വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • wp18 നമ്പർ 1 പേ. 12-13
  • 3 പ്രശ്‌നങ്ങൾ​—എങ്ങനെ ഒത്തുപോകാം?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • 3 പ്രശ്‌നങ്ങൾ​—എങ്ങനെ ഒത്തുപോകാം?
  • 2018 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • മാറാ​രോ​ഗം
  • ദുഃഖം
  • പ്രാർഥന നിങ്ങളെ എങ്ങനെ സഹായി​ക്കും?
    2021 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
  • പ്രാർഥനകൊണ്ട്‌ എന്താണ്‌ ഗുണം?
    2016 വീക്ഷാഗോപുരം (പൊതുപ്പതിപ്പ്‌)
  • ചിലർക്ക്‌ ഉത്തരം ലഭിച്ച വിധം
    2003 വീക്ഷാഗോപുരം
  • സ്‌നേ​ഹി​ക്കു​ന്നെന്ന്‌ അവരോ​ടു പറയണം
    യഹോവയുടെ സാക്ഷികളുടെ അനുഭവങ്ങൾ
കൂടുതൽ കാണുക
2018 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
wp18 നമ്പർ 1 പേ. 12-13
ഒരു സ്‌ത്രീ സെമിത്തേരിയിൽ നിന്ന്‌ കരയുന്നു; വീൽചെയറിൽ ഇരിക്കുന്ന ഒരു സ്‌ത്രീ ബൈബിൾസന്ദേശം ശ്രദ്ധിക്കുന്നു

3 പ്രശ്‌നങ്ങൾ​—എങ്ങനെ ഒത്തു​പോ​കാം?

ഒരിക്കലും ഒഴിവാ​ക്കാ​നും പരിഹ​രി​ക്കാ​നും കഴിയാത്ത ചില പ്രശ്‌നങ്ങൾ ഇന്നുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, നിങ്ങളു​ടെ പ്രിയ​പ്പെ​ട്ടവർ ആരെങ്കി​ലും മരിക്കു​ന്നു. അല്ലെങ്കിൽ നിങ്ങൾക്ക്‌ ഗുരു​ത​ര​മായ ഒരു രോഗം പിടി​പെ​ടു​ന്നു. ഒരുപക്ഷേ ഈ പ്രശ്‌ന​ങ്ങ​ളു​മാ​യി ഒത്തു​പോ​കാ​നുള്ള വഴികൾ അന്വേ​ഷി​ക്കാ​നേ ഇനി കഴിയൂ. ഇത്തരം ബുദ്ധി​മു​ട്ടേ​റിയ സാഹച​ര്യ​ങ്ങ​ളിൽ ബൈബി​ളി​നു നമ്മളെ സഹായി​ക്കാൻ കഴിയു​മോ?

മാറാ​രോ​ഗം

റോസ്‌ പറയുന്നു: “എനിക്ക്‌ ഒരു ജനിത​ക​രോ​ഗ​മുണ്ട്‌. കഠിന​വേദന തിന്നാണ്‌ ഞാൻ ജീവി​ക്കു​ന്നത്‌. ഈ രോഗം എന്നെ വല്ലാതെ കഷ്ടപ്പെ​ടു​ത്തു​ന്നു.” ബൈബിൾ പഠിക്കാ​നും ആരാധ​ന​യോ​ടു ബന്ധപ്പെട്ട കാര്യ​ങ്ങ​ളിൽ മനസ്സർപ്പി​ക്കാ​നും അവൾക്കു കഴിഞ്ഞി​രു​ന്നില്ല. അതായി​രു​ന്നു റോസി​നെ ഏറെ വിഷമി​പ്പി​ച്ചത്‌. എന്നാൽ മത്തായി 19:26-ലെ “ദൈവ​ത്തിന്‌ എല്ലാം സാധ്യം” എന്ന യേശു​വി​ന്റെ വാക്കുകൾ അവളെ ഒരുപാ​ടു സഹായി​ച്ചു. പല വിധങ്ങ​ളിൽ ബൈബിൾ പഠിക്കാൻ കഴിയു​മെന്ന കാര്യം റോസ്‌ മനസ്സി​ലാ​ക്കി. ചില സമയത്ത്‌ അതിശ​ക്ത​മായ വേദന കാരണം വായി​ക്കാൻ ബുദ്ധി​മുട്ട്‌ തോന്നു​മ്പോൾ ബൈബി​ളി​ന്റെ​യും ബൈബിൾപ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ടെ​യും ഓഡി​യോ റെക്കോർഡിങ്ങുകൾa റോസ്‌ കേൾക്കാൻതു​ടങ്ങി. അവൾ പറയുന്നു: “ഇങ്ങനെ ഒരു സഹായം ഇല്ലായി​രു​ന്നെ​ങ്കിൽ ദൈവ​വു​മാ​യുള്ള ബന്ധം ഞാൻ എങ്ങനെ നിലനി​റു​ത്തി​പ്പോ​രു​മാ​യി​രു​ന്നു? അത്‌ എനിക്ക്‌ ചിന്തി​ക്കാ​നേ കഴിയു​ന്നില്ല.”

നേരത്തേ ചെയ്‌തി​രു​ന്ന​തു​പോ​ലെ ഇപ്പോൾ ചെയ്യാൻ കഴിയു​ന്നി​ല്ല​ല്ലോ എന്നു ചിന്തിച്ച്‌ റോസ്‌ വിഷമി​ച്ചി​രി​ക്കു​മ്പോൾ 2 കൊരി​ന്ത്യർ 8:12-ലെ വാക്കുകൾ അവളെ ആശ്വസി​പ്പി​ക്കും. അവിടെ പറയുന്നു: “മനസ്സൊ​രു​ക്ക​മാ​ണു പ്രധാനം. മനസ്സോ​ടെ കൊടു​ക്കു​ന്നെ​ങ്കിൽ അതായി​രി​ക്കും ദൈവ​ത്തി​നു കൂടുതൽ സ്വീകാ​ര്യം. ഒരാൾ തന്റെ കഴിവിന്‌ അപ്പുറമല്ല, കഴിവ​നു​സ​രിച്ച്‌ കൊടു​ക്കാ​നാ​ണു ദൈവം പ്രതീ​ക്ഷി​ക്കു​ന്നത്‌.” റോസ്‌ ചെയ്യുന്ന കാര്യങ്ങൾ ദൈവത്തെ പ്രസാ​ദി​പ്പി​ക്കു​ന്നു​ണ്ടെന്ന്‌ ഈ വാക്കുകൾ അവളെ ഓർമി​പ്പി​ക്കു​ന്നു. കാരണം തന്റെ പരിമി​തി​ക്കു​ള്ളിൽനി​ന്നു​കൊണ്ട്‌ ചെയ്യാൻ കഴിയു​ന്ന​തി​ന്റെ പരമാ​വധി റോസ്‌ ചെയ്യുന്നു.

ദുഃഖം

ഡെൽഫിൻ ഓർക്കു​ന്നു: “18 വയസ്സുള്ള എന്റെ മകൾ മരിച്ച​പ്പോൾ എനിക്കു​ണ്ടായ വേദന സഹിക്കാ​വു​ന്ന​തി​ല​പ്പു​റ​മാ​യി​രു​ന്നു. ഇനിയ​ങ്ങോട്ട്‌ ജീവി​ക്കാൻ കഴിയു​മോ എന്നു​പോ​ലും ചിന്തിച്ചു. അത്ര വലിയ വേദന ഞാൻ അനുഭ​വി​ച്ചി​ട്ടില്ല.” എന്നാൽ സങ്കീർത്തനം 94:19-ലെ വാക്കുകൾ ഡെൽഫി​നെ ആശ്വസി​പ്പി​ച്ചു. അവിടെ സങ്കീർത്ത​ന​ക്കാ​രൻ ദൈവ​ത്തോട്‌ ഇങ്ങനെ പറഞ്ഞു: “ആകുല​ചി​ന്തകൾ എന്നെ വരിഞ്ഞു​മു​റു​ക്കി​യ​പ്പോൾ അങ്ങ്‌ എന്നെ ആശ്വസി​പ്പി​ച്ചു, എന്നെ സാന്ത്വ​ന​പ്പെ​ടു​ത്തി.” ഡെൽഫിൻ പറയുന്നു: “എന്റെ വേദന കുറയ്‌ക്കാൻ കഴിയുന്ന കാര്യങ്ങൾ ചെയ്യു​ന്ന​തിന്‌ എന്നെ സഹായി​ക്കണേ എന്നു ഞാൻ യഹോ​വ​യോ​ടു പ്രാർഥി​ച്ചു.”

മനസ്സോ​ടെ മറ്റുള്ള​വരെ സഹായി​ക്കാ​നാ​യി ഡെൽഫിൻ മുന്നി​ട്ടി​റങ്ങി. ഒടിഞ്ഞു​പോയ ഒരു ചോക്ക്‌ കഷണം​പോ​ലെ​യാണ്‌ താനെന്ന്‌ അവൾക്കു തോന്നി. ഒടിഞ്ഞ ചോക്ക്‌ കഷണം ഉപയോ​ഗിച്ച്‌ വീണ്ടും എഴുതാൻ കഴിയു​മ​ല്ലോ. ഇതു​പോ​ലെ തന്റെ മനസ്സ്‌ തകർന്ന​താ​ണെ​ങ്കി​ലും, തനിക്കും മറ്റുള്ള​വരെ സഹായി​ക്കാൻ കഴിയു​മെന്ന്‌ അവൾ തിരി​ച്ച​റി​ഞ്ഞു. അവൾ പറയുന്നു: “മറ്റുള്ള​വരെ ബൈബിൾ പഠിപ്പി​ക്കു​മ്പോൾ അവരെ ആശ്വസി​പ്പി​ക്കാ​നാ​യി ഞാൻ ബൈബിൾത​ത്ത്വ​ങ്ങൾ ഉപയോ​ഗി​ക്കാ​റുണ്ട്‌. ദൈവ​ത്തി​ന്റെ ഇഷ്ടത്തിനു ചേർച്ച​യിൽ ചിന്തി​ക്കാൻ അവരെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​റു​മുണ്ട്‌. ശരിക്കും പറഞ്ഞാൽ യഹോവ അതിലൂ​ടെ​യെ​ല്ലാം എന്നെ ആശ്വസി​പ്പി​ക്കു​ക​യും സമാധാ​നി​പ്പി​ക്കു​ക​യും ചെയ്യു​ക​യാ​യി​രു​ന്നു എന്ന്‌ എനിക്കു പെട്ടെന്നു മനസ്സി​ലാ​യി.” കൂടാതെ, തീവ്ര​മായ ദുഃഖ​ത്തി​ന്റെ നാളു​ക​ളി​ലൂ​ടെ കടന്നു​പോയ ചില ബൈബിൾക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ ഒരു പട്ടിക ഡെൽഫിൻ ഉണ്ടാക്കി. അവൾ പറയുന്നു: “ആ ബൈബിൾക​ഥാ​പാ​ത്ര​ങ്ങൾക്കെ​ല്ലാം കൂടെ​ക്കൂ​ടെ പ്രാർഥി​ക്കുന്ന ശീലമു​ണ്ടാ​യി​രു​ന്നു. ബൈബിൾ വായി​ച്ചാൽ മാത്രമേ എന്റെ പ്രശ്‌ന​ങ്ങ​ളു​മാ​യി ഒത്തു​പോ​കാൻ കഴിയൂ എന്ന കാര്യ​വും ഞാൻ മനസ്സി​ലാ​ക്കി.”

മറ്റൊരു പ്രധാ​ന​പ്പെട്ട കാര്യ​വും ബൈബിൾ ഡെൽഫി​നെ പഠിപ്പി​ച്ചു: പിന്നി​ലേക്കല്ല, മുന്നി​ലേക്കു വേണം നോക്കാൻ. പ്രവൃ​ത്തി​കൾ 24:15-ൽ പറഞ്ഞി​രി​ക്കുന്ന പ്രത്യാശ ഡെൽഫി​നെ ഒരുപാട്‌ ആശ്വസി​പ്പി​ക്കു​ന്നു. അവിടെ ഇങ്ങനെ പറയുന്നു: “നീതി​മാ​ന്മാ​രു​ടെ​യും നീതി​കെ​ട്ട​വ​രു​ടെ​യും പുനരു​ത്ഥാ​നം ഉണ്ടാകും.” മകളെ വീണ്ടും ജീവനി​ലേക്ക്‌ യഹോവ കൊണ്ടു​വ​രു​മെന്ന കാര്യ​ത്തിൽ ഡെൽഫിന്‌ ഉറപ്പു​ണ്ടോ? ഡെൽഫിൻ പറയുന്നു: “എന്റെ മോളെ ഭാവി​യിൽ ഞാൻ കാണും. ഞങ്ങൾ കണ്ടുമു​ട്ടേണ്ട ദിവസം എന്റെ പിതാ​വായ യഹോവ ഇപ്പോഴേ കുറി​ച്ചി​ട്ടി​ട്ടുണ്ട്‌! ഞാൻ പൂന്തോ​ട്ട​ത്തിൽ നിൽക്കു​മ്പോൾ അവൾ പുനരു​ത്ഥാ​ന​പ്പെട്ട്‌ എന്റെ മുമ്പിൽ വരുന്ന​തും അവൾ ജനിച്ച​പ്പോൾ എനിക്ക്‌ അവളോ​ടു തോന്നിയ അതേ സ്‌നേ​ഹ​വാ​ത്സ​ല്യ​ത്തോ​ടെ അവളെ നോക്കു​ന്ന​തും ഒക്കെ എനിക്കു ഭാവന​യിൽ കാണാൻ കഴിയു​ന്നുണ്ട്‌.”

a jw.org വെബ്‌​സൈ​റ്റിൽ ഇത്തരത്തി​ലുള്ള പല റെക്കോർഡി​ങ്ങു​ക​ളും ലഭ്യമാണ്‌.

ഏറ്റവും ഇരുളടഞ്ഞ സമയങ്ങ​ളിൽപോ​ലും ആശ്വാ​സ​ത്തി​ന്റെ വെളിച്ചം പകരാൻ ബൈബിളിനാകും

ദൈവം നമ്മളെ സഹായി​ക്കു​ന്നത്‌ എങ്ങനെ?

ബൈബിളിന്റെ ഉത്തരം വ്യക്തമാണ്‌. “തന്നെ വിളി​ച്ച​പേ​ക്ഷി​ക്കുന്ന എല്ലാവർക്കും, അതെ, ആത്മാർഥ​ത​യോ​ടെ തന്നെ വിളി​ച്ച​പേ​ക്ഷി​ക്കുന്ന സകലർക്കും, യഹോവ സമീപസ്ഥൻ. തന്നെ ഭയപ്പെ​ടു​ന്ന​വ​രു​ടെ ആഗ്രഹം ദൈവം സാധി​ച്ചു​കൊ​ടു​ക്കു​ന്നു; സഹായ​ത്തി​നാ​യുള്ള അവരുടെ നിലവി​ളി കേട്ട്‌ അവരെ വിടു​വി​ക്കു​ന്നു.” (സങ്കീർത്തനം 145:18, 19) ഈ വാക്കുകൾ നിങ്ങളു​ടെ മനംകു​ളിർപ്പി​ക്കു​ന്നി​ല്ലേ? മാർഗ​നിർദേ​ശ​ത്തി​നാ​യി ആത്മാർഥ​ത​യോ​ടെ തന്നിൽ ആശ്രയി​ക്കു​ന്ന​വ​രു​ടെ പ്രാർഥ​ന​കൾക്ക്‌ ദൈവം ഉത്തരം നൽകു​ന്നത്‌ എങ്ങനെ?

കരുത്ത്‌ നൽകി​ക്കൊണ്ട്‌:

പ്രശ്‌നങ്ങൾ നമ്മളെ ശാരീ​രി​ക​മാ​യും വൈകാ​രി​ക​മാ​യും ആത്മീയ​മാ​യും തളർത്തി​ക്ക​ള​ഞ്ഞേ​ക്കാം. (സുഭാ​ഷി​തങ്ങൾ 24:10) എന്നാൽ, യഹോവ “ക്ഷീണി​ച്ചി​രി​ക്കു​ന്ന​വനു . . . ബലം കൊടു​ക്കു​ന്നു, ശക്തിയി​ല്ലാ​ത്ത​വനു വേണ്ടു​വോ​ളം ഊർജം പകരുന്നു.” (യശയ്യ 40:29) ഗുരു​ത​ര​മായ പല പ്രശ്‌ന​ങ്ങ​ളും സഹിച്ച അപ്പോ​സ്‌ത​ല​നായ പൗലോസ്‌ പറഞ്ഞു: “എല്ലാം ചെയ്യാ​നുള്ള ശക്തി, എന്നെ ശക്തനാ​ക്കുന്ന ദൈവ​ത്തിൽനിന്ന്‌ എനിക്കു കിട്ടുന്നു.” (ഫിലി​പ്പി​യർ 4:13) പരിശു​ദ്ധാ​ത്മാവ്‌ പൗലോ​സി​നെ ശക്തനാക്കി. നിങ്ങൾക്കും പരിശു​ദ്ധാ​ത്മാ​വി​നു​വേണ്ടി ദൈവ​ത്തോ​ടു ചോദി​ക്കാ​നാ​കും.​—ലൂക്കോസ്‌ 11:13.

ജ്ഞാനം നൽകി​ക്കൊണ്ട്‌:

ബൈബിളിന്റെ ഉപദേശം മനസ്സി​ലാ​ക്കാ​നും അനുസ​രി​ക്കാ​നും നിങ്ങൾക്കു സഹായം വേണ​മെ​ങ്കി​ലോ? യേശു​വി​ന്റെ ശിഷ്യ​നായ യാക്കോബ്‌ ഇങ്ങനെ എഴുതി: “നിങ്ങളിൽ ആർക്കെ​ങ്കി​ലും ജ്ഞാനം കുറവാ​ണെ​ങ്കിൽ അയാൾ ദൈവ​ത്തോ​ടു ചോദി​ച്ചു​കൊ​ണ്ടി​രി​ക്കട്ടെ; അപ്പോൾ അയാൾക്ക്‌ അതു കിട്ടും. കുറ്റ​പ്പെ​ടു​ത്താ​തെ എല്ലാവർക്കും ഉദാര​മാ​യി നൽകു​ന്ന​വ​നാ​ണു ദൈവം.” (യാക്കോബ്‌ 1:5) ബൈബിൾ വായി​ച്ചു​കൊ​ണ്ടും അത്‌ അനുസ​രി​ച്ചു​കൊ​ണ്ടും പ്രാർഥ​ന​യ്‌ക്കു ചേർച്ച​യിൽ പ്രവർത്തി​ക്കാം. (യാക്കോബ്‌ 1:23-25) അങ്ങനെ ചെയ്യു​മ്പോൾ ബൈബി​ളിൽ അടങ്ങി​യി​രി​ക്കുന്ന ജ്ഞാനം നിങ്ങൾക്കു​തന്നെ അനുഭ​വി​ച്ച​റി​യാ​നാ​കും.

സമാധാ​നം നൽകി​ക്കൊണ്ട്‌:

ഉത്‌കണ്‌ഠ എത്ര വലുതാ​ണെ​ങ്കി​ലും ശാന്തരാ​യി​രി​ക്കാൻ യഹോ​വ​യ്‌ക്കു നിങ്ങളെ സഹായി​ക്കാൻ കഴിയും. ദൈവ​വ​ചനം പറയുന്നു: “ഒന്നി​നെ​ക്കു​റി​ച്ചും ഉത്‌ക​ണ്‌ഠ​പ്പെ​ടേണ്ടാ. കാര്യം എന്തായാ​ലും പ്രാർഥ​ന​യി​ലൂ​ടെ​യും ഉള്ളുരു​കി​യുള്ള യാചന​യി​ലൂ​ടെ​യും നിങ്ങളു​ടെ അപേക്ഷകൾ നന്ദിവാ​ക്കു​ക​ളോ​ടെ ദൈവത്തെ അറിയി​ക്കുക. അപ്പോൾ മനുഷ്യ​ബു​ദ്ധിക്ക്‌ അതീത​മായ ദൈവ​സ​മാ​ധാ​നം നിങ്ങളു​ടെ ഹൃദയ​ത്തെ​യും മനസ്സി​നെ​യും ക്രിസ്‌തു​യേശു മുഖാ​ന്തരം കാക്കും.” (ഫിലി​പ്പി​യർ 4:6, 7) സമാധാ​നം നൽകാ​നാ​യി യഹോ​വ​യോ​ടു പ്രാർഥി​ക്കുക. അതിന്‌ ഒട്ടും മടിക്കേണ്ട.

നിങ്ങളുടെ പ്രശ്‌ന​ങ്ങൾക്കു പെട്ടെന്നു പരിഹാ​ര​മു​ണ്ടാ​കു​ന്നി​ല്ലെ​ങ്കി​ലോ? ദൈവം നിങ്ങളെ ഉപേക്ഷി​ച്ചെന്ന്‌ ഒരിക്ക​ലും ചിന്തി​ക്ക​രുത്‌. പ്രശ്‌നങ്ങൾ സഹിച്ചു​നിൽക്കാൻവേണ്ട കരുത്തും ബലവും നൽകാൻ ദൈവ​ത്തി​നു കഴിയും. (1 കൊരി​ന്ത്യർ 10:13) അവ എന്നേക്കു​മാ​യി പരിഹ​രി​ക്ക​പ്പെ​ടു​മെ​ന്നും ബൈബിൾ ഉറപ്പു തരുന്നു!

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക