വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w14 9/15 പേ. 28-32
  • മുഴുസമയസേവകരെ ഓർക്കുക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • മുഴുസമയസേവകരെ ഓർക്കുക
  • 2014 വീക്ഷാഗോപുരം
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​കൾ
  • ആധുനി​ക​നാ​ളി​ലെ മുഴു​സ​മ​യ​സേ​വകർ
  • പയനി​യർമാ​രെ പിന്തു​ണ​യ്‌ക്കു​ക
  • സഞ്ചാര​മേൽവി​ചാ​ര​ക​ന്മാ​രെ സഹായി​ക്കു​ക
  • ബെഥേൽ കുടും​ബാം​ഗ​ങ്ങ​ളെ പിന്തു​ണ​യ്‌ക്കു​ക
  • വിദേ​ശ​വ​യ​ലു​ക​ളി​ലെ മുഴു​സ​മ​യ​സേ​വ​ക​രെ സഹായി​ക്കു​ക
  • നിങ്ങളുടെ ശുശ്രൂഷ വിപുലപ്പെടുത്താനുള്ള മാർഗങ്ങൾ
    യഹോവയുടെ ഇഷ്ടം ചെയ്യാൻ സംഘടിതർ
  • പയനിയർ ശുശ്രൂഷയുടെ അനുഗ്രഹങ്ങൾ
    വീക്ഷാഗോപുരം—1997
  • വിശുദ്ധ സേവന പദവികളെ അതിയായി വിലമതിക്കൽ
    വീക്ഷാഗോപുരം—1998
  • പയനിയർസേവനത്തിൽ തുടർന്നു നിലനിൽക്കുക
    വീക്ഷാഗോപുരം—1993
കൂടുതൽ കാണുക
2014 വീക്ഷാഗോപുരം
w14 9/15 പേ. 28-32
വയൽസേവനത്തിൽ ഏർപ്പെട്ടിരിക്കുന്ന രണ്ടു പയനിയർ സഹോദരിമാർ

മുഴു​സ​മ​യ​സേ​വ​ക​രെ ഓർക്കുക

“നിങ്ങളു​ടെ വിശ്വാ​സ​ത്തി​ന്റെ ഫലമായ പ്രവൃ​ത്തി​യും സ്‌നേ​ഹ​പ്ര​ചോ​ദി​ത​മായ പ്രയത്‌ന​വും . . . ഞങ്ങൾ നിരന്തരം ഓർക്കു​ന്നു.”—1 തെസ്സ. 1:3.

നിങ്ങൾ എങ്ങനെ ഉത്തരം പറയും?

  • ഒന്നാം നൂറ്റാ​ണ്ടിൽ സേവന​ത്തി​ന്റെ വ്യത്യ​സ്‌ത​മേ​ഖ​ല​കൾ ഏതെല്ലാ​മാ​യി​രു​ന്നു, അവർക്ക്‌ ആവശ്യ​മാ​യ സാമ്പത്തിക സഹായം ലഭ്യമാ​യത്‌ എങ്ങനെ?

  • ആധുനികനാളിലെ മുഴു​സ​മ​യ​സേ​വ​ന​ത്തി​ന്റെ ഏതെല്ലാം മേഖല​ക​ളാണ്‌ നിങ്ങൾ വിലമ​തി​ക്കു​ന്നത്‌?

  • മുഴുസമയശുശ്രൂഷയിലുള്ളവരെ നിങ്ങൾക്ക്‌ എങ്ങനെ സഹായി​ക്കാം​?

1. ദൈവ​സേ​വ​ന​ത്തിൽ കഠിന​വേല ചെയ്യു​ന്ന​വ​രെ​പ്പ​റ്റി പൗലോ​സിന്‌ എന്തു തോന്നി?

സുവാർത്ത​യെ​പ്ര​തി കഠിനാ​ധ്വാ​നം ചെയ്‌ത​വ​രെ പൗലോസ്‌ അപ്പൊ​സ്‌ത​ലൻ വിലമ​തി​പ്പോ​ടെ ഓർത്തി​രു​ന്നു. പൗലോസ്‌ ഇങ്ങനെ എഴുതി: “നിങ്ങളു​ടെ വിശ്വാ​സ​ത്തി​ന്റെ ഫലമായ പ്രവൃ​ത്തി​യും സ്‌നേ​ഹ​പ്ര​ചോ​ദി​ത​മായ പ്രയത്‌ന​വും നമ്മുടെ കർത്താ​വാ​യ യേശു​ക്രി​സ്‌തു​വി​ലുള്ള പ്രത്യാ​ശ​യാൽ നിങ്ങൾ കാണി​ക്കു​ന്ന സഹനവും നമ്മുടെ ദൈവ​വും പിതാ​വു​മാ​യ​വ​ന്റെ മുമ്പാകെ ഞങ്ങൾ നിരന്തരം ഓർക്കു​ന്നു.” (1 തെസ്സ. 1:3) തന്റെ വിശ്വ​സ്‌താ​രാ​ധ​കർ തങ്ങളുടെ ജീവി​ത​സാ​ഹ​ച​ര്യ​ങ്ങൾ അനുവ​ദി​ക്കു​ന്നി​ട​ത്തോ​ളം, അല്‌പ​മാ​യാ​ലും അധിക​മാ​യാ​ലും​, സ്‌നേ​ഹ​പ്ര​ചോ​ദി​ത​മാ​യി കഠിന​വേല ചെയ്യു​മ്പോൾ യഹോവ തീർച്ച​യാ​യും അവരെ ഓർക്കു​ന്നു.—എബ്രാ. 6:10.

2. ഈ ലേഖന​ത്തിൽ നാം എന്തു പരിചി​ന്തി​ക്കും​?

2 പുരാ​ത​ന​നാ​ളി​ലെ​യും ആധുനി​ക​നാ​ളി​ലെ​യും നമ്മുടെ അനവധി സഹാരാ​ധ​കർ യഹോ​വ​യെ മുഴു​സ​മ​യം സേവി​ക്കാൻ വലിയ ത്യാഗങ്ങൾ ചെയ്‌തി​രി​ക്കു​ന്നു. ഒന്നാം നൂറ്റാ​ണ്ടിൽ ചിലർ ആ വിധത്തിൽ സേവി​ച്ചത്‌ എങ്ങനെ​യെന്ന്‌ നമുക്ക്‌ ചുരു​ക്ക​മാ​യി പരിചി​ന്തി​ക്കാം. ആധുനിക കാലത്തെ മുഴു​സ​മ​യ​സേ​വ​ന​ത്തി​ന്റെ ചില മേഖല​ക​ളെ​ക്കു​റി​ച്ചും നമുക്ക്‌ പരി​ശോ​ധി​ക്കാം. സവി​ശേ​ഷ​മാ​യ വിധത്തിൽ മുഴു​സ​മ​യം സേവി​ക്കാൻ തങ്ങളെ​ത്ത​ന്നെ വിട്ടു​കൊ​ടു​ത്ത നമ്മുടെ പ്രിയ​സ​ഹോ​ദ​ര​ങ്ങ​ളെ നമുക്ക്‌ എങ്ങനെ വിലമ​തി​പ്പോ​ടെ ഓർക്കാ​മെ​ന്നും നമുക്ക്‌ ചർച്ച ചെയ്യാം.

ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​കൾ

3, 4. (എ) ഒന്നാം നൂറ്റാ​ണ്ടി​ലെ ചില ക്രിസ്‌ത്യാ​നി​കൾ ഏതു വിധങ്ങ​ളിൽ യഹോ​വ​യെ സേവിച്ചു? (ബി) അവരുടെ അനുദി​നാ​വ​ശ്യ​ങ്ങൾ നിറ​വേ​റി​യത്‌ എങ്ങനെ?

3 തന്റെ സ്‌നാ​ന​ത്തിന്‌ ശേഷം അധികം താമസി​യാ​തെ, ലോക​മെ​ങ്ങും എത്താനുള്ള ഒരു വേലയ്‌ക്ക്‌ യേശു തുടക്കം​കു​റി​ച്ചു. (ലൂക്കോ. 3:21-23; 4:14, 15, 43) അവന്റെ മരണ​ശേ​ഷം അപ്പൊ​സ്‌ത​ല​ന്മാർ ഈ സുവി​ശേ​ഷ​വേ​ല​യു​ടെ വിപു​ലീ​ക​ര​ണ​ത്തിന്‌ നേതൃ​ത്വം വഹിച്ചു. (പ്രവൃ. 5:42; 6:7) ഫിലി​പ്പോ​സി​നെ​പ്പോ​ലെ ചില ക്രിസ്‌ത്യാ​നി​കൾ പലസ്‌തീൻ പ്രദേ​ശത്ത്‌ സുവി​ശേ​ഷ​ക​രാ​യും മിഷന​റി​മാ​രാ​യും പ്രവർത്തി​ച്ചു. (പ്രവൃ. 8:5, 40; 21:8) പൗലോ​സും കൂട്ടാ​ളി​ക​ളു​മാ​ക​ട്ടെ, വിദൂ​ര​ദേ​ശ​ങ്ങ​ളി​ലേക്ക്‌ സഞ്ചരിച്ച്‌ പ്രവർത്തി​ച്ചു. (പ്രവൃ. 13:2-4; 14:26; 2 കൊരി. 1:19) സില്വാ​നൊസ്‌ (ശീലാസ്‌), മർക്കോസ്‌, ലൂക്കോസ്‌ എന്നിങ്ങനെ ചിലർ എഴുത്തു​കാ​രും പകർപ്പെ​ഴു​ത്തു​കാ​രും ആയി സേവിച്ചു. (1 പത്രോ. 5:12) ക്രിസ്‌തീ​യ​സ​ഹോ​ദ​രി​മാ​രും ഈ വിശ്വ​സ്‌ത​സ​ഹോ​ദ​ര​ന്മാ​രോട്‌ ഒപ്പം പ്രവർത്തി​ച്ചു. (പ്രവൃ. 18:26; റോമ. 16:1, 2) ഇവരുടെ കോരി​ത്ത​രി​പ്പി​ക്കു​ന്ന അനുഭ​വ​ങ്ങൾ നിറഞ്ഞ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​കൾ വായി​ക്കു​ന്നത്‌ ആവേശ​ക​ര​മാണ്‌. തന്റെ ആരാധ​ക​രെ യഹോവ താത്‌പ​ര്യ​ത്തോ​ടെ സ്‌മരി​ക്കു​ന്നെ​ന്നും അവ തെളി​യി​ക്കു​ന്നു.

4 ആദ്യകാല മുഴു​സ​മ​യ​സേ​വ​കർ തങ്ങളുടെ അനുദി​നാ​വ​ശ്യ​ങ്ങൾ നിറ​വേ​റ്റി​യത്‌ എങ്ങനെ​യാണ്‌? ചില​പ്പോ​ഴൊ​ക്കെ സഹക്രി​സ്‌ത്യാ​നി​കൾ അവർക്ക്‌ ആതിഥ്യ​മ​രു​ളു​ക​യും മറ്റു വിധങ്ങ​ളിൽ സഹായി​ക്കു​ക​യും ചെയ്‌തി​രു​ന്നു. എന്നാൽ അവർ അത്തരം സഹായം ചോദി​ച്ചു​വാ​ങ്ങി​യി​ല്ല. (1 കൊരി. 9:11-15) ചില വ്യക്തി​ക​ളും സഭകളും സ്വമന​സ്സാ​ലെ അവരെ പിന്തു​ണ​ച്ചു. (പ്രവൃ​ത്തി​കൾ 16:14, 15; ഫിലി​പ്പി​യർ 4:15-18 വായി​ക്കു​ക.) പൗലോ​സും സഞ്ചാര​വേ​ല​യി​ലെ കൂട്ടാ​ളി​ക​ളും തങ്ങളുടെ ചെലവു​കൾ വഹിക്കാൻ ആവശ്യ​മാ​യ അംശകാ​ല​ജോ​ലി​കൾ ചെയ്‌തി​രു​ന്നു.

ആധുനി​ക​നാ​ളി​ലെ മുഴു​സ​മ​യ​സേ​വകർ

5. മുഴു​സ​മ​യ​സേ​വ​ന​ത്തി​ലെ തങ്ങളുടെ ജീവി​ത​ത്തെ​ക്കു​റിച്ച്‌ ഒരു ദമ്പതികൾ എന്താണ്‌ പറയു​ന്നത്‌?

5 ഇന്നും അനേകർ മുഴു​സ​മ​യ​സേ​വ​ന​ത്തി​ന്റെ വ്യത്യ​സ്‌ത​വ​ശ​ങ്ങ​ളിൽ തങ്ങളെ​ത്ത​ന്നെ അർപ്പി​ക്കു​ന്നു. (“മുഴു​സ​മ​യ​സേ​വ​ന​ത്തി​ന്റെ വിവി​ധ​മേ​ഖ​ല​കൾ” എന്ന ചതുരം കാണുക.) തങ്ങൾ തിര​ഞ്ഞെ​ടു​ത്ത ജീവി​ത​ഗ​തി സംബന്ധിച്ച്‌ അവർക്ക്‌ എന്തു തോന്നു​ന്നു? ആ ചോദ്യം അവരോട്‌ ഒന്നു ചോദി​ച്ചു​നോ​ക്കൂ, അത്‌ നിങ്ങൾക്ക്‌ തീർച്ച​യാ​യും പ്രയോ​ജ​നം ചെയ്യും. ഒരു ദൃഷ്ടാന്തം നോക്കാം. സാധാരണ പയനിയർ, പ്രത്യേക പയനിയർ, മിഷനറി, വിദേ​ശ​രാ​ജ്യ​ത്തെ ബെഥേൽ കുടും​ബാം​ഗം എന്നീ നിലക​ളിൽ സേവിച്ച ഒരു സഹോ​ദ​രൻ ഇങ്ങനെ പറയുന്നു: “മുഴു​സ​മ​യ​സേ​വ​നം തുടങ്ങാൻ തീരു​മാ​നി​ച്ച​താ​യി​രു​ന്നു ഞാൻ ജീവി​ത​ത്തിൽ എടുത്ത ഏറ്റവും മികച്ച ഒരു തീരു​മാ​നം എന്ന്‌ ഞാൻ കരുതു​ന്നു. 18 വയസ്സു​ണ്ടാ​യി​രു​ന്ന​പ്പോൾ, സർവക​ലാ​ശാ​ലാ പരിശീ​ല​ന​ത്തി​നും മുഴു​സ​മ​യ​ജോ​ലി​ക്കും ഉള്ള അവസരങ്ങൾ എന്റെ മുന്നി​ലു​ണ്ടാ​യി​രു​ന്നു. അതിൽ ഏതെങ്കി​ലും തിര​ഞ്ഞെ​ടു​ക്ക​ണോ അതോ പയനി​യ​റിങ്‌ ചെയ്യണോ എന്ന്‌ തീരു​മാ​നി​ക്കാൻ ഞാൻ വളരെ ബുദ്ധി​മു​ട്ടി. തന്നെ മുഴു​സ​മ​യം സേവി​ക്കു​ന്ന​വ​രു​ടെ ത്യാഗങ്ങൾ യഹോവ മറന്നു​ക​ള​യി​ല്ലെന്ന്‌ അനുഭ​വ​ത്തിൽനിന്ന്‌ ഞാൻ മനസ്സി​ലാ​ക്കി. യഹോവ തന്ന കഴിവു​ക​ളും പ്രാപ്‌തി​ക​ളും ഒരു ലൗകി​ക​ജോ​ലി​യിൽ ഉപയോ​ഗി​ക്കാൻ കഴിയു​മാ​യി​രു​ന്ന​തി​നെ​ക്കാൾ കൂടുതൽ വിധങ്ങ​ളിൽ ഉപയോ​ഗി​ക്കാൻ എനിക്ക്‌ സാധി​ച്ചി​രി​ക്കു​ന്നു.” അദ്ദേഹ​ത്തി​ന്റെ ഭാര്യ ഇങ്ങനെ പറയുന്നു: “ഓരോ നിയമ​ന​ങ്ങ​ളും എന്നെ പുരോ​ഗ​മി​ക്കാൻ സഹായി​ച്ചു. ഞങ്ങളുടെ സുഖസൗ​ക​ര്യ​ങ്ങ​ളിൽ ഒതുങ്ങി ജീവി​ച്ചി​രു​ന്നെ​ങ്കിൽ യഹോ​വ​യു​ടെ സംരക്ഷ​ണ​വും വഴിന​ട​ത്തി​പ്പും ഇത്രയ​ധി​കം വിധങ്ങ​ളിൽ ആസ്വദി​ക്കാൻ കഴിയു​മാ​യി​രു​ന്നി​ല്ല. മുഴു​സ​മ​യം യഹോ​വ​യെ സേവി​ച്ചു​കൊ​ണ്ടു​ള്ള ഞങ്ങളുടെ ജീവി​ത​ത്തെ​പ്ര​തി ഓരോ ദിവസ​വും ഞാൻ യഹോ​വ​യ്‌ക്ക്‌ നന്ദി നൽകുന്നു.” നിങ്ങളു​ടെ ജീവി​ത​ത്തെ​ക്കു​റിച്ച്‌ ഇതു​പോ​ലെ തോന്നാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നി​ല്ലേ?

6. മുഴു​ഹൃ​ദ​യ​ത്തോ​ടെ​യുള്ള നമ്മുടെ സേവനത്തെ യഹോവ എങ്ങനെ വീക്ഷി​ക്കു​ന്നു?

6 മുഴു​സ​മ​യ​ശു​ശ്രൂ​ഷ​യിൽ ഏർപ്പെ​ടാൻ ചിലരെ അവരുടെ സാഹച​ര്യ​ങ്ങൾ ഇപ്പോൾ അനുവ​ദി​ക്കു​ന്നി​ല്ലാ​യി​രി​ക്കാം. എന്നാൽ മുഴു​ഹൃ​ദ​യ​ത്തോ​ടെ അവർ ചെയ്യുന്ന ശ്രമങ്ങ​ളെ​യും യഹോവ വിലമ​തി​ക്കു​മെന്ന്‌ നമുക്ക്‌ ഉറപ്പു​ള്ള​വ​രാ​യി​രി​ക്കാം. ഫിലേ​മോൻ 1-3 വാക്യ​ങ്ങ​ളിൽ പൗലോസ്‌ പേരെ​ടു​ത്തു പറഞ്ഞി​രി​ക്കു​ന്ന​വർ ഉൾപ്പെ​ടെ​യു​ള്ള കൊ​ലോ​സ്യ​സ​ഭ​യി​ലെ അംഗങ്ങ​ളെ​പ്പ​റ്റി ചിന്തി​ക്കു​ക. (വായി​ക്കു​ക.) പൗലോസ്‌ അവരെ വിലമ​തി​ച്ചു, യഹോ​വ​യും. സമാന​മാ​യി, നമ്മുടെ സ്വർഗീ​യ​പി​താവ്‌ നമ്മുടെ സേവന​ത്തെ​യും വിലമ​തി​ക്കും. എന്നാൽ, ഇപ്പോൾ മുഴു​സ​മ​യം സേവി​ക്കു​ന്ന​വ​രെ പിന്തു​ണ​യ്‌ക്കാൻ നിങ്ങൾക്ക്‌ എന്തു ചെയ്യാൻ കഴിയും?

പയനി​യർമാ​രെ പിന്തു​ണ​യ്‌ക്കു​ക

7, 8. പയനി​യർമാ​രു​ടെ സേവന​ത്തിൽ എന്ത്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്നു, സഭയിലെ മറ്റുള്ള​വർക്ക്‌ അവരെ എങ്ങനെ സഹായി​ക്കാൻ കഴിയും?

7 ഒന്നാം നൂറ്റാ​ണ്ടി​ലെ സുവി​ശേ​ഷ​ക​രെ​പ്പോ​ലെ​യുള്ള തീക്ഷ്‌ണ​രാ​യ പയനി​യർമാർ സഭകൾക്ക്‌ പ്രോ​ത്സാ​ഹ​ന​ത്തി​ന്റെ ഒരു വലിയ ഉറവാണ്‌. ധാരാളം പയനി​യർമാർ ഓരോ മാസവും ശുശ്രൂ​ഷ​യിൽ 70 മണിക്കൂർ ചെലവ​ഴി​ക്കാൻ കഠിന​ശ്ര​മം ചെയ്യുന്നു. നിങ്ങൾക്ക്‌ അവരെ എങ്ങനെ സഹായി​ക്കാൻ കഴിയും?

8 ശാരി എന്നു പേരുള്ള ഒരു പയനിയർ സഹോ​ദ​രി ഇങ്ങനെ പറയുന്നു: “എല്ലാദി​വ​സ​വും സേവന​ത്തിന്‌ പോകു​ന്ന​തി​നാൽ പയനി​യർമാർ ശക്തരാ​ണെന്ന്‌ നമുക്ക്‌ തോന്നും. പക്ഷേ, അവർക്കും പ്രോ​ത്സാ​ഹ​നം ആവശ്യ​മാണ്‌.” (റോമ. 1:11, 12) ഏതാനും വർഷങ്ങൾ പയനി​യ​റാ​യി സേവിച്ച ഒരു സഹോ​ദ​രി തന്റെ സഭയിലെ പയനി​യർമാ​രെ​ക്കു​റിച്ച്‌ ഇങ്ങനെ പറയുന്നു: “അവർ നിരന്തരം കഠിനാ​ധ്വാ​നം ചെയ്യുന്നു. വയൽസേ​വ​ന​ത്തിന്‌ പോകാൻ യാത്രാ​സൗ​ക​ര്യം ഒരുക്കു​ക​യോ ഭക്ഷണത്തി​നു ക്ഷണിക്കു​ക​യോ ഇന്ധനത്തി​നോ മറ്റ്‌ ആവശ്യ​ങ്ങൾക്കോ പണപര​മാ​യി സഹായി​ക്കു​ക​യോ ഒക്കെ ചെയ്യു​ന്നത്‌ അവർ വളരെ​യ​ധി​കം വിലമ​തി​ക്കും. നിങ്ങൾ അവർക്കാ​യി കരുതു​ന്നെന്ന്‌ അവർക്കു കാണാ​നാ​കും.”

9, 10. സഭയിലെ പയനി​യർമാ​രെ സഹായി​ക്കാൻ ചിലർ എന്തു ചെയ്‌തി​രി​ക്കു​ന്നു?

9 ശുശ്രൂ​ഷ​യിൽ പയനി​യർമാ​രെ സഹായി​ക്കാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു​ണ്ടോ? ബോബി എന്ന പയനിയർ പറയുന്നു: “ഇടദി​വ​സ​ങ്ങ​ളിൽ സേവന​ത്തിന്‌ കൂട്ട്‌ കിട്ടാ​നാണ്‌ പാട്‌.” അതേ സഭയിലെ മറ്റൊരു പയനിയർ പറയുന്നു: “ഉച്ചയ്‌ക്കു ശേഷം സേവന​ത്തിന്‌ കൂടെ​പ്പോ​രാൻ ആരെ​യെ​ങ്കി​ലും കിട്ടു​ക​യെ​ന്നത്‌ ഒരു പ്രശ്‌നം​ത​ന്നെ​യാണ്‌.” ഇപ്പോൾ ബ്രൂക്‌ലിൻ ബെഥേ​ലിൽ സേവി​ക്കു​ന്ന ഒരു സഹോ​ദ​രി തന്റെ പയനിയർ സേവന​ത്തെ​ക്കു​റിച്ച്‌ ഇങ്ങനെ ഓർക്കു​ന്നു: ‘സ്വന്തമാ​യി കാറുള്ള ഒരു സഹോ​ദ​രി എന്നോട്‌ ഇങ്ങനെ പറഞ്ഞി​രു​ന്നു: “വയൽസേ​വ​ന​ത്തിന്‌ പോകാൻ ആരെയും കൂട്ട്‌ കിട്ടാതെ വന്നാൽ എന്നെ ഒന്ന്‌ വിളി​ച്ചാൽ മതി, ഞാൻ വന്നേക്കാം.” ആ സഹോ​ദ​രി സഹായി​ച്ചി​ല്ലാ​യി​രു​ന്നെ​ങ്കിൽ എന്റെ പയനി​യ​റിങ്‌ നിന്നു​പോ​യേ​നെ.’ ശാരി പറയുന്നു: “അവിവാ​ഹി​ത​രാ​യ പയനി​യർമാർ വയൽസേ​വ​ന​മൊ​ക്കെ കഴിയു​മ്പോൾ പിന്നെ ഒറ്റയ്‌ക്കാ​യി​രി​ക്കും. അങ്ങനെ​യു​ള്ള​വ​രെ നിങ്ങൾക്ക്‌ ഇടയ്‌ക്കൊ​ക്കെ കുടും​ബാ​രാ​ധ​ന​യ്‌ക്ക്‌ ക്ഷണിക്കാ​നാ​കും. നിങ്ങ​ളോ​ടൊ​പ്പം മറ്റ്‌ കാര്യ​ങ്ങൾക്കും അവരെ കൂടെ​ക്കൂ​ട്ടു​ന്നെ​ങ്കിൽ അത്‌ അവരെ ശക്തി​പ്പെ​ടു​ത്തും.”

10 ഏകദേശം 50 വർഷമാ​യി മുഴു​സ​മയ സേവന​ത്തി​ലു​ള്ള ഒരു സഹോ​ദ​രി ഏകാകി​ളാ​യ മറ്റ്‌ സഹോ​ദ​രി​മാ​രൊ​ത്തുള്ള തന്റെ മുൻകാല പയനി​യ​റി​ങ്ങി​നെ​ക്കു​റിച്ച്‌ ഇങ്ങനെ ഓർക്കു​ന്നു: “ഏതാനും മാസങ്ങൾ കൂടു​മ്പോൾ മൂപ്പൻമാർ പയനി​യർമാ​രെ സന്ദർശി​ച്ചു. അവർ ഞങ്ങളുടെ ആരോ​ഗ്യ​ത്തെ​യും ജോലി​യെ​യും കുറിച്ച്‌ ചോദി​ച്ച​റി​യു​ക​യും മറ്റ്‌ എന്തെങ്കി​ലും പ്രശ്‌ന​ങ്ങ​ളു​ണ്ടോ എന്ന്‌ അന്വേ​ഷി​ക്കു​ക​യും ചെയ്‌തു. അവർ അത്‌ വെറുതെ ചോദി​ച്ച​തല്ല. ഞങ്ങൾക്ക്‌ എന്തെങ്കി​ലും ആവശ്യ​ങ്ങ​ളു​ണ്ടോ എന്ന്‌ നേരിട്ട്‌ കണ്ടറി​യാ​നാണ്‌ അവർ ഞങ്ങളുടെ വീട്ടിൽ വന്നത്‌.” എഫെ​സൊ​സി​ലെ ഒരു കുടും​ബ​നാ​ഥൻ ചെയ്‌ത സേവനങ്ങൾ പൗലോസ്‌ വിലമ​തി​ച്ചത്‌ നിങ്ങളു​ടെ മനസ്സി​ലേക്ക്‌ വന്നേക്കാം.—2 തിമൊ. 1:18.

11. ഒരു പ്രത്യേക പയനി​യ​റാ​യി സേവി​ക്കു​ന്ന​തിൽ എന്തെല്ലാം ഉൾപ്പെ​ട്ടി​രി​ക്കു​ന്നു?

11 ചില സഭക​ളോ​ടൊത്ത്‌ പ്രത്യേക പയനി​യർമാർ സേവി​ക്കു​ന്നുണ്ട്‌, അത്‌ ആ സഭകൾക്ക്‌ ഒരു അനു​ഗ്ര​ഹ​മാണ്‌. ഈ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രിൽ മിക്കവ​രും വയൽശു​ശ്രൂ​ഷ​യിൽ ഓരോ മാസവും 130 മണിക്കൂർ പ്രവർത്തി​ച്ചു​കൊണ്ട്‌ കഠിന​മാ​യി യത്‌നി​ക്കു​ന്നു. ശുശ്രൂ​ഷ​യിൽ മുഴു​സ​മ​യം പ്രവർത്തി​ക്കു​ന്ന​തി​നാ​ലും മറ്റുവി​ധ​ങ്ങ​ളിൽ സഭാ​പ്ര​വർത്ത​ന​ങ്ങ​ളെ പിന്തു​ണ​യ്‌ക്കു​ന്ന​തി​നാ​ലും അവർക്ക്‌ ലൗകി​ക​ജോ​ലി​കൾ ചെയ്യാൻ സമയം കിട്ടാ​റി​ല്ല, അല്ലെങ്കിൽ അല്‌പ​സ​മ​യ​മേ അതിനു ലഭിക്കൂ. ബ്രാ​ഞ്ചോ​ഫീസ്‌ മാസം​തോ​റും ഒരു ചെറിയ അലവൻസ്‌ കൊടു​ക്കു​ന്ന​തി​നാൽ അവർക്കു ശുശ്രൂ​ഷ​യിൽ നന്നായി ശ്രദ്ധ​കേ​ന്ദ്രീ​ക​രി​ക്കാൻ സാധി​ക്കും.

12. മൂപ്പൻമാർക്കും മറ്റുള്ള​വർക്കും പ്രത്യേക പയനി​യർമാ​രെ എങ്ങനെ പിന്തു​ണ​യ്‌ക്കാൻ കഴിയും?

12 പ്രത്യേക പയനി​യർമാ​രെ നമുക്ക്‌ എങ്ങനെ പിന്തു​ണ​യ്‌ക്കാൻ കഴിയും? അവരിൽ പലരു​മാ​യും ബന്ധപ്പെ​ടാ​റു​ള്ള ബ്രാ​ഞ്ചോ​ഫീ​സി​ലെ ഒരു മൂപ്പൻ ഇങ്ങനെ വിശദീ​ക​രി​ക്കു​ന്നു: “മൂപ്പന്മാർ അവരു​മാ​യി സംസാ​രിച്ച്‌, അവരുടെ സാഹച​ര്യ​ങ്ങൾ മനസ്സി​ലാ​ക്ക​ണം. എന്നിട്ട്‌ അവരെ എങ്ങനെ സഹായി​ക്കാൻ കഴിയു​മെന്ന്‌ തീരു​മാ​നി​ക്ക​ണം. പ്രത്യേക പയനി​യർമാർക്ക്‌ അലവൻസ്‌ ലഭിക്കു​ന്ന​തു​കൊണ്ട്‌ അവരുടെ കാര്യാ​ദി​ക​ളെ​ല്ലാം നടന്നു​കൊ​ള്ളും എന്നാണ്‌ ചില സഹോ​ദ​ര​ങ്ങൾ കരുതു​ന്നത്‌. എന്നാൽ പ്രാ​ദേ​ശി​ക സഹോ​ദ​ര​ങ്ങൾക്ക്‌ അവരെ പലവി​ധ​ങ്ങ​ളിൽ പിന്തു​ണ​യ്‌ക്കാൻ കഴിയും.” സാധാരണ പയനി​യർമാ​രു​ടെ കാര്യ​ത്തി​ലെ​ന്ന​പോ​ലെ, പ്രത്യേക പയനി​യർമാ​രും വയൽശു​ശ്രൂ​ഷ​യിൽ കൂടെ പ്രവർത്തി​ക്കാൻ സഹോ​ദ​ര​ങ്ങ​ളു​ള്ളത്‌ വിലമ​തി​ക്കു​ന്നു. നിങ്ങൾക്ക്‌ ആ വിധത്തിൽ അവരെ സഹായി​ക്കാൻ കഴിയു​മോ?

സഞ്ചാര​മേൽവി​ചാ​ര​ക​ന്മാ​രെ സഹായി​ക്കു​ക

13, 14. (എ) സർക്കിട്ട്‌ മേൽവി​ചാ​ര​ക​ന്മാ​രെ​ക്കു​റിച്ച്‌ നാം എന്ത്‌ ഓർക്കണം? (ബി) സഞ്ചാര​വേ​ല​യിൽ ആയിരി​ക്കു​ന്ന​വ​രെ പിന്തു​ണ​യ്‌ക്കാൻ നിങ്ങൾക്ക്‌ എന്തു ചെയ്യാൻ കഴിയും?

13 സർക്കിട്ട്‌ മേൽവി​ചാ​ര​ക​ന്മാ​രെ​യും അവരുടെ ഭാര്യ​മാ​രെ​യും​, ആത്മീയ​മാ​യി ശക്തരും ഏതു സാഹച​ര്യ​ങ്ങ​ളു​മാ​യും ഇണങ്ങി​ച്ചേ​രാൻ കഴിവു​ള്ള​വ​രും ആയിട്ടാണ്‌ സഹോ​ദ​ര​ങ്ങൾ മിക്ക​പ്പോ​ഴും വീക്ഷി​ക്കു​ന്നത്‌. അവർ അങ്ങനെ​യു​ള്ള​വ​രാ​ണെ​ന്നതു ശരിയാണ്‌. എങ്കിലും അവർക്കും പ്രോ​ത്സാ​ഹ​നം ആവശ്യ​മാണ്‌. ശുശ്രൂ​ഷ​യിൽ അവരോ​ടൊ​പ്പം പ്രവർത്തി​ക്കു​ന്നത്‌ അവർ വിലമ​തി​ക്കും. അല്‌പം ഉല്ലാസ​ത്തി​നോ വിനോ​ദ​ങ്ങൾക്കോ അവരെ​യും ക്ഷണിക്കാൻ കഴിയും. അവർ രോഗി​ക​ളാ​കു​ക​യോ, ശസ്‌ത്ര​ക്രി​യ​യ്‌ക്കോ മറ്റു ചികി​ത്സ​കൾക്കോ വേണ്ടി ആശുപ​ത്രി​യി​ലാ​കു​ക​യോ ചെയ്യു​ന്നെ​ങ്കി​ലോ? സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർ അവരെ സന്ദർശി​ക്കു​ക​യും അവരിൽ ആത്മാർഥ​മാ​യ താത്‌പ​ര്യം എടുക്കു​ക​യും ചെയ്യു​മ്പോൾ അവർ എത്ര നവോ​ന്മി​ഷി​ത​രാ​യി​ത്തീ​രും! പ്രവൃ​ത്തി​ക​ളു​ടെ പുസ്‌ത​കം എഴുതിയ ‘പ്രിയ വൈദ്യ​നാ​യ’ ലൂക്കോസ്‌ പൗലോ​സി​നോ​ടും മറ്റ്‌ സഞ്ചാര​പ​ങ്കാ​ളി​ക​ളോ​ടും കാണിച്ച താത്‌പ​ര്യ​ത്തെ​ക്കു​റിച്ച്‌ ഒന്നു ചിന്തി​ച്ചു​നോ​ക്കൂ.—കൊലോ. 4:14; പ്രവൃ. 20:5–21:18.

14 സഞ്ചാര​മേൽവി​ചാ​ര​ക​ന്മാർക്കും അവരുടെ ഭാര്യ​മാർക്കും ഉറ്റസു​ഹൃ​ത്തു​ക്കൾ ആവശ്യ​മാണ്‌, അവർ അത്‌ വളരെ​യ​ധി​കം ആസ്വദി​ക്കു​ന്നു. ഒരു സർക്കിട്ട്‌ മേൽവി​ചാ​ര​കൻ ഇങ്ങനെ എഴുതി: “എനിക്ക്‌ പ്രോ​ത്സാ​ഹ​നം ആവശ്യ​മു​ള്ളത്‌ എപ്പോ​ഴാ​ണെന്ന്‌ എന്റെ സ്‌നേ​ഹി​തർക്ക്‌ അറിയാ​മെ​ന്നു തോന്നു​ന്നു. അവർ വിവേ​ച​ന​യോ​ടെ ചോദ്യ​ങ്ങൾ ചോദിച്ച്‌ എന്റെ ബുദ്ധി​മു​ട്ടു​കൾ മനസ്സി​ലാ​ക്കാൻ ശ്രമി​ക്കും. അതു​കൊണ്ട്‌ എനിക്കു കാര്യങ്ങൾ തുറന്നു​പ​റ​യാൻ മടി​തോ​ന്നാ​റി​ല്ല. അവർ നന്നായി ശ്രദ്ധി​ക്കു​ന്ന​തു​ത​ന്നെ ഒരു സഹായ​മാണ്‌.” സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർ കാണി​ക്കു​ന്ന ആത്മാർഥ​മാ​യ താത്‌പ​ര്യം സർക്കിട്ട്‌ മേൽവി​ചാ​ര​ക​ന്മാ​രും അവരുടെ ഭാര്യ​മാ​രും വളരെ​യ​ധി​കം വിലമ​തി​ക്കു​ന്നു.

ബെഥേൽ കുടും​ബാം​ഗ​ങ്ങ​ളെ പിന്തു​ണ​യ്‌ക്കു​ക

15, 16. ബെഥേൽ അംഗങ്ങൾ എന്തു സേവന​ങ്ങ​ളാണ്‌ ചെയ്യു​ന്നത്‌, നമുക്ക്‌ അവരെ എങ്ങനെ പിന്തു​ണ​യ്‌ക്കാൻ കഴിയും?

15 ലോക​വ്യാ​പ​ക​മാ​യി, ബെഥേ​ലു​ക​ളിൽ സേവി​ക്കു​ന്ന​വർ ആ ബ്രാ​ഞ്ചോ​ഫീ​സി​ന്റെ മേൽനോ​ട്ട​ത്തി​ലു​ള്ള പ്രദേ​ശ​ങ്ങ​ളി​ലെ രാജ്യ​വേ​ല​യെ പിന്തു​ണ​യ്‌ക്കു​ന്ന​തിൽ സുപ്ര​ധാ​ന​പങ്ക്‌ വഹിക്കു​ന്നു. നിങ്ങളു​ടെ സഭയി​ലോ സർക്കി​ട്ടി​ലോ ബെഥേൽ അംഗങ്ങൾ ഉണ്ടെങ്കിൽ അവരെ ഓർക്കു​ന്നെന്ന്‌ നമുക്ക്‌ എങ്ങനെ പ്രകട​മാ​ക്കാ​നാ​കും​?

16 അവർ ബെഥേ​ലിൽ ആദ്യമാ​യി എത്തു​മ്പോൾ വീട്ടു​കാ​രെ​യും കൂട്ടു​കാ​രെ​യും വേർപി​രി​ഞ്ഞു​വ​രു​ന്ന​തി​ന്റെ വിഷമം അനുഭ​വ​പ്പെ​ട്ടേ​ക്കാം. മറ്റു ബെഥേൽ അംഗങ്ങ​ളും അവരുടെ പുതിയ സഭയിലെ സഹോ​ദ​ര​ങ്ങ​ളും അവരു​മാ​യി സൗഹൃ​ദ​ത്തി​ലാ​കു​മ്പോൾ, അവർ എത്ര നന്ദിയു​ള്ള​വ​രാ​യി​രി​ക്കും! (മർക്കോ. 10:29, 30) സാധാ​ര​ണ​ഗ​തി​യിൽ, അവർക്ക്‌ വാരം​തോ​റും ക്രിസ്‌തീ​യ​യോ​ഗ​ങ്ങ​ളിൽ ഹാജരാ​കാ​നും വയൽശു​ശ്രൂ​ഷ​യിൽ പങ്കെടു​ക്കാ​നും സാധി​ക്കും. എന്നാൽ ഇടയ്‌ക്കി​ടെ അവർക്ക്‌ ബെഥേ​ലിൽ കൂടുതൽ ജോലി​കൾ ചെയ്‌തു​തീർക്കാൻ നിയമനം ലഭി​ച്ചേ​ക്കാം. സഭകൾ ഇത്‌ തിരി​ച്ച​റിഞ്ഞ്‌ ബെഥേൽ അംഗങ്ങ​ളെ​യും അവരുടെ സേവന​ത്തെ​യും വിലമ​തി​ക്കു​ന്നെന്ന്‌ പ്രകട​മാ​ക്കു​മ്പോൾ അത്‌ എല്ലാവർക്കും പ്രയോ​ജ​ന​ക​ര​മാ​യി​രി​ക്കും.—1 തെസ്സ​ലോ​നി​ക്യർ 2:9 വായി​ക്കു​ക.

വിദേ​ശ​വ​യ​ലു​ക​ളി​ലെ മുഴു​സ​മ​യ​സേ​വ​ക​രെ സഹായി​ക്കു​ക

17, 18. വിദേ​ശ​രാ​ജ്യ​ങ്ങ​ളി​ലേക്ക്‌ നിയമി​ക്ക​പ്പെ​ടു​ന്ന​വർ ഏതെല്ലാം സേവന​ങ്ങ​ളിൽ ഏർപ്പെ​ടു​ന്നു?

17 മറ്റൊരു രാജ്യത്തു പോയി സേവി​ക്കാ​നു​ള്ള നിയമനം സ്വീക​രി​ക്കു​ന്ന​വർക്ക്‌ തങ്ങൾ പരിച​യി​ച്ചു​പോ​ന്നി​ട്ടു​ള്ള​തിൽനി​ന്നും തികച്ചും വ്യത്യ​സ്‌ത​മാ​യ ഭക്ഷണം, ഭാഷകൾ, ആചാരങ്ങൾ, ജീവി​ത​സാ​ഹ​ച​ര്യ​ങ്ങൾ എന്നിവ​യു​മാ​യി പൊരു​ത്ത​പ്പെ​ടേ​ണ്ട​താ​യി വന്നേക്കാം. അത്തരം വെല്ലു​വി​ളി നിറഞ്ഞ ഒരു നിയമനം അവർ സ്വീക​രി​ക്കാൻ തീരു​മാ​നി​ച്ചത്‌ എന്തു​കൊ​ണ്ടാ​യി​രി​ക്കും?

18 അവരിൽ ചിലർ പ്രധാ​ന​മാ​യും വയൽശു​ശ്രൂ​ഷ​യിൽ ശ്രദ്ധ​കേ​ന്ദ്രീ​ക​രി​ക്കു​ന്ന മിഷന​റി​മാ​രാണ്‌. അവർക്ക്‌ ലഭിച്ചി​രി​ക്കു​ന്ന വിദഗ്‌ധ​പ​രി​ശീ​ല​ന​ത്തിൽനിന്ന്‌ അനേകർക്ക്‌ പ്രയോ​ജ​നം നേടാ​നാ​കും. ലളിത​മാ​യ താമസ​സൗ​ക​ര്യ​വും അടിസ്ഥാ​നാ​വ​ശ്യ​ങ്ങൾക്കാ​യി കരുതു​ന്ന​തി​നു​ള്ള ഒരു അലവൻസും ബ്രാ​ഞ്ചോ​ഫീസ്‌ മിഷന​റി​മാർക്ക്‌ കൊടു​ക്കു​ന്നു. വിദേ​ശ​രാ​ജ്യ​ങ്ങ​ളിൽ സേവി​ക്കു​ന്ന മറ്റുള്ള​വ​രെ ബ്രാ​ഞ്ചോ​ഫീ​സിൽ സേവി​ക്കു​ന്ന​തി​നോ അല്ലെങ്കിൽ ബ്രാഞ്ച്‌ സൗകര്യ​ങ്ങൾ, പരിഭാ​ഷാ​കേ​ന്ദ്ര​ങ്ങൾ, സമ്മേള​ന​ഹാ​ളു​കൾ, രാജ്യ​ഹാ​ളു​കൾ എന്നിവ​യു​ടെ നിർമാ​ണ​ത്തിൽ സഹായി​ക്കു​ന്ന​തി​നോ നിയമി​ക്കു​ന്നു. ഭക്ഷണം, ലളിത​മാ​യ താമസ​സൗ​ക​ര്യം തുടങ്ങിയ സേവനങ്ങൾ അവർക്കു കൊടു​ക്കു​ന്നു. ബെഥേൽ കുടും​ബാം​ഗ​ങ്ങ​ളെ​പ്പോ​ലെ അവരും ക്രമമാ​യി യോഗ​ങ്ങൾക്ക്‌ ഹാജരാ​കു​ക​യും വയൽശു​ശ്രൂ​ഷ​യിൽ പങ്കെടു​ക്കു​ക​യും ചെയ്യുന്നു. അങ്ങനെ അവർ വ്യത്യ​സ്‌ത​വി​ധ​ങ്ങ​ളിൽ സഭയ്‌ക്ക്‌ ഒരു അനു​ഗ്ര​ഹ​മാണ്‌!

19. വിദേ​ശ​രാ​ജ്യത്ത്‌ സേവി​ക്കു​ന്ന​വ​രെ സംബന്ധിച്ച്‌ നാം എന്തു മനസ്സിൽപ്പി​ടി​ക്ക​ണം?

19 ഇങ്ങനെ​യു​ള്ള മുഴു​സ​മ​യ​സേ​വ​ക​രെ നിങ്ങൾക്ക്‌ എങ്ങനെ ഓർക്കാൻ കഴിയും? ആദ്യ​മൊ​ക്കെ ആ പ്രദേ​ശ​ത്തെ ഭക്ഷണവു​മാ​യി അവർക്ക്‌ പൊരു​ത്ത​പ്പെ​ടാൻ ബുദ്ധി​മു​ട്ടാ​യേ​ക്കു​മെന്നു മനസ്സിൽപ്പി​ടി​ക്കു​ക. അവരെ ഭക്ഷണത്തി​നാ​യി ക്ഷണിക്കു​മ്പോൾ, എങ്ങനെ​യു​ള്ള ഭക്ഷണമാണ്‌ അവർ ഇഷ്ടപ്പെ​ടു​ന്ന​തെന്ന്‌ മുന്നമേ അവരോ​ടു ചോദി​ക്കാൻ കഴിയും. അവർ പ്രാ​ദേ​ശി​ക ഭാഷയും ആചാര​മ​ര്യാ​ദ​ക​ളും പഠിച്ചു​വ​ര​വെ ക്ഷമയോ​ടെ ഇടപെ​ടു​ക. നിങ്ങൾ പറയു​ന്ന​തൊ​ക്കെ മനസ്സി​ലാ​ക്കാൻ അവർ കുറച്ച്‌ സമയം എടു​ത്തേ​ക്കാം. അവരുടെ ഉച്ചാരണം മെച്ച​പ്പെ​ടു​ത്താൻ അവരെ ദയാപൂർവം സഹായി​ക്കു​ക. മെച്ച​പ്പെ​ടാൻ അവർക്ക്‌ തീർച്ച​യാ​യും ആഗ്രഹ​മുണ്ട്‌!

20. ഏതു വിധത്തിൽ നമുക്ക്‌ മുഴു​സ​മ​യ​സേ​വ​ക​രെ​യും അവരുടെ മാതാ​പി​താ​ക്ക​ളെ​യും ഓർക്കാ​നാ​കും​?

20 വർഷങ്ങൾ കടന്നു​പോ​ക​വേ, മുഴു​സ​മ​യ​സേ​വ​കർക്കും അവരുടെ മാതാ​പി​താ​ക്കൾക്കും പ്രായ​മേ​റി​വ​രും. മാതാ​പി​താ​ക്കൾ സാക്ഷി​ക​ളാ​ണെ​ങ്കിൽ, സാധ്യ​ത​യ​നു​സ​രിച്ച്‌ അവരുടെ ഏറ്റവും പ്രിയ​പ്പെട്ട ആഗ്രഹം തങ്ങളുടെ മക്കൾ അവരുടെ നിയമ​ന​ങ്ങ​ളിൽ തുടരണം എന്നതാ​യി​രി​ക്കും. (3 യോഹ. 4) മാതാ​പി​താ​ക്കൾക്ക്‌ പരിച​ര​ണം ആവശ്യ​മാ​ണെ​ങ്കിൽ മുഴു​സ​മ​യ​സേ​വ​കർ അതിനാ​യി തങ്ങളാ​ലാ​കു​ന്ന​തെ​ല്ലാം ചെയ്യു​ക​യും സാധ്യ​മാ​കു​മ്പോ​ഴെ​ല്ലാം അവരെ വന്ന്‌ സഹായി​ക്കു​ക​യും ചെയ്യും. എന്നിരു​ന്നാ​ലും​, പ്രായ​മാ​യ മാതാ​പി​താ​ക്കൾക്ക്‌ സഹായം കൊടു​ക്കാൻ മുന്നോ​ട്ടു​വ​ന്നു​കൊണ്ട്‌ വീട്ടി​ലു​ള്ള മറ്റുള്ള​വർക്ക്‌ മുഴു​സ​മ​യ​ശു​ശ്രൂ​ഷ​യി​ലു​ള്ള​വരെ സഹായി​ക്കാ​നാ​കും. ലോക​ത്തി​ലെ ഏറ്റവും സുപ്ര​ധാ​ന​മാ​യ വേലയിൽ മുഴു​സ​മ​യ​സേ​വ​കർക്ക്‌ തിര​ക്കേ​റി​യ ഉത്തരവാ​ദി​ത്വ​ങ്ങൾ വഹിക്കാ​നു​ണ്ടെന്ന്‌ മനസ്സിൽപ്പി​ടി​ക്കു​ക. (മത്താ. 28:19, 20) മുഴു​സ​മ​യ​സേ​വ​ക​രു​ടെ മാതാ​പി​താ​ക്കൾക്ക്‌ സഹായം ആവശ്യ​മാ​ണെ​ങ്കിൽ നിങ്ങൾക്കോ സഭയ്‌ക്കോ സഹായ​ഹ​സ്‌തം നീട്ടാ​നാ​കു​മോ?

21. മറ്റുള്ള​വ​രിൽനി​ന്നു​ള്ള സഹായ​ത്തെ​യും പ്രോ​ത്സാ​ഹ​ന​ത്തെ​യും മുഴു​സ​മ​യ​സേ​വ​കർ എങ്ങനെ വീക്ഷി​ക്കു​ന്നു?

21 അനേകർ സാമ്പത്തി​ക​നേ​ട്ട​ത്തി​നാ​യി കഠിനാ​ധ്വാ​നം ചെയ്യു​മ്പോൾ, മുഴു​സ​മ​യ​സേ​വ​കർ കഠിന​വേല ചെയ്യു​ന്നത്‌ യഹോ​വ​യ്‌ക്ക്‌ ഏറ്റവും നല്ലതു കൊടു​ക്കാ​നും മറ്റുള്ള​വ​രെ സഹായി​ക്കാ​നും അവർ ആഗ്രഹി​ക്കു​ന്ന​തു​കൊ​ണ്ടാണ്‌. നിങ്ങൾക്കു ചെയ്യാൻ കഴിയുന്ന ഏതു സഹായ​വും അവർ ആഴമായി വിലമ​തി​ക്കും. വിദേ​ശ​രാ​ജ്യത്ത്‌ സേവി​ക്കു​ന്ന ഒരു സഹോ​ദ​രി​യു​ടെ പിൻവ​രു​ന്ന വാക്കുകൾ അനേക​രു​ടെ വികാ​ര​ങ്ങ​ളെ പ്രതി​ധ്വ​നി​പ്പി​ക്കു​ന്നു: “വിലമ​തിപ്പ്‌ പ്രകടി​പ്പി​ച്ചു​കൊ​ണ്ടുള്ള ഒരു ചെറിയ കുറി​പ്പു​പോ​ലും​, മറ്റുള്ളവർ ഞങ്ങളെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ന്നു​ണ്ടെ​ന്നും ഞങ്ങൾ ചെയ്യുന്ന കാര്യ​ങ്ങ​ളെ​പ്ര​തി സന്തോ​ഷി​ക്കു​ന്നു​ണ്ടെ​ന്നും വെളി​പ്പെ​ടു​ത്തു​ന്നു.”

22. മുഴു​സ​മ​യ​സേ​വ​ന​ത്തെ നിങ്ങൾ എങ്ങനെ വീക്ഷി​ക്കു​ന്നു?

22 യഹോ​വ​യെ മുഴു​സ​മ​യം സേവി​ക്കു​ക എന്നതാണ്‌ നിസ്സം​ശ​യ​മാ​യും ഏറ്റവും പ്രതി​ഫ​ല​ദാ​യ​ക​മാ​യ ജീവി​ത​ഗ​തി. അത്‌ ആവേശ​ക​ര​വും സംതൃ​പ്‌തി​ദാ​യ​ക​വു​മാണ്‌. അതോ​ടൊ​പ്പം അനവധി ഗുണങ്ങ​ളും ജീവി​താ​നു​ഭ​വ​ങ്ങ​ളും സ്വായ​ത്ത​മാ​ക്കാൻ അത്‌ അവസര​മേ​കു​ന്നു. ദൈവ​രാ​ജ്യ​ത്തിൻകീ​ഴിൽ യഹോ​വ​യു​ടെ വിശ്വ​സ്‌ത​രാ​യ ആരാധ​ക​രെ​ല്ലാം കാത്തി​രി​ക്കു​ന്ന നിത്യ​ത​യി​ലെ​ന്നു​മു​ള്ള സന്തുഷ്ട​സേ​വ​ന​ത്തി​നാ​യുള്ള തയ്യാ​റെ​ടു​പ്പാണ്‌ മുഴു​സ​മ​യ​സേ​വ​നം. മുഴു​സ​മ​യ​സേ​വ​ക​രു​ടെ ‘വിശ്വാ​സ​ത്തി​ന്റെ ഫലമായ പ്രവൃ​ത്തി​യും സ്‌നേ​ഹ​പ്ര​ചോ​ദി​ത​മായ പ്രയത്‌ന​വും നമുക്ക്‌ നിരന്തരം ഓർക്കാം.’—1 തെസ്സ. 1:3.

മുഴുസമയസേവനത്തിന്റെ വിവി​ധ​മേ​ഖ​ല​കൾ

  • രണ്ടു സാധാരണ പയനിയർമാർ ഒരാളോടു സാക്ഷീകരിക്കുന്നു

    സാധാരണ പയനി​യർമാർ ഓരോ മാസവും വയൽശു​ശ്രൂ​ഷ​യിൽ 70 മണിക്കൂർ ചെലവ​ഴി​ച്ചു​കൊണ്ട്‌ തങ്ങളുടെ സ്വന്തം സഭയി​ലോ ആവശ്യം അധിക​മു​ള്ള പ്രദേ​ശ​ത്തോ സേവി​ക്കു​ന്നു.

  • വയൽശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കുന്ന രണ്ടു പ്രത്യേക പയനിയർ സഹോദരിമാർ

    പ്രത്യേക പയനി​യർമാർ സാധാ​ര​ണ​യാ​യി മാസം​തോ​റും 130 മണിക്കൂർ വയൽശു​ശ്രൂ​ഷ​യിൽ പ്രവർത്തി​ക്കു​ന്നു. അവരെ മിക്ക​പ്പോ​ഴും ആവശ്യം അധിക​മു​ള്ള സ്ഥലങ്ങളി​ലേക്ക്‌ നിയമി​ക്കാ​റുണ്ട്‌.

  • ഒരു സർക്കിട്ട്‌ മേൽവിചാരകനും ഭാര്യയും യാത്രയിൽ

    സർക്കിട്ട്‌ മേൽവി​ചാ​ര​ക​ന്മാർ പല സഭകളെ സേവി​ക്കു​ന്നു. അവർ ശുശ്രൂ​ഷ​യ്‌ക്കു നേതൃ​ത്വം വഹിക്കു​ക​യും സഭകളെ മറ്റുവി​ധ​ങ്ങ​ളിൽ സഹായി​ക്കു​ക​യും ചെയ്യുന്നു.

  • ഒരു ബെഥേൽ കുടുംബാംഗം പ്രസിദ്ധീകരണങ്ങൾ അയച്ചുകൊടുക്കാൻ തയ്യാറാക്കുന്നു

    ബെഥേൽ കുടും​ബാം​ഗ​ങ്ങൾ ഒരു ബ്രാ​ഞ്ചോ​ഫീ​സി​ലോ പരിഭാ​ഷാ​കേ​ന്ദ്ര​ത്തി​ലോ സേവി​ക്കു​ന്നു. അവർ ആ ബ്രാഞ്ചി​ന്റെ മേൽനോ​ട്ട​ത്തിൻകീ​ഴി​ലുള്ള ദേശങ്ങ​ളിൽ പ്രസി​ദ്ധീ​ക​ര​ണ​ങ്ങൾ ലഭ്യമാ​ക്കു​ക​യും വേലയ്‌ക്ക്‌ ആവശ്യ​മാ​യ മാർഗ​നിർദേ​ശ​ങ്ങൾ നൽകു​ക​യും ചെയ്യുന്നു.

  • ഒരു മിഷനറി ദമ്പതികൾ മോട്ടോർ സൈക്കിളിൽ യാത്രയ്‌ക്കൊരുങ്ങുന്നു

    മിഷനറിമാർ സാധാ​ര​ണ​യാ​യി വിദേ​ശ​രാ​ജ്യ​ങ്ങ​ളിൽ സേവി​ക്കാൻ നിയമി​ക്ക​പ്പെ​ടു​ന്നു. മിക്ക മിഷന​റി​മാ​രും വയൽശു​ശ്രൂ​ഷ​യ്‌ക്കാ​യി 130 മണിക്കൂർ മാസം​തോ​റും അർപ്പി​ക്കു​ന്നു.

  • ഒരു അന്തർദേശീയ സേവകൻ നിർമാണവേലയിൽ

    അന്തർദേശീയ സേവക​രും സ്വമേ​ധാ​സേ​വ​ക​രും വിവിധ ദേശങ്ങ​ളിൽ പോയി ബ്രാ​ഞ്ചോ​ഫീ​സു​കൾ, പരിഭാ​ഷാ​കേ​ന്ദ്ര​ങ്ങൾ, സമ്മേള​ന​ഹാ​ളു​കൾ, രാജ്യ​ഹാ​ളു​കൾ എന്നിവ​യു​ടെ നിർമാ​ണ​ത്തിൽ സഹായി​ക്കു​ന്നു.

  • രാജ്യഹാൾ നിർമാണ സംഘത്തിലെ ഒരു അംഗം ഉന്തുവണ്ടിയുമായി

    രാജ്യഹാൾ നിർമാണ സംഘാം​ഗ​ങ്ങൾ സ്വദേ​ശത്ത്‌ രാജ്യ​ഹാ​ളു​ക​ളു​ടെ നിർമാ​ണ​ത്തി​ലും മറ്റു നിർമാ​ണ​പ്ര​വർത്ത​ന​ങ്ങ​ളി​ലും സഹായി​ക്കാൻ പരിശീ​ല​നം നേടി​യ​വ​രാണ്‌.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക