വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • od അധ്യാ. 10 പേ. 105-115
  • നിങ്ങളുടെ ശുശ്രൂഷ വിപുലപ്പെടുത്താനുള്ള മാർഗങ്ങൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • നിങ്ങളുടെ ശുശ്രൂഷ വിപുലപ്പെടുത്താനുള്ള മാർഗങ്ങൾ
  • യഹോവയുടെ ഇഷ്ടം ചെയ്യാൻ സംഘടിതർ
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • സഭയിൽ ഒരു പ്രചാ​ര​ക​നാ​യി സേവി​ക്കു​ക
  • ആവശ്യം അധിക​മു​ള്ളി​ടത്ത്‌ സേവി​ക്കാം
  • മറ്റൊരു ഭാഷയിൽ സാക്ഷീ​ക​രി​ക്കൽ
  • മുൻനി​ര​സേ​വ​നം
  • വയൽമി​ഷ​ന​റി​മാർ
  • സർക്കിട്ട്‌ വേല
  • ദിവ്യാ​ധി​പത്യ സ്‌കൂ​ളു​കൾ
  • ബഥേൽസേ​വ​നം
  • നിർമാ​ണ​സേ​വ​നം
  • നിങ്ങളു​ടെ ആത്മീയ​ല​ക്ഷ്യ​ങ്ങൾ എന്തൊ​ക്കെ​യാണ്‌?
  • മുഴുസമയസേവകരെ ഓർക്കുക
    2014 വീക്ഷാഗോപുരം
  • യഹോവയെ ബഹുമാനിക്കുന്നതിനു നിങ്ങൾക്കു കൂടുതൽ പ്രവർത്തിക്കാൻ കഴിയുമോ?
    നമ്മുടെ രാജ്യ ശുശ്രൂഷ—1993
  • ആട്ടിൻകൂട്ടത്തെ മേയ്‌ക്കുന്ന മേൽവിചാരകന്മാർ
    യഹോവയുടെ ഇഷ്ടം ചെയ്യാൻ സംഘടിതർ
  • യുവജനങ്ങളേ —നിങ്ങൾ ജീവിതം എങ്ങനെ വിനിയോഗിക്കും?
    യുവജനങ്ങളേ—നിങ്ങൾ ജീവിതം എങ്ങനെ വിനിയോഗിക്കും?
കൂടുതൽ കാണുക
യഹോവയുടെ ഇഷ്ടം ചെയ്യാൻ സംഘടിതർ
od അധ്യാ. 10 പേ. 105-115

അധ്യായം 10

നിങ്ങളു​ടെ ശുശ്രൂഷ വിപു​ല​പ്പെ​ടു​ത്താ​നുള്ള മാർഗങ്ങൾ

ശിഷ്യ​ന്മാ​രെ രാജ്യ​പ്ര​സം​ഗ​ക​രാ​യി അയയ്‌ക്കാ​നുള്ള സമയം വന്നപ്പോൾ യേശു അവരോട്‌ ഇങ്ങനെ പറഞ്ഞു: “വിളവ്‌ ധാരാ​ള​മുണ്ട്‌; പക്ഷേ പണിക്കാർ കുറവാണ്‌.” ധാരാളം ചെയ്‌തു​തീർക്കാ​നു​ണ്ടാ​യി​രു​ന്നു. അതു​കൊണ്ട്‌ യേശു ഇങ്ങനെ കൂട്ടി​ച്ചേർത്തു: “വിള​വെ​ടു​പ്പി​നു പണിക്കാ​രെ അയയ്‌ക്കാൻ വിള​വെ​ടു​പ്പി​ന്റെ അധികാ​രി​യോ​ടു യാചി​ക്കുക.” (മത്താ. 9:37, 38) ശുശ്രൂഷ എങ്ങനെ​യാ​ണു നിർവ​ഹി​ക്കേ​ണ്ട​തെന്നു യേശു അവർക്കു വിവരി​ച്ചു​കൊ​ടു​ത്തു. ഇത്‌ എത്ര അടിയ​ന്തി​ര​മാ​യി ചെയ്യേ​ണ്ട​താ​ണെന്നു യേശു​വി​ന്റെ പിൻവ​രുന്ന വാക്കുകൾ സൂചി​പ്പി​ക്കു​ന്നു: “മനുഷ്യ​പു​ത്രൻ വരുന്ന​തി​നു മുമ്പ്‌ നിങ്ങൾ ഇസ്രാ​യേൽപ​ട്ട​ണങ്ങൾ മുഴു​വ​നും ഒരു കാരണ​വ​ശാ​ലും സഞ്ചരി​ച്ചു​തീർക്കില്ല.”​—മത്താ. 10:23.

2 ഇന്നും ശുശ്രൂഷ ധാരാ​ള​മുണ്ട്‌. സമയം തീർന്നു​കൊ​ണ്ടി​രി​ക്കു​ന്നു! അന്ത്യം വരുന്ന​തി​നു മുമ്പ്‌ ദൈവ​രാ​ജ്യ​ത്തി​ന്റെ ഈ സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്ക​പ്പെ​ടണം. (മർക്കോ. 13:10) നമുക്കു പ്രവർത്തി​ക്കാ​നുള്ള വയൽ ഈ ലോക​മാണ്‌. അതു​കൊ​ണ്ടു​തന്നെ യേശു​വി​ന്റെ​യും ശിഷ്യ​ന്മാ​രു​ടെ​യും സാഹച​ര്യ​ങ്ങൾക്കു സമാന​മാ​ണു നമ്മു​ടേ​തും. എന്നാൽ അവർ ചെയ്‌ത​തി​ലും വിപു​ല​മാ​ണു നമ്മുടെ പ്രവർത്തനം. കോടി​ക്ക​ണ​ക്കി​നു വരുന്ന ലോക​ജ​ന​സം​ഖ്യ​യു​മാ​യി താരത​മ്യം ചെയ്യു​മ്പോൾ നമ്മൾ എണ്ണത്തിൽ എത്രയോ ചുരു​ക്ക​മാണ്‌! എന്നാൽ യഹോവ സഹായ​ത്തി​നു​ണ്ടെന്നു നമുക്ക്‌ ഉറപ്പാണ്‌. ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത ഭൂമി​യി​ലെ​മ്പാ​ടും പ്രസം​ഗി​ക്ക​പ്പെ​ടും. യഹോ​വ​യു​ടെ നിയമി​ത​സ​മ​യ​മാ​കു​മ്പോൾ അന്ത്യം വരും. നമ്മുടെ ശുശ്രൂഷ ചെയ്‌തു​തീർക്കാൻ നമ്മൾ ദൈവ​രാ​ജ്യ​ത്തി​നു ജീവി​ത​ത്തിൽ ഒന്നാം സ്ഥാനം നൽകു​മോ? ഈ ഉദ്ദേശ്യ​ത്തിൽ നമുക്ക്‌ ഏതെല്ലാം ലക്ഷ്യങ്ങൾ വെക്കാൻ കഴിയും?

3 തന്റെ സമർപ്പി​ത​ദാ​സ​ന്മാ​രിൽനിന്ന്‌ യഹോവ എന്താണ്‌ ആവശ്യ​പ്പെ​ടു​ന്ന​തെന്നു വെളി​പ്പെ​ടു​ത്തി​ക്കൊണ്ട്‌ യേശു പറഞ്ഞു: “നിന്റെ ദൈവ​മായ യഹോ​വയെ നീ നിന്റെ മുഴു​ഹൃ​ദ​യ​ത്തോ​ടും നിന്റെ മുഴു​ദേ​ഹി​യോ​ടും നിന്റെ മുഴു​മ​ന​സ്സോ​ടും നിന്റെ മുഴു​ശ​ക്തി​യോ​ടും കൂടെ സ്‌നേ​ഹി​ക്കണം.” (മർക്കോ. 12:30) ദൈവ​ത്തി​നുള്ള സേവനം നമ്മൾ മുഴു​ദേ​ഹി​യോ​ടെ ചെയ്യാ​നാണ്‌ ആവശ്യ​പ്പെ​ട്ടി​രി​ക്കു​ന്നത്‌. അതിന്റെ അർഥം യഹോ​വ​യു​ടെ സേവന​ത്തിൽ പരമാ​വധി ചെയ്‌തു​കൊണ്ട്‌ നമ്മുടെ സമർപ്പ​ണ​ത്തി​ന്റെ ആഴവും ആത്മാർഥ​ത​യും നമ്മൾ തെളി​യി​ക്ക​ണ​മെ​ന്നാണ്‌. (2 തിമൊ. 2:15) സാഹച​ര്യ​വും പ്രാപ്‌തി​ക​ളും അനുസ​രിച്ച്‌ നമുക്ക്‌ ഓരോ​രു​ത്തർക്കും പ്രവർത്തി​ക്കാ​നുള്ള ധാരാളം മേഖല​ക​ളുണ്ട്‌. നമുക്ക്‌ അവയിൽ ചിലത്‌ ഇപ്പോൾ പരി​ശോ​ധി​ക്കാം. ശുശ്രൂഷ നിറ​വേ​റ്റാൻ നമുക്കു വെക്കാ​വുന്ന ചില ലക്ഷ്യങ്ങൾ ഏവയാ​ണെ​ന്നും നോക്കാം.

സഭയിൽ ഒരു പ്രചാ​ര​ക​നാ​യി സേവി​ക്കു​ക

4 സത്യം സ്വീക​രി​ക്കുന്ന എല്ലാവർക്കും സന്തോ​ഷ​വാർത്ത പ്രസി​ദ്ധ​മാ​ക്കാ​നുള്ള പദവി​യുണ്ട്‌. യേശു, തന്റെ ശിഷ്യ​ന്മാ​രെ ഏൽപ്പിച്ച അടിസ്ഥാ​ന​കാ​ര്യ​മാണ്‌ ഇത്‌. (മത്താ. 24:14; 28:19, 20) സന്തോ​ഷ​വാർത്ത കേൾക്കുന്ന ഉടനെ സാധാ​ര​ണ​ഗ​തി​യിൽ ക്രിസ്‌തു​ശി​ഷ്യ​ന്മാർ അതു മറ്റുള്ള​വ​രോ​ടു പറയാൻതു​ട​ങ്ങും. അന്ത്ര​യോ​സും ഫിലി​പ്പോ​സും കൊർന്നേ​ല്യൊ​സും മറ്റു ചിലരും ചെയ്‌തത്‌ അതാണ്‌. (യോഹ. 1:40, 41, 43-45; പ്രവൃ. 10:1, 2, 24; 16:14, 15, 25-34) ഒരാൾ സ്‌നാ​ന​മേൽക്കു​ന്ന​തി​നു മുമ്പു​തന്നെ സന്തോ​ഷ​വാർത്ത ആളുക​ളോ​ടു പറയണ​മെ​ന്നാ​ണോ ഇതിന്‌ അർഥം? അതെ! ഒരു വ്യക്തി സഭയിൽ സ്‌നാ​ന​മേ​റ്റി​ട്ടി​ല്ലാത്ത പ്രചാ​ര​ക​നാ​കാൻ യോഗ്യത നേടു​മ്പോൾത്തന്നെ വീടു​തോ​റു​മുള്ള പ്രവർത്ത​ന​ത്തിൽ പങ്കെടു​ക്കാ​നുള്ള അവസരം അദ്ദേഹ​ത്തി​നു ലഭിക്കു​ന്നു. കൂടാതെ കഴിവും സാഹച​ര്യ​ങ്ങ​ളും അനുസ​രിച്ച്‌ അദ്ദേഹ​ത്തി​നു വയൽശു​ശ്രൂ​ഷ​യു​ടെ മറ്റു മണ്ഡലങ്ങ​ളി​ലും പങ്കെടു​ക്കാം.

5 സ്‌നാ​ന​മേ​റ്റു​ക​ഴിഞ്ഞ ഒരു പ്രചാ​രകൻ ആളുകളെ സന്തോ​ഷ​വാർത്ത അറിയി​ക്കു​ന്ന​തി​നു തന്നാൽ കഴിയു​ന്ന​തെ​ല്ലാം ചെയ്യാൻ തത്‌പ​ര​നാ​യി​രി​ക്കു​മ​ല്ലോ. പുരു​ഷ​ന്മാർക്കും സ്‌ത്രീ​കൾക്കും ഒരു​പോ​ലെ പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ പങ്കെടു​ക്കാ​നുള്ള പദവി​യുണ്ട്‌. ദൈവ​രാ​ജ്യ​താത്‌പ​ര്യ​ങ്ങൾ പുരോ​ഗ​മി​പ്പി​ക്കു​ന്ന​തിൽ ചെറു​തെ​ങ്കി​ലും ഒരു പങ്കു വഹിക്കാൻ കഴിയു​ന്നത്‌ ഒരു അനു​ഗ്ര​ഹ​മാണ്‌. സേവന​ത്തി​ന്റെ ഇതര മേഖല​ക​ളി​ലേ​ക്കും ശുശ്രൂഷ വിപു​ല​പ്പെ​ടു​ത്താൻ കഴിയുന്ന എല്ലാവർക്കും അളവറ്റ സന്തോഷം ആസ്വദി​ക്കാ​നാ​കും.

ആവശ്യം അധിക​മു​ള്ളി​ടത്ത്‌ സേവി​ക്കാം

6 നിങ്ങളു​ടെ സഭാ​പ്ര​ദേശം കൂടെ​ക്കൂ​ടെ പ്രവർത്തി​ക്കുന്ന ഒന്നാണോ? അങ്ങനെ​യെ​ങ്കിൽ ഇപ്പോൾത്തന്നെ അവിടെ നല്ല ഒരു സാക്ഷ്യം കൊടു​ത്തി​ട്ടു​ണ്ടാ​യി​രി​ക്കാം. അതു​കൊണ്ട്‌ വയലിൽ ആവശ്യം അധിക​മുള്ള ഒരിട​ത്തേക്കു മാറി​ത്താ​മ​സി​ച്ചു​കൊണ്ട്‌ ശുശ്രൂഷ വിപു​ല​പ്പെ​ടു​ത്താൻ നിങ്ങൾ വിചാ​രി​ക്കു​ന്നു​ണ്ടാ​കും. (പ്രവൃ. 16:9) ഇനി, നിങ്ങൾ ഒരു മൂപ്പനോ ശുശ്രൂ​ഷാ​ദാ​സ​നോ ആണെങ്കിൽ സഹായം ആവശ്യ​മുള്ള മറ്റൊരു സഭയിൽ സേവി​ക്കാൻ നിങ്ങൾക്കു കഴിയു​മോ? മറ്റൊരു സഭയെ സഹായി​ക്കാൻ കഴിയു​ന്നതു സംബന്ധിച്ച്‌ നിങ്ങൾക്കു ചില നിർദേ​ശങ്ങൾ നൽകാൻ സർക്കിട്ട്‌ മേൽവി​ചാ​ര​കനു കഴി​ഞ്ഞേ​ക്കും. രാജ്യ​ത്തി​ന്റെ വേറൊ​രു ഭാഗത്ത്‌ സേവി​ക്കാ​നാ​ണു നിങ്ങൾ ആഗ്രഹി​ക്കു​ന്ന​തെ​ങ്കിൽ നിങ്ങൾക്കു സഹായ​ക​മായ വിവരങ്ങൾ നൽകാൻ ബ്രാ​ഞ്ചോ​ഫീ​സി​നു കഴിയും.

7 നിങ്ങൾ മറ്റൊരു രാജ്യത്ത്‌ സേവി​ക്കാൻ ആഗ്രഹി​ക്കു​ന്നെ​ങ്കി​ലോ? നന്നായി ആലോ​ചിച്ച്‌ തീരു​മാ​നി​ക്കേണ്ട ഒരു കാര്യ​മാണ്‌ അത്‌. നിങ്ങളു​ടെ സഭയിലെ മൂപ്പന്മാ​രു​മാ​യി ഈ വിഷയം ചർച്ച ചെയ്‌തു​കൂ​ടേ? മറ്റൊരു രാജ്യ​ത്തേക്കു പോകു​ന്നതു നിങ്ങ​ളെ​യും നിങ്ങളു​ടെ കൂടെ​യു​ള്ള​വ​രെ​യും കാര്യ​മാ​യി ബാധി​ക്കുന്ന ഒന്നാണ്‌. (ലൂക്കോ. 14:28) ആ രാജ്യത്ത്‌ നിങ്ങൾ അധിക​കാ​ലം തങ്ങാൻ ഉദ്ദേശി​ക്കു​ന്നി​ല്ലെ​ങ്കിൽ നിങ്ങളു​ടെ രാജ്യ​ത്തു​ത​ന്നെ​യുള്ള മറ്റൊരു പ്രദേ​ശത്ത്‌ സേവി​ക്കു​ന്ന​താ​യി​രി​ക്കും മെച്ചം.

8 ചില ദേശങ്ങ​ളിൽ മേൽവി​ചാ​ര​ക​സ്ഥാ​ന​ത്തുള്ള സഹോ​ദ​ര​ന്മാർ താരത​മ്യേന സത്യത്തിൽ പുതി​യ​വ​രാ​യി​രി​ക്കും. താഴ്‌മ​യുള്ള ഈ സഹോ​ദ​ര​ന്മാർ, സഭയി​ലേക്കു വന്നിരി​ക്കുന്ന പരിച​യ​സ​മ്പ​ന്ന​രായ മൂപ്പന്മാ​രെ നേതൃ​ത്വ​മെ​ടു​ക്കാൻ അനുവ​ദി​ക്കു​ന്നു. നിങ്ങൾ ഒരു മൂപ്പനും ഇങ്ങനെ​യൊ​രു ദേശ​ത്തേക്കു മാറി​ത്താ​മ​സി​ക്കാൻ ആലോ​ചി​ക്കുന്ന വ്യക്തി​യു​മാ​ണെ​ങ്കിൽ ഇനി പറയുന്ന കാര്യങ്ങൾ മനസ്സിൽപ്പി​ടി​ക്കുക: പ്രാ​ദേ​ശി​ക​സ​ഹോ​ദ​ര​ങ്ങ​ളു​ടെ സ്ഥാനത്ത്‌ സേവി​ക്കാ​നല്ല നിങ്ങൾ ചെന്നി​രി​ക്കു​ന്നത്‌. മറിച്ച്‌ അവരോ​ടൊ​പ്പം സേവി​ക്കാ​നാണ്‌. യോഗ്യ​ത​യി​ലേക്കു പുരോ​ഗ​മി​ച്ചു​വ​രാ​നും സഭയിലെ ഉത്തരവാ​ദി​ത്വ​ങ്ങൾ ഏറ്റെടു​ക്കാ​നും അവി​ടെ​യു​ള്ള​വരെ പ്രോ​ത്സാ​ഹി​പ്പി​ക്കുക. (1 തിമൊ. 3:1) ഈ പുതിയ സ്ഥലത്ത്‌ ചില കാര്യങ്ങൾ നിങ്ങളു​ടെ രാജ്യത്തെ രീതി​യ​നു​സ​രി​ച്ചല്ല നടക്കു​ന്ന​തെ​ങ്കിൽ ക്ഷമയോ​ടി​രി​ക്കുക. സഹോ​ദ​ര​ങ്ങൾക്ക്‌ യഥാർഥ​സ​ഹാ​യ​മാ​കുന്ന വിധത്തിൽ മൂപ്പനെന്ന നിലയി​ലുള്ള നിങ്ങളു​ടെ അനുഭ​വ​പ​രി​ചയം ഉപയോ​ഗി​ക്കുക. അങ്ങനെ ചെയ്‌താൽ ഏതെങ്കി​ലും കാരണ​വ​ശാൽ നിങ്ങൾ സ്വന്തം നാട്ടി​ലേക്കു തിരി​ച്ചു​പോ​കു​ക​യാ​ണെ​ങ്കിൽ സഭാകാ​ര്യ​ങ്ങൾ നടത്തി​ക്കൊ​ണ്ടു​പോ​കാൻ പ്രാ​ദേ​ശി​ക​സ​ഭ​യി​ലെ സഹോ​ദ​രങ്ങൾ കഴിവ്‌ നേടി​യി​രി​ക്കും.

9 സഹായം ആവശ്യ​മുള്ള സഭകളു​ടെ പേരുകൾ നൽകു​ന്ന​തി​നു മുമ്പ്‌ ബ്രാ​ഞ്ചോ​ഫീ​സി​നു നിങ്ങളു​ടെ സഭാ സേവന​ക്ക​മ്മി​റ്റി​യു​ടെ ഒരു ശുപാർശ​ക്കത്ത്‌ ആവശ്യ​മുണ്ട്‌. നിങ്ങൾ ഒരു മൂപ്പനോ ശുശ്രൂ​ഷാ​ദാ​സ​നോ മുൻനി​ര​സേ​വ​ക​നോ പ്രചാ​ര​ക​നോ ആയാലും ഈ കത്ത്‌ ആവശ്യ​മാണ്‌. സേവന​ക്ക​മ്മി​റ്റി നിങ്ങളു​ടെ അപേക്ഷ​യും ശുപാർശ​ക്ക​ത്തും ചേർത്ത്‌ നിങ്ങൾ സേവി​ക്കാൻ ആഗ്രഹി​ക്കുന്ന രാജ്യത്തെ ബ്രാ​ഞ്ചോ​ഫീ​സിന്‌ അയച്ചു​കൊ​ടു​ക്കും.

മറ്റൊരു ഭാഷയിൽ സാക്ഷീ​ക​രി​ക്കൽ

10 നിങ്ങളു​ടെ ശുശ്രൂഷ വികസി​പ്പി​ക്കു​ന്ന​തിന്‌ ഒരു ആംഗ്യ​ഭാ​ഷ​യോ മറ്റൊരു ഭാഷയോ പഠിക്കാൻ നിങ്ങൾ ആഗ്രഹി​ച്ചേ​ക്കാം. നിങ്ങളു​ടെ ലക്ഷ്യം മറ്റൊരു ഭാഷയിൽ സാക്ഷീ​ക​രി​ക്കാൻ പഠിക്കുക എന്നതാ​ണെ​ങ്കിൽ മൂപ്പന്മാ​രോ​ടോ സർക്കിട്ട്‌ മേൽവി​ചാ​ര​ക​നോ​ടോ സംസാ​രി​ക്കാ​വു​ന്ന​താണ്‌. നിങ്ങൾക്കു നിർദേ​ശ​ങ്ങ​ളും ആവശ്യ​മായ സഹായ​വും നൽകാൻ അവർക്കു കഴിയും. ബ്രാ​ഞ്ചോ​ഫീ​സി​ന്റെ മാർഗ​നിർദേ​ശ​ത്തിൻകീ​ഴിൽ ചില സർക്കി​ട്ടു​കൾ പ്രാപ്‌ത​രായ പ്രചാ​ര​ക​രെ​യും മുൻനി​ര​സേ​വ​ക​രെ​യും മറ്റൊരു ഭാഷയിൽ സാക്ഷീ​ക​രി​ക്കാൻ പരിശീ​ലി​പ്പി​ക്കു​ന്ന​തി​നു ഭാഷാ​ക്ലാ​സു​കൾ സംഘടി​പ്പി​ക്കാ​റുണ്ട്‌.

മുൻനി​ര​സേ​വ​നം

11 എല്ലാ പ്രചാ​ര​ക​രും സഹായ, സാധാരണ, പ്രത്യേക മുൻനി​ര​സേ​വ​ന​ത്തി​ന്റെ​യും മുഴു​സ​മ​യ​സേ​വ​ന​ത്തി​ന്റെ മറ്റു വശങ്ങളു​ടെ​യും പൊതു​വ്യ​വ​സ്ഥകൾ അറിഞ്ഞി​രി​ക്കണം. ഒരു മുൻനി​ര​സേ​വകൻ, സ്‌നാ​ന​മേറ്റ മാതൃ​കാ​യോ​ഗ്യ​നായ ക്രിസ്‌ത്യാ​നി​യാ​യി​രി​ക്കും. സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കു​ന്ന​തിൽ ഒരു നിശ്ചി​ത​മ​ണി​ക്കൂർ ചെലവ​ഴി​ക്കാ​വുന്ന സാഹച​ര്യ​മാ​യി​രി​ക്കണം അദ്ദേഹ​ത്തി​ന്റേത്‌. സഹായ, സാധാരണ മുൻനി​ര​സേ​വ​ന​ത്തി​നുള്ള അപേക്ഷകൾ സഭാ സേവന​ക്ക​മ്മി​റ്റി​യാണ്‌ അംഗീ​ക​രി​ക്കു​ന്നത്‌. എന്നാൽ പ്രത്യേക മുൻനി​ര​സേ​വ​കരെ നിയമി​ക്കു​ന്നതു ബ്രാ​ഞ്ചോ​ഫീ​സാണ്‌.

12 സഹായ മുൻനി​ര​സേ​വ​കരെ കുറഞ്ഞത്‌ ഒരു മാസ​ത്തേ​ക്കാ​ണു നിയമി​ക്കു​ന്നത്‌. ഓരോ​രു​ത്ത​രു​ടെ​യും സാഹച​ര്യ​മ​നു​സ​രിച്ച്‌ തുടർച്ച​യായ ഏതാനും മാസങ്ങ​ളി​ലേ​ക്കോ ഒരു പ്രത്യേക സമയപ​രി​ധി​യി​ല്ലാ​തെ​യോ അവരെ നിയമി​ച്ചേ​ക്കാം. മിക്ക രാജ്യ​പ്ര​ചാ​ര​ക​രും സ്‌മാ​ര​ക​കാ​ല​ത്തോ സർക്കിട്ട്‌ മേൽവി​ചാ​ര​കന്റെ സന്ദർശ​ന​മാ​സം പോലുള്ള പ്രത്യേ​ക​മായ അവസര​ങ്ങ​ളി​ലോ സഹായ മുൻനി​ര​സേ​വ​ക​രാ​യി പ്രവർത്തി​ക്കു​ന്നു. ചിലർ അവധി​ക്കാ​ല​മാ​സങ്ങൾ തിര​ഞ്ഞെ​ടു​ക്കു​ന്നു. സ്‌കൂൾപ്രാ​യ​ത്തി​ലുള്ള, സ്‌നാ​ന​മേറ്റ പ്രചാ​രകർ സ്‌കൂൾ അടച്ചി​രി​ക്കുന്ന സമയങ്ങ​ളിൽ സഹായ മുൻനി​ര​സേ​വ​ക​രാ​യി പേര്‌ ചേർക്കാൻ ആഗ്രഹി​ക്കു​ന്നു. പ്രചാ​ര​കർക്ക്‌ എല്ലാ മാർച്ച്‌-ഏപ്രിൽ മാസങ്ങ​ളി​ലും സർക്കിട്ട്‌ മേൽവി​ചാ​ര​കന്റെ സന്ദർശ​ന​മാ​സ​ത്തി​ലും കുറഞ്ഞ മണിക്കൂർ വ്യവസ്ഥ​യിൽ സഹായ മുൻനി​ര​സേ​വനം ചെയ്യാ​വു​ന്ന​താണ്‌. നിങ്ങളു​ടെ വ്യക്തി​പ​ര​മായ സാഹച​ര്യ​ങ്ങൾ എന്തുത​ന്നെ​യാ​യി​രു​ന്നാ​ലും പിൻവ​രുന്ന വ്യവസ്ഥകൾ പാലി​ക്കാ​നാ​കുന്ന ഒരു പ്രചാ​ര​ക​നാ​ണെ​ങ്കിൽ ഈ സേവന​പ​ദ​വി​ക്കുള്ള നിങ്ങളു​ടെ അപേക്ഷ പരിഗ​ണി​ക്കാൻ മൂപ്പന്മാർക്കു സന്തോ​ഷ​മാ​യി​രി​ക്കും: നിങ്ങൾ നല്ല ധാർമി​ക​നി​ല​യും ശീലങ്ങ​ളും ഉള്ള ആളായി​രി​ക്കണം. നിശ്ചിത മണിക്കൂർവ്യ​വ​സ്ഥ​യിൽ എത്തി​ച്ചേ​രാൻ വേണ്ട ക്രമീ​ക​ര​ണങ്ങൾ ചെയ്യാൻ കഴിയണം. ഒരു മാസമോ അതിൽ കൂടു​ത​ലോ സഹായ മുൻനി​ര​സേ​വനം ചെയ്യാൻ കഴിയു​മെ​ന്നുള്ള ബോധ്യ​വും വേണം.

13 സാധാരണ മുൻനി​ര​സേ​വ​ക​നാ​കാ​നുള്ള യോഗ്യത നേടണ​മെ​ങ്കിൽ, നിങ്ങൾ സുഗമ​മാ​യി വാർഷി​ക​മ​ണി​ക്കൂർ വ്യവസ്ഥ​യിൽ എത്തി​ച്ചേ​രാൻ പറ്റുന്ന സാഹച​ര്യ​ത്തി​ലാ​യി​രി​ക്കണം. ഒരു സാധാരണ മുൻനി​ര​സേ​വ​ക​നെന്ന നിലയിൽ നിങ്ങൾ സഭയോ​ടു ചേർന്ന്‌ പ്രവർത്തി​ക്കാൻ ആഗ്രഹി​ക്കും. തീക്ഷ്‌ണ​ത​യുള്ള മുൻനി​ര​സേ​വകർ സഭയ്‌ക്കൊ​രു അനു​ഗ്ര​ഹ​മാണ്‌. അവർ വയൽശു​ശ്രൂ​ഷ​യിൽ ഉത്സാഹം ജനിപ്പി​ക്കു​ക​യും മുൻനി​ര​സേ​വനം ഏറ്റെടു​ക്കാൻ മറ്റുള്ള​വരെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെയ്യും. സാധാരണ മുൻനി​ര​സേ​വ​ന​ത്തിന്‌ അപേക്ഷി​ക്കു​ന്ന​തി​നു നിങ്ങൾ സ്‌നാ​ന​മേ​റ്റിട്ട്‌ ആറു മാസ​മെ​ങ്കി​ലു​മാ​യി​രി​ക്കണം, മാതൃ​കാ​യോ​ഗ്യ​നു​മാ​യി​രി​ക്കണം.

14 ശുശ്രൂ​ഷ​യിൽ ഫലപ്ര​ദ​രാ​യി​ട്ടുള്ള സാധാരണ മുൻനി​ര​സേ​വ​ക​രിൽനി​ന്നാ​ണു പൊതു​വേ പ്രത്യേക മുൻനി​ര​സേ​വ​കരെ തിര​ഞ്ഞെ​ടു​ക്കു​ന്നത്‌. ബ്രാ​ഞ്ചോ​ഫീസ്‌ നിയമി​ക്കുന്ന ഏതു സ്ഥലത്തും സേവി​ക്കാൻ കഴിയു​ന്ന​വ​രാ​യി​രി​ക്കണം അവർ. മിക്ക​പ്പോ​ഴും ഒറ്റപ്പെട്ട ഇടങ്ങളി​ലാ​യി​രി​ക്കും അവരെ നിയമി​ക്കു​ന്നത്‌. അവിടെ താത്‌പ​ര്യ​ക്കാ​രെ കണ്ടെത്തി പുതിയ സഭ രൂപീ​ക​രി​ക്കാൻ അവർക്കു സാധി​ക്കും. ചില​പ്പോൾ പ്രദേശം പ്രവർത്തി​ച്ചു​തീർക്കു​ന്ന​തി​നു സഹായം ആവശ്യ​മുള്ള സഭകളി​ലേ​ക്കും പ്രത്യേക മുൻനി​ര​സേ​വ​കരെ നിയമി​ക്കാ​റുണ്ട്‌. മൂപ്പന്മാ​രായ ചില പ്രത്യേക മുൻനി​ര​സേ​വ​കരെ ചെറിയ സഭകളെ സഹായി​ക്കാ​നും നിയമി​ക്കും; അവിടെ വയലിൽ ശുശ്രൂ​ഷ​ക​രു​ടെ പ്രത്യേ​ക​മായ ആവശ്യം ഇല്ലെങ്കിൽപ്പോ​ലും. ജീവി​ത​ച്ചെ​ല​വു​കൾ വഹിക്കാൻ പ്രത്യേക മുൻനി​ര​സേ​വ​കർക്ക്‌ അലവൻസാ​യി ഒരു ചെറിയ തുക നൽകാ​റുണ്ട്‌. ചില പ്രത്യേക മുൻനി​ര​സേ​വ​കരെ താത്‌കാ​ലി​കാ​ടി​സ്ഥാ​ന​ത്തി​ലാ​ണു നിയമി​ക്കുക.

വയൽമി​ഷ​ന​റി​മാർ

15 വയൽമി​ഷ​ന​റി​മാ​രെ നിയമി​ക്കു​ന്നതു ഭരണസം​ഘ​ത്തി​ന്റെ സർവീസ്‌ കമ്മിറ്റി​യാണ്‌. പിന്നീട്‌ അതാതു ബ്രാഞ്ച്‌ കമ്മിറ്റി​കൾ അവരെ ജനസാ​ന്ദ്ര​ത​യേ​റിയ പ്രദേ​ശ​ങ്ങ​ളിൽ നിയമി​ക്കു​ന്നു. പ്രസം​ഗ​പ്ര​വർത്ത​ന​വും സഭാ​പ്ര​വർത്ത​ന​ങ്ങ​ളും, സ്ഥിരത​യു​ള്ള​തും ഊർജ​സ്വ​ല​വും ആക്കാൻ അവരുടെ പ്രവർത്ത​നങ്ങൾ വളരെ​യേറെ സഹായി​ക്കും. സാധാ​ര​ണ​ഗ​തി​യിൽ വയൽമി​ഷ​ന​റി​മാർ രാജ്യ​സു​വി​ശേ​ഷ​കർക്കുള്ള സ്‌കൂ​ളിൽനിന്ന്‌ പരിശീ​ലനം ലഭിച്ച​വ​രാ​യി​രി​ക്കും. അവർക്കു താമസ​സൗ​ക​ര്യ​വും ജീവി​ത​ച്ചെ​ല​വു​കൾക്ക്‌ ഒരു ചെറിയ അലവൻസും നൽകും.

സർക്കിട്ട്‌ വേല

16 സർക്കിട്ട്‌ മേൽവി​ചാ​ര​ക​ന്മാ​രാ​യി ഭരണസം​ഘം നിയമി​ക്കു​ന്ന​വരെ ആദ്യം പകരം സർക്കിട്ട്‌ മേൽവി​ചാ​ര​ക​ന്മാ​രാ​യാ​ണു നിയമി​ക്കു​ന്നത്‌. അങ്ങനെ അവർക്കു പരിശീ​ല​ന​വും അനുഭ​വ​പ​രി​ച​യ​വും നേടാ​നാ​കു​ന്നു. ഈ സഹോ​ദ​ര​ന്മാർ വയൽശു​ശ്രൂഷ അങ്ങേയറ്റം പ്രിയ​പ്പെ​ടു​ന്ന​വ​രാണ്‌, സഹോ​ദ​ര​ങ്ങളെ സ്‌നേ​ഹി​ക്കു​ന്ന​വ​രാണ്‌. അവർ തീക്ഷ്‌ണ​ത​യുള്ള മുൻനി​ര​സേ​വ​ക​രും ബൈബിൾ ശുഷ്‌കാ​ന്തി​യോ​ടെ പഠിക്കു​ന്ന​വ​രും ആണ്‌. ഫലപ്ര​ദ​രായ പ്രസം​ഗ​ക​രും അധ്യാ​പ​ക​രും ആണ്‌ ഈ സഹോ​ദ​ര​ന്മാർ. ആത്മാവി​ന്റെ ഫലം പ്രകടി​പ്പി​ക്കു​ന്ന​തിൽ അവർ മുന്നി​ട്ടു​നിൽക്കു​ന്നു. അവർ സമനി​ല​യും വിട്ടു​വീഴ്‌ച ചെയ്യാ​നുള്ള മനോ​ഭാ​വ​വും വകതി​രി​വും ഉള്ളവരാണ്‌. സർക്കിട്ട്‌ മേൽവി​ചാ​രകൻ വിവാ​ഹി​ത​നാ​ണെ​ങ്കിൽ അദ്ദേഹ​ത്തി​ന്റെ ഭാര്യ ഒരു മുൻനി​ര​സേ​വി​ക​യാ​യി​രി​ക്കും. പെരു​മാ​റ്റ​ത്തി​ലും മറ്റുള്ള​വ​രോട്‌ ഇടപെ​ടുന്ന കാര്യ​ത്തി​ലും നല്ല മാതൃക വെക്കുന്ന സഹോ​ദ​രി​യും ആയിരി​ക്കും. ആ സഹോ​ദ​രി​ക്കു സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കു​ന്ന​തി​ലും പഠിപ്പി​ക്കു​ന്ന​തി​ലും നല്ല നൈപു​ണ്യ​മു​ണ്ടാ​യി​രി​ക്കും. ഭർത്താ​വി​നു കീഴ്‌പെ​ട്ടി​രി​ക്കേണ്ട ഒരു ക്രിസ്‌തീ​യ​ഭാ​ര്യ​യാ​ണു താൻ എന്ന ബോധ്യം അവർക്കു​ണ്ടാ​യി​രി​ക്കും. അവർ ഭർത്താ​വി​ന്റെ സ്ഥാനത്തു​നിന്ന്‌ സംസാ​രി​ക്കു​ക​യോ സംഭാ​ഷ​ണ​ങ്ങ​ളിൽ മേധാ​വി​ത്വം പുലർത്തു​ക​യോ ചെയ്യില്ല. സർക്കിട്ട്‌ മേൽവി​ചാ​ര​ക​നും ഭാര്യ​ക്കും കർശന​മാ​യൊ​രു സമയപ്പ​ട്ടി​ക​യാ​ണു​ള്ളത്‌. അതു​കൊ​ണ്ടു​തന്നെ ഈ സേവന​പ​ദവി ആഗ്രഹി​ക്കു​ന്ന​വർക്കു നല്ല ആരോ​ഗ്യ​മു​ണ്ടാ​യി​രി​ക്കണം. മുൻനി​ര​സേ​വകർ സർക്കിട്ട്‌ വേലയി​ലേക്കു വരാൻ അപേക്ഷ സമർപ്പി​ക്കു​ന്നില്ല. സർക്കിട്ട്‌ വേലയി​ലേക്കു വരാനുള്ള ആഗ്രഹം അവർ സർക്കിട്ട്‌ മേൽവി​ചാ​ര​കനെ അറിയി​ക്കു​ന്നു. അദ്ദേഹം അവർക്കു വേണ്ട നിർദേ​ശങ്ങൾ നൽകു​ന്ന​താ​യി​രി​ക്കും.

ദിവ്യാ​ധി​പത്യ സ്‌കൂ​ളു​കൾ

17 രാജ്യ​സു​വി​ശേ​ഷ​കർക്കുള്ള സ്‌കൂൾ: അധികം പ്രവർത്തി​ച്ചി​ട്ടി​ല്ലാത്ത പ്രദേ​ശ​ങ്ങ​ളിൽ പ്രവർത്തി​ക്കാ​നും സഭകൾക്ക്‌ ആത്മീയ​പി​ന്തുണ നൽകാ​നും ധാരാളം രാജ്യ​സു​വി​ശേ​ഷ​കരെ ആവശ്യ​മുണ്ട്‌. അതു​കൊണ്ട്‌, ഏകാകി​ക​ളായ സഹോ​ദ​ര​ന്മാർ, ഏകാകി​ക​ളായ സഹോ​ദ​രി​മാർ, ദമ്പതികൾ തുടങ്ങി​യ​വർക്കു രാജ്യ​സു​വി​ശേ​ഷ​കർക്കുള്ള സ്‌കൂ​ളി​ലെ പ്രത്യേ​ക​പ​രി​ശീ​ല​ന​ത്തിന്‌ അപേക്ഷി​ക്കാ​വു​ന്ന​താണ്‌. ഈ സ്‌കൂ​ളിൽനിന്ന്‌ ബിരുദം നേടി​യ​വരെ സ്വന്തം രാജ്യത്തെ, ആവശ്യം അധിക​മു​ള്ളി​ടത്ത്‌ സാധാരണ മുൻനി​ര​സേ​വ​ക​രാ​യി സേവി​ക്കാൻ നിയമി​ക്കു​ന്നു. സാഹച​ര്യ​ങ്ങൾ അനുകൂ​ല​മാ​യി​ട്ടു​ള്ള​വർക്കു സ്വന്തം രാജ്യ​ത്തോ മറ്റൊരു രാജ്യ​ത്തോ മറ്റു നിയമ​നങ്ങൾ നൽകി​യേ​ക്കാം. ഇവരിൽ ഏതാനും പേരെ പ്രത്യേക മുൻനി​ര​സേ​വ​ക​രാ​യി സ്ഥിരമാ​യോ താത്‌കാ​ലി​ക​മാ​യോ നിയമി​ച്ചേ​ക്കാം. ഈ സ്‌കൂ​ളിൽ പങ്കെടു​ക്കാൻ താത്‌പ​ര്യ​മുള്ള മുൻനി​ര​സേ​വ​കർക്ക്‌, മേഖലാ കൺ​വെൻ​ഷ​നിൽ നടത്തുന്ന പ്രത്യേ​ക​യോ​ഗ​ത്തിൽനിന്ന്‌ സ്‌കൂ​ളി​ന്റെ വ്യവസ്ഥകൾ സംബന്ധിച്ച്‌ കൂടുതൽ അറിയാ​നാ​കും.

18 വാച്ച്‌ടവർ ഗിലെ​യാദ്‌ ബൈബിൾ സ്‌കൂൾ: ഇംഗ്ലീഷ്‌ നന്നായി സംസാ​രി​ക്കുന്ന, ഏകാകി​ക​ളായ സഹോ​ദ​ര​ന്മാ​രെ​യും ഏകാകി​ക​ളായ സഹോ​ദ​രി​മാ​രെ​യും ദമ്പതി​ക​ളെ​യും ഈ സ്‌കൂ​ളിൽ സംബന്ധി​ക്കാൻ ക്ഷണി​ച്ചേ​ക്കാം. ബ്രാഞ്ചി​ന്റെ സംഘാ​ട​ന​മോ വയൽപ്ര​വർത്ത​ന​ങ്ങ​ളോ ഊർജ​സ്വ​ല​മാ​ക്കാ​നും സുസം​ഘ​ടി​ത​മാ​യി മുന്നോ​ട്ടു കൊണ്ടു​പോ​കാ​നും വേണ്ടി ഉപയോ​ഗി​ക്കാ​നാ​കുന്ന, പ്രത്യേക മുഴു​സ​മ​യ​സേ​വ​ക​രെ​യാണ്‌ ഇത്തരത്തിൽ ക്ഷണിക്കു​ന്നത്‌. സംഘട​ന​യിൽനി​ന്നുള്ള നിർദേ​ശ​ങ്ങ​ളും തിരു​വെ​ഴു​ത്തു​ബു​ദ്ധി​യു​പ​ദേ​ശ​ങ്ങ​ളും മനസ്സി​ലാ​ക്കി അതി​നോ​ടു പറ്റിനിൽക്കാൻ സഹോ​ദ​ര​ങ്ങളെ പരിഗ​ണ​ന​യോ​ടെ​യും ദയയോ​ടെ​യും സഹായി​ക്കു​ന്ന​വ​രാ​യി​രി​ക്കും അവർ. ഇങ്ങനെ​യുള്ള യോഗ്യ​രായ സഹോ​ദ​ര​ങ്ങ​ളോട്‌ അതാതു രാജ്യത്തെ ബ്രാഞ്ച്‌ കമ്മിറ്റി അപേക്ഷ സമർപ്പി​ക്കാൻ ആവശ്യ​പ്പെ​ടും. ബിരുദം നേടു​ന്ന​വരെ വയലി​ലേ​ക്കോ ബ്രാ​ഞ്ചോ​ഫീ​സി​ലേ​ക്കോ നിയമി​ക്കും. അതു സ്വന്തം രാജ്യ​ത്തോ മറ്റൊരു രാജ്യ​ത്തോ ആകാം.

ബഥേൽസേ​വ​നം

19 ബഥേൽസേ​വനം ഒരു സവി​ശേ​ഷ​പ​ദ​വി​യാണ്‌. “ദൈവ​ത്തി​ന്റെ ഭവനം” എന്നാണു ബഥേൽ എന്ന വാക്കിന്റെ അർഥം. ദിവ്യാ​ധി​പ​ത്യ​പ്ര​വർത്ത​ന​ങ്ങ​ളു​ടെ കേന്ദ്ര​സ്ഥാ​ന​മായ ഇവിടം ആ പേരിനു തികച്ചും യോജി​ക്കു​ന്നു. ബഥേൽസേ​വ​ന​ത്തി​ലുള്ള സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർ ബൈബിൾപ്ര​സി​ദ്ധീ​ക​ര​ണങ്ങൾ പരിഭാ​ഷ​പ്പെ​ടു​ത്തു​ക​യും അച്ചടി​ക്കു​ക​യും വിതരണം ചെയ്യു​ക​യും ചെയ്യുന്ന അതി​പ്ര​ധാ​ന​ജോ​ലി​യിൽ ഏർപ്പെ​ട്ടി​രി​ക്കു​ന്നു. ലോക​മെ​മ്പാ​ടു​മുള്ള സഭകൾക്ക്‌ ആവശ്യ​മായ മേൽനോ​ട്ട​വും മാർഗ​നിർദേ​ശ​വും നൽകുന്ന ഭരണസം​ഘ​ത്തിന്‌ ഇവരുടെ സേവനം ഒഴിച്ചു​കൂ​ടാ​നാ​വാ​ത്ത​താണ്‌. പരിഭാ​ഷ​ക​രായ ബഥേലം​ഗ​ങ്ങ​ളിൽ പലരും ബ്രാഞ്ചി​ന്റെ പ്രദേ​ശത്ത്‌ അവരവ​രു​ടെ ഭാഷ സംസാ​രി​ക്കുന്ന നാട്ടിൽ താമസിച്ച്‌ പരിഭാഷ ചെയ്യുന്നു. നിത്യ​ജീ​വി​ത​ത്തിൽ മാതൃ​ഭാഷ സംസാ​രി​ച്ചു​കേൾക്കാൻ ഇതുമൂ​ലം കഴിയു​ന്നു. പരിഭാഷ ചെയ്യുന്ന പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ലെ ഭാഷ ആളുകൾക്കു മനസ്സി​ലാ​കു​ന്ന​താ​ണോ എന്നു നേരിട്ട്‌ അറിയാ​നും അങ്ങനെ അവർക്കു സാധി​ക്കു​ന്നു.

20 ബഥേലി​ലെ ഏറിയ പങ്കു ജോലി​ക​ളും നല്ല ശാരീ​രി​കാ​ധ്വാ​നം ആവശ്യ​മു​ള്ള​വ​യാണ്‌. പ്രധാ​ന​മാ​യും ഇക്കാര​ണം​കൊ​ണ്ടാ​ണു നല്ല ആരോ​ഗ്യ​വും കായി​ക​ക്ഷ​മ​ത​യും ഉള്ള സ്‌നാ​ന​മേറ്റ യുവാ​ക്കളെ ബഥേൽസേ​വ​ന​ത്തി​നു വിളി​ക്കു​ന്നത്‌. നിങ്ങളു​ടെ രാജ്യത്തെ പ്രവർത്ത​ന​ങ്ങൾക്കു മേൽനോ​ട്ടം വഹിക്കുന്ന ബ്രാഞ്ചി​നു സന്നദ്ധ​സേ​വ​കരെ ആവശ്യ​മു​ണ്ടോ? നിങ്ങൾക്ക്‌ അതിനുള്ള ആഗ്രഹ​മു​ണ്ടോ? എങ്കിൽ ഇതു സംബന്ധിച്ച്‌ കൂടുതൽ വിവരങ്ങൾ നിങ്ങളു​ടെ സഭയിലെ മൂപ്പന്മാ​രിൽനിന്ന്‌ ചോദി​ച്ച​റി​യുക.

നിർമാ​ണ​സേ​വ​നം

21 ദിവ്യാ​ധി​പ​ത്യ​കാ​ര്യ​ങ്ങൾക്കു​വേണ്ടി​യുള്ള നിർമാ​ണ​പ്ര​വർത്ത​നങ്ങൾ വിശു​ദ്ധ​സേ​വ​ന​ത്തി​ന്റെ ഒരു വശമാണ്‌. ശലോ​മോ​ന്റെ ആലയനിർമാ​ണ​ത്തോട്‌ ഇതിനു സമാന​ത​യുണ്ട്‌. (1 രാജാ. 8:13-18) നിരവധി സഹോ​ദ​ര​ന്മാ​രും സഹോ​ദ​രി​മാ​രും ഈ പ്രവർത്ത​ന​ത്തിൽ ഒരു പങ്കുണ്ടാ​യി​രി​ക്കാ​നാ​യി അവരുടെ സമയവും ആസ്‌തി​ക​ളും മനസ്സോ​ടെ ചെലവി​ടു​ന്നു.

22 ഈ മേഖല​യിൽ സഹായി​ക്കാൻ പറ്റുന്ന സാഹച​ര്യ​ത്തി​ലാ​ണോ നിങ്ങൾ? നിങ്ങൾ സ്‌നാ​ന​മേറ്റ ഒരു പ്രചാ​ര​ക​നും ഇതു​പോ​ലുള്ള പ്രവർത്ത​ന​ങ്ങ​ളിൽ പങ്കെടു​ക്കാൻ ആഗ്രഹ​മുള്ള ആളും ആണെങ്കിൽ നിങ്ങളു​ടെ പ്രദേ​ശത്ത്‌ നിർമാ​ണ​പ്ര​വർത്ത​ന​ങ്ങൾക്കു നേതൃ​ത്വ​മെ​ടു​ക്കുന്ന സഹോ​ദ​ര​ന്മാർ നിങ്ങളു​ടെ സഹായം വിലമ​തി​ക്കും. നിങ്ങൾക്കു വൈദഗ്‌ധ്യം കുറവാ​ണെ​ങ്കിൽ പരിശീ​ലനം നൽകാ​നും അവർ തയ്യാറാണ്‌. സഹായി​ക്കാൻ നിങ്ങൾ തയ്യാറാ​ണെന്നു സഭയിലെ മൂപ്പന്മാ​രെ അറിയി​ക്കുക. സ്‌നാ​ന​മേറ്റ യോഗ്യ​ത​യുള്ള ചില സഹോ​ദ​ര​ങ്ങൾക്കു മറ്റു രാജ്യ​ങ്ങ​ളി​ലെ ദിവ്യാ​ധി​പ​ത്യ​കാ​ര്യ​ങ്ങൾക്കു​വേണ്ടി​യുള്ള നിർമാ​ണ​പ്ര​വർത്ത​ന​ങ്ങ​ളി​ലും സന്നദ്ധ​സേ​വ​ക​രാ​യി പങ്കെടു​ക്കാ​നുള്ള പദവി​യുണ്ട്‌.

23 നിർമാ​ണ​പ്ര​വർത്ത​ന​ങ്ങ​ളിൽ പങ്കെടു​ക്കാൻ ധാരാളം അവസര​ങ്ങ​ളുണ്ട്‌. ന്യായ​മായ വൈദഗ്‌ധ്യ​മുള്ള, വീടിന്‌ അടുത്തുള്ള നിർമാ​ണ​പ​രി​പാ​ടി​ക​ളിൽ സഹായി​ക്കാൻ സാധി​ക്കുന്ന, മാതൃ​കാ​യോ​ഗ്യ​രായ സ്‌നാ​ന​മേറ്റ പ്രചാ​ര​കർക്കു പ്രാ​ദേ​ശിക ഡിസൈൻ/നിർമാണ സേവക​രാ​യി പ്രവർത്തി​ക്കാ​നാ​കും. ദൂരെ​യുള്ള നിർമാ​ണ​പ​രി​പാ​ടി​കളെ ഒരു നിശ്ചി​ത​കാ​ല​ത്തേക്കു സഹായി​ക്കാൻ കഴിയു​ന്ന​വരെ നിർമാണ സന്നദ്ധ​സേ​വ​ക​രാ​യി ബ്രാ​ഞ്ചോ​ഫീസ്‌ നിയമി​ക്കും. രണ്ട്‌ ആഴ്‌ച​മു​തൽ മൂന്നു മാസം​വ​രെ​യാ​യി​രി​ക്കും നിയമനം. ദീർഘ​കാ​ല​ത്തേക്കു സേവി​ക്കാ​നാ​യി നിയമനം കിട്ടു​ന്ന​വരെ നിർമാ​ണ​ദാ​സ​ന്മാർ എന്നു വിളി​ക്കു​ന്നു. മറ്റൊരു രാജ്യത്ത്‌ പോയി സേവി​ക്കാൻ നിയമനം ലഭിക്കുന്ന നിർമാ​ണ​ദാ​സനെ വിദേ​ശത്ത്‌ സേവി​ക്കുന്ന നിർമാ​ണ​ദാ​സൻ എന്നു വിളി​ക്കു​ന്നു. നിർമാ​ണ​ദാ​സ​ന്മാ​രും നിർമാണ സന്നദ്ധ​സേ​വ​ക​രും ചേർന്ന ഒരു നിർമാ​ണ​സം​ഘ​മാണ്‌ ഓരോ നിർമാ​ണ​പ്ര​വർത്ത​ന​ത്തി​നും നേതൃ​ത്വ​മെ​ടു​ക്കു​ന്നത്‌. അവരെ പ്രാ​ദേ​ശിക ഡിസൈൻ/നിർമാണ സേവക​രും ആ ജോലി​യിൽ സഹായി​ക്കാൻ എത്തുന്ന, സഭകളി​ലെ സന്നദ്ധ​സേ​വ​ക​രും പിന്തു​ണയ്‌ക്കും. ഓരോ നിർമാ​ണ​പ്ര​വർത്ത​ന​വും പൂർത്തി​യാ​ക്കി നിർമാ​ണ​സം​ഘങ്ങൾ ബ്രാഞ്ച്‌ പരിധി​യി​ലുള്ള അടുത്ത ജോലി​സ്ഥ​ല​ത്തേക്കു നീങ്ങും.

നിങ്ങളു​ടെ ആത്മീയ​ല​ക്ഷ്യ​ങ്ങൾ എന്തൊ​ക്കെ​യാണ്‌?

24 നിങ്ങൾ ജീവിതം യഹോ​വയ്‌ക്കു സമർപ്പിച്ച വ്യക്തി​യാ​ണെ​ങ്കിൽ, എന്നേക്കും യഹോ​വയെ സേവി​ക്കാ​നാ​ണ​ല്ലോ നിങ്ങളു​ടെ ആഗ്രഹം! ആകട്ടെ, എന്തൊ​ക്ക​യാ​ണു നിങ്ങളു​ടെ ആത്മീയ​ല​ക്ഷ്യ​ങ്ങൾ? ആത്മീയ​ല​ക്ഷ്യ​ങ്ങ​ളു​ണ്ടാ​യി​രി​ക്കു​ന്നതു നിങ്ങളു​ടെ ഊർജ​വും വിഭവ​ങ്ങ​ളും നിങ്ങൾക്കു​ള്ള​തൊ​ക്കെ​യും ജ്ഞാനപൂർവം വിനി​യോ​ഗി​ക്കാൻ നിങ്ങളെ സഹായി​ക്കും. (1 കൊരി. 9:26) അത്തരം ലക്ഷ്യങ്ങൾ വെച്ച്‌ പ്രവർത്തി​ക്കു​ന്നതു ആത്മീയ​വ​ളർച്ച ത്വരി​ത​പ്പെ​ടു​ത്തും. കൂടു​ത​ലായ സേവന​പ​ദ​വി​കൾ എത്തിപ്പി​ടി​ക്കാൻ ശ്രമി​ക്കു​മ്പോൾ പ്രാധാ​ന്യം കൂടു​ത​ലുള്ള കാര്യ​ങ്ങ​ളിൽ ശ്രദ്ധ പതിപ്പി​ക്കാ​നും അവ നിങ്ങളെ സഹായി​ക്കും.​—ഫിലി. 1:10; 1 തിമൊ. 4:15, 16.

25 പൗലോസ്‌ അപ്പോസ്‌തലൻ ദൈവ​സേ​വ​ന​ത്തിൽ നമുക്ക്‌ അനുക​രി​ക്കാൻ നല്ലൊരു മാതൃക വെച്ചി​രി​ക്കു​ന്നു. (1 കൊരി. 11:1) യഹോ​വ​യു​ടെ സേവന​ത്തിൽ അപ്പോസ്‌തലൻ കഠിനാ​ധ്വാ​നം ചെയ്‌തു. തനിക്കു ദൈവ​സേ​വ​ന​ത്തിൽ വിവി​ധ​ങ്ങ​ളായ അവസരങ്ങൾ യഹോവ തന്നിട്ടു​ള്ള​താ​യി പൗലോസ്‌ മനസ്സി​ലാ​ക്കി. കൊരി​ന്തി​ലെ സഹോ​ദ​ര​ങ്ങൾക്കു പൗലോസ്‌ എഴുതി: “പ്രവർത്ത​ന​ത്തി​നുള്ള ഒരു വലിയ വാതിൽ എനിക്കു തുറന്നു​കി​ട്ടി​യി​രി​ക്കു​ന്നു.” ഇതു നമ്മുടെ കാര്യ​ത്തി​ലും സത്യമല്ലേ? ശരിയാണ്‌, നിരവധി അവസരങ്ങൾ! സഭയോ​ടൊത്ത്‌ യഹോ​വയെ സേവി​ക്കാ​നുള്ള ഒട്ടേറെ അവസരങ്ങൾ നമുക്കുണ്ട്‌, വിശേ​ഷി​ച്ചും സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കു​മ്പോൾ! പൗലോ​സി​ന്റെ കാര്യ​ത്തിൽ ‘വലിയ വാതി​ലി​ലൂ​ടെ’ പോകു​ക​യെ​ന്ന​തിൽ, ‘ധാരാളം എതിരാ​ളി​കളെ’ നേരി​ടു​ന്ന​തും ഉൾപ്പെ​ട്ടി​രു​ന്നു. (1 കൊരി. 16:9) ആത്മശി​ക്ഷണം ശീലി​ക്കാ​നും പൗലോ​സി​നു മനസ്സാ​യി​രു​ന്നു. അതെക്കു​റിച്ച്‌ പൗലോസ്‌ പറഞ്ഞതു നോക്കൂ: “ഞാൻ എന്റെ ശരീരത്തെ, ഇടിച്ചി​ടിച്ച്‌ ഒരു അടിമ​യെ​പ്പോ​ലെ കൊണ്ടു​ന​ട​ക്കു​ന്നു.” (1 കൊരി. 9:24-27) അങ്ങനെ​യൊ​രു മനസ്സു നമുക്കു​ണ്ടോ?

ആത്മീയലക്ഷ്യങ്ങളുണ്ടായി​രി​ക്കു​ന്നത്‌ ഊർജ​വും വിഭവ​ങ്ങ​ളും നിങ്ങൾക്കു​ള്ള​തൊക്കെയും ജ്ഞാനപൂർവം വിനി​യോ​ഗി​ക്കാൻ നിങ്ങളെ സഹായി​ക്കും

26 നമ്മുടെ ഓരോ​രു​ത്ത​രു​ടെ​യും സാഹച​ര്യ​മ​നു​സ​രിച്ച്‌ ദിവ്യാ​ധി​പ​ത്യ​ല​ക്ഷ്യ​ങ്ങൾ വെക്കാ​നാ​ണു നമ്മളെ ഉത്സാഹി​പ്പി​ച്ചി​രി​ക്കു​ന്നത്‌! ഇന്നു ധാരാളം പേർ മുഴു​സ​മ​യ​ശു​ശ്രൂ​ഷ​യു​ടെ ഏതെങ്കി​ലും മേഖല​ക​ളിൽ പ്രവർത്തി​ക്കു​ന്ന​വ​രാ​യുണ്ട്‌. ചെറു​പ്രാ​യ​ത്തി​ലേ ആത്മീയ​ല​ക്ഷ്യ​ങ്ങൾ വെച്ചതു​കൊ​ണ്ടാണ്‌ അവർക്ക്‌ അതിനു കഴിഞ്ഞത്‌. കുട്ടി​ക​ളാ​യി​രി​ക്കെ​ത്തന്നെ മാതാ​പി​താ​ക്ക​ളും മറ്റുള്ള​വ​രും അവരെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെയ്‌തി​രു​ന്നു. അങ്ങനെ യഹോ​വ​യു​ടെ സേവനം അവരുടെ ജീവിതം ധന്യമാ​ക്കി! അങ്ങനെ ചെയ്‌ത​തിൽ ഇന്ന്‌ അവർക്കു യാതൊ​രു ഖേദവു​മില്ല! (സുഭാ. 10:22) നമുക്കു വെക്കാ​വുന്ന മറ്റു പല നല്ല ലക്ഷ്യങ്ങ​ളു​മുണ്ട്‌: ഓരോ ആഴ്‌ച​യി​ലും വയൽസേ​വ​ന​ത്തിൽ പങ്കെടു​ക്കുക, ഒരു ബൈബിൾപ​ഠനം തുടങ്ങുക, അതു ക്രമമാ​യി നടത്തി​ക്കൊ​ണ്ടു​പോ​കുക, യോഗ​ങ്ങൾക്കു കുറച്ചു​കൂ​ടി സമയ​മെ​ടുത്ത്‌ തയ്യാറാ​കുക ഇങ്ങനെ പലതും. നമ്മുടെ ശുശ്രൂ​ഷ​യിൽ മുന്നേ​റു​ക​യും അതു നന്നായി ചെയ്‌തു​തീർക്കു​ക​യും ചെയ്യുക എന്നതാണ്‌ ഏറെ പ്രധാ​ന​പ്പെട്ട കാര്യം. അങ്ങനെ ചെയ്യു​ന്നെ​ങ്കിൽ നമ്മൾ യഹോ​വയെ ആദരി​ക്കു​ക​യാ​യി​രി​ക്കും. എക്കാല​വും യഹോ​വയെ സേവി​ക്കു​ക​യെന്ന മഹത്തായ ലക്ഷ്യത്തിൽ എത്തി​ച്ചേ​രാ​നും നമുക്കു കഴിയും.​—ലൂക്കോ. 13:24; 1 തിമൊ. 4:7ബി, 8.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക