ്ഞ​പ്പോൾ ഞാൻ മുൻനി​ര​സേ​വനം തുടങ്ങി. ഒന്നര വർഷത്തി​നു ശേഷം എനിക്കു ബഥേലി​ലേക്കു ക്ഷണം കിട്ടി. അവിടെ അച്ചടി​യ​ന്ത്രങ്ങൾ പ്രവർത്തി​പ്പി​ക്കാ​നുള്ള പരിശീ​ലനം ലഭിച്ചു. പിന്നീട്‌ കമ്പ്യൂട്ടർ പ്രോ​ഗ്രാ​മു​കൾ വികസി​പ്പി​ക്കു​ന്ന​തി​ലും പരിശീ​ലനം കിട്ടി. ഇവിടെ ബഥേലിൽ, ലോക​മെ​ങ്ങും നടക്കുന്ന ശിഷ്യ​രാ​ക്കൽപ്ര​വർത്ത​ന​ത്തി​ന്റെ പുരോ​ഗതി നേരിട്ട്‌ അറിയാ​നാ​കും. അത്‌ ഒരു സന്തോ​ഷ​മാണ്‌. ഇവിടെ സേവി​ക്കു​ന്നത്‌ എനിക്കു വളരെ ഇഷ്ടമാ​യി​രി​ക്കു​ന്ന​തിന്‌ ഒരു കാരണ​മുണ്ട്‌. ഇവിടെ ഞങ്ങൾ ചെയ്യു​ന്ന​തെ​ല്ലാം യഹോ​വ​യോട്‌ അടുക്കാൻ ആളുകളെ സഹായി​ക്കു​ന്നു.”

നിങ്ങളു​ടെ പദ്ധതികൾ എന്തൊ​ക്കെ​യാണ്‌?

14. മുഴു​സ​മ​യ​സേ​വനം തുടങ്ങ​ണ​മെ​ന്നു​ണ്ടെ​ങ്കിൽ നിങ്ങൾക്ക്‌ എങ്ങനെ കാര്യങ്ങൾ ആസൂ​ത്രണം ചെയ്യാം?

14 ഒരു മുഴു​സ​മ​യ​ക്രി​സ്‌തീ​യ​ശു​ശ്രൂ​ഷ​ക​നാ​കാൻ നിങ്ങൾക്ക്‌ എങ്ങനെ ആസൂ​ത്രണം ചെയ്യാം? യഹോ​വയെ കഴിവി​ന്റെ പരമാ​വധി സേവി​ക്കാൻ നിങ്ങളെ ഏറ്റവും അധികം സഹായി​ക്കു​ന്നത്‌ ആത്മീയ​ഗു​ണ​ങ്ങ​ളാണ്‌. അതു​കൊണ്ട്‌ ഉത്സാഹ​ത്തോ​ടെ ദൈവ​വ​ചനം പഠിക്കുക, അതിന്റെ അർഥ​ത്തെ​ക്കു​റിച്ച്‌ മനസ്സി​രു​ത്തി ചിന്തി​ക്കുക, സഭാ​യോ​ഗ​ങ്ങ​ളിൽ നിങ്ങളു​ടെ വിശ്വാ​സ​ത്തി​നു തെളി​വേ​കുന്ന അഭി​പ്രാ​യങ്ങൾ പറയാൻ ശ്രമി​ക്കുക. മറ്റുള്ള​വരെ സന്തോ​ഷ​വാർത്ത അറിയിക്കുന്നതിൽ അനുഭവപരിചയവും വൈദ​ഗ്‌ധ്യ​വും നേടാൻ സ്‌കൂൾപ​ഠ​ന​കാ​ല​ത്തു​തന്നെ നിങ്ങൾക്കു പരി​ശ്ര​മി​ക്കാ​നാ​കും. നയത്തോ​ടെ ആളുക​ളോ​ടു ചോദ്യ​ങ്ങൾ ചോദി​ക്കു​ക​യും അവരുടെ മറുപടി ശ്രദ്ധി​ക്കു​ക​യും ചെയ്‌തു​കൊണ്ട്‌ അവരിൽ താത്‌പ​ര്യം കാണി​ക്കാൻ പഠി​ച്ചെ​ടു​ക്കുക. രാജ്യ​ഹാ​ളി​ന്റെ ശുചീ​ക​രണം, പരിപാ​ലനം എന്നിങ്ങനെ സഭയിലെ പല കാര്യ​ങ്ങ​ളും ചെയ്യാൻ തയ്യാറാ​ണെന്നു നിങ്ങൾക്കു പറയാ​വു​ന്ന​താണ്‌. സ്വമന​സ്സാ​ലെ മുന്നോ​ട്ടു വരുന്ന, താഴ്‌മ​യുള്ള ആളുകളെ ഉപയോ​ഗി​ക്കാ​നാണ്‌ യഹോ​വ​യ്‌ക്ക്‌ ഇഷ്ടം. (സങ്കീർത്തനം 110:3 വായി​ക്കുക; പ്രവൃ. 6:1-3) ‘സഹോ​ദ​ര​ന്മാർക്കു തിമൊ​ഥെ​യൊ​സി​നെ​ക്കു​റിച്ച്‌ വളരെ നല്ല അഭി​പ്രാ​യ​മാ​യി​രു​ന്ന​തു​കൊ​ണ്ടാണ്‌’ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ അദ്ദേഹത്തെ മിഷന​റി​സേ​വനം ചെയ്യാൻ ക്ഷണിച്ച​തെന്ന്‌ ഓർക്കുക.—പ്രവൃ. 16:1-5.

15. ജോലി​യെ​ക്കു​റിച്ച്‌ ചിന്തി​ക്കു​മ്പോൾ നിങ്ങൾ എന്തെല്ലാം കണക്കി​ലെ​ടു​ക്കണം?

15 ജീവി​ക്കാ​നുള്ള വക കണ്ടെത്താൻ മിക്ക മുഴു​സ​മ​യ​സേ​വ​കർക്കും ഒരു ജോലി ആവശ്യ​മാണ്‌. (പ്രവൃ. 18:2, 3) നിങ്ങളു​ടെ നാട്ടിൽ ധാരാളം ആളെ ആവശ്യ​മുള്ള ചില അംശകാ​ല​ജോ​ലി​കൾ കാണും. ഇത്തരം ജോലി​കൾ കിട്ടാൻ സഹായി​ക്കുന്ന എന്തെങ്കി​ലും പരിശീ​ലനം നിങ്ങൾക്കു നേടാ​നാ​യേ​ക്കും. ഭാവി​പ​ദ്ധ​തി​കൾ തയ്യാറാ​ക്കു​മ്പോൾ സർക്കിട്ട്‌ മേൽവി​ചാ​ര​ക​നോ​ടോ നിങ്ങളു​ടെ സർക്കി​ട്ടി​ലെ മുൻനി​ര​സേ​വ​ക​രോ​ടോ സംസാ​രി​ക്കു​ന്നതു നല്ലതാണ്‌. മുൻനി​ര​സേ​വ​ന​ത്തിന്‌ ഇണങ്ങുന്ന ജോലി​ക​ളെ​ക്കു​റിച്ച്‌ അവരോ​ടു ചോദി​ച്ച​റി​യുക. ഇനിയോ? ബൈബിൾ പറയു​ന്ന​തു​പോ​ലെ “നീ ചെയ്യു​ന്ന​തെ​ല്ലാം യഹോ​വയെ ഭരമേൽപ്പി​ക്കുക; അപ്പോൾ നിന്റെ പദ്ധതികൾ വിജയി​ക്കും.”—സുഭാ. 16:3; 20:18.

16. ചെറു​പ്പ​കാ​ലത്ത്‌ മുഴു​സ​മ​യ​സേ​വനം ചെയ്യു​ന്നതു പിൽക്കാ​ലത്ത്‌ മറ്റ്‌ ഉത്തരവാ​ദി​ത്വ​ങ്ങൾ ഏറ്റെടു​ക്കാൻ നിങ്ങളെ എങ്ങനെ സഹായി​ച്ചേ​ക്കാം?

16 നിങ്ങൾ സന്തോ​ഷ​മുള്ള ഒരു ഭാവി​ജീ​വി​ത​ത്തിൽ ‘പിടി​യു​റ​പ്പി​ക്കാ​നാണ്‌’ യഹോവ ആഗ്രഹി​ക്കു​ന്നത്‌. (1 തിമൊ​ഥെ​യൊസ്‌ 6:18, 19 വായി​ക്കുക.) മുഴു​സ​മ​യ​സേ​വനം ചെയ്‌താൽ നിങ്ങൾക്കു മറ്റു പല മുഴു​സ​മ​യ​സേ​വ​ക​രു​മാ​യും പരിച​യ​ത്തി​ലാ​കാ​നാ​കും. പക്വത​യുള്ള ഒരു ക്രിസ്‌ത്യാ​നി​യാ​യി വളരാൻ അതു നിങ്ങളെ സഹായി​ക്കും. ചെറു​പ്പ​കാ​ലത്ത്‌ മുഴു​സ​മ​യ​സേ​വനം ചെയ്‌തതു പിൽക്കാ​ലത്ത്‌ വിവാ​ഹ​ജീ​വി​ത​ത്തിൽ വളരെ​യ​ധി​കം ഉപകാ​ര​പ്പെ​ട്ട​താ​യി പലരും അനുഭ​വി​ച്ച​റി​ഞ്ഞി​രി​ക്കു​ന്നു. വിവാ​ഹ​ത്തി​നു മുമ്പ്‌ മുൻനി​ര​സേ​വനം ചെയ്‌തി​രുന്ന പലർക്കും വിവാ​ഹ​ശേഷം ഇണയോ​ടൊത്ത്‌ മുൻനി​ര​സേ​വനം തുടരാ​നും സാധി​ച്ചി​രി​ക്കു​ന്നു.—റോമ. 16:3, 4.

17, 18. കാര്യങ്ങൾ ആസൂ​ത്രണം ചെയ്യു​ന്ന​തിൽ നിങ്ങളു​ടെ ഹൃദയം ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌ എങ്ങനെ?

17 ഭാവി​ക്കു​വേണ്ടി കാര്യങ്ങൾ ആസൂ​ത്രണം ചെയ്യു​ന്ന​തിൽ നിങ്ങളു​ടെ ഹൃദയം അർപ്പി​ക്കുക. സങ്കീർത്തനം 20:4 യഹോ​വ​യെ​ക്കു​റിച്ച്‌ ഇങ്ങനെ പറയുന്നു: “അങ്ങയുടെ ഹൃദയാ​ഭി​ലാ​ഷങ്ങൾ (യഹോവ) സാധി​ച്ചു​ത​രട്ടെ; അങ്ങയുടെ പദ്ധതി​ക​ളെ​ല്ലാം വിജയി​പ്പി​ക്കട്ടെ.” അതു​കൊണ്ട്‌ നിങ്ങളു​ടെ ജീവി​തം​കൊണ്ട്‌ നിങ്ങൾ ശരിക്കും എന്താണു ചെയ്യാൻപോ​കു​ന്ന​തെന്നു മനസ്സി​രു​ത്തി ചിന്തി​ക്കുക. യഹോവ ഇക്കാലത്ത്‌ ചെയ്‌തു​കൊ​ണ്ടി​രി​ക്കുന്ന കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചും അതിനെ പിന്തു​ണ​യ്‌ക്കാൻ നമുക്ക്‌ എന്തു ചെയ്യാ​നാ​കു​മെ​ന്നും ചിന്തി​ക്കുക. എന്നിട്ട്‌ യഹോ​വ​യ്‌ക്ക്‌ ഇഷ്ടപ്പെ​ടുന്ന രീതി​യിൽ കാര്യങ്ങൾ ആസൂ​ത്രണം ചെയ്യുക.

18 യഹോ​വയെ കഴിവി​ന്റെ പരമാ​വധി സേവി​ക്കുക. ദൈവ​ത്തി​നു ബഹുമ​തി​യേ​കുന്ന ആ ജീവിതം നിങ്ങൾക്കു തരുന്ന സംതൃ​പ്‌തി വളരെ വലുതാ​യി​രി​ക്കും. അതെ, “യഹോ​വ​യിൽ അത്യധി​കം ആനന്ദിക്കൂ! ദൈവം നിന്റെ ഹൃദയാ​ഭി​ലാ​ഷങ്ങൾ സാധി​ച്ചു​ത​രും.”—സങ്കീ. 37:4.

a ഇപ്പോൾ ഇതിനു പകരം രാജ്യ​സു​വി​ശേ​ഷ​കർക്കുള്ള സ്‌കൂൾ ആണ്‌ നടത്ത​പ്പെ​ടു​ന്നത്‌.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക